Home⁠Tamil Nadu Electionതമിഴ്നാട്ടിൽ 'വിജയ് യുഗം': വിജയുടെ TVKയ്ക്ക് പിന്തുണയുമായി കോൺഗ്രസ്; 2 മന്ത്രിസ്ഥാനം...

തമിഴ്നാട്ടിൽ ‘വിജയ് യുഗം’: വിജയുടെ TVKയ്ക്ക് പിന്തുണയുമായി കോൺഗ്രസ്; 2 മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും | Congress Extends Support To Vijay

ചെന്നൈ: പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയം അടക്കിവാണിരുന്ന ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ നിഷ്പ്രഭമാക്കിയാണ് വിജയുടെ ടിവികെ ചരിത്ര വിജയം നേടിയത്. നിലവിൽ 5 എംഎൽഎമാരുള്ള കോൺഗ്രസ്, ടിവികെയെ പിന്തുണയ്ക്കാനുള്ള പ്രമേയം ഔദ്യോഗികമായി പാസാക്കി. രണ്ട് മന്ത്രിസ്ഥാനങ്ങളും ചില സർക്കാർ ബോർഡ് ചെയർമാൻ സ്ഥാനങ്ങളുമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഡിമാൻഡ്.(Congress Extends Support To Vijay Led TVK In Tamil Nadu Post Election Results)

തിങ്കളാഴ്ച രാഹുൽ ഗാന്ധി വിജയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ബിജെപിയോ ബിജെപിയുടെ ബി ടീമുകളോ തമിഴ്നാട് ഭരിക്കുന്നത് തടയുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ടിവികെ നേതൃത്വം പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം എടുക്കാൻ തമിഴ്നാട് പിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

കോൺഗ്രസിന് പുറമെ പിഎംകെ (4 സീറ്റ്), സിപിഐ, സിപിഎം, വിസികെ (രണ്ട് സീറ്റുകൾ വീതം) എന്നീ പാർട്ടികളുടെ നിലപാടും സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാകും. അതേസമയം, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായും ടിവികെ ചർച്ചകൾ നടത്തുന്നുണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. തങ്ങളെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ ജനവിധിയെന്ന് വിജയ് ‘എക്സിൽ’ കുറിച്ചു. ആരെയും ആശ്രയിക്കാതെയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പിന്തുണയാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

The Congress party has decided to support Vijay’s Tamilaga Vettri Kazhagam (TVK) in Tamil Nadu after it emerged as the single largest party with 108 seats. While seeking cabinet berths, the Congress aim is to help TVK reach the majority mark and prevent BJP influence in the state.

WhatsApp Channel Banner

Latest updates

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026: ആക്‌സിസ് ബാങ്ക് –...

കൊച്ചി: രാജ്യത്തെ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ആക്‌സിസ് ബാങ്കും ഇൻസ്‌പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സും (IIS) സംയുക്തമായി നടപ്പാക്കുന്ന 'ആക്‌സിസ് ബാങ്ക് ജുഡോ ഡെവലപ്‌മെന്റ് പ്രോഗ്രാം' ശ്രദ്ധേയമായ നേട്ടത്തിൽ (Axis bank iis...

‘ചലോ സൻസദ്’ പ്രതിഷേധത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട ഹർജി...

ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' പ്രതിഷേധവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി...

അപൂർവ്വ ധമനി തടസ്സം: 73-കാരന് സങ്കീർണ്ണമായ CERAB ചികിത്സയിലൂടെ...

തിരുവനന്തപുരം: ഉദരഭാഗത്തെ പ്രധാന ധമനിയിലും ഇരുകാലുകളിലേക്കും രക്തം എത്തിക്കുന്ന ധമനികളിലും പൂർണ്ണമായും തടസ്സം നേരിട്ട കൊല്ലം സ്വദേശിയായ 73-കാരന് അത്യാധുനിക 'കവേർഡ് എൻഡോവാസ്കുലർ റീകൺസ്ട്രക്ഷൻ ഓഫ് ദി അയോർട്ടിക് ബൈഫർക്കേഷൻ' (Kimshealth trivandrum...

‘നീ പേളി മാണിയാണെങ്കിൽ, ഞാൻ രഞ്ജിനി ഹരിദാസ്’; പഴയ...

കൊച്ചി: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണിയുടെ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത പേളിയുടെ നിലപാടാണ് സോഷ്യൽ...

CJPയുമായി നാളെ വീണ്ടും ചർച്ച: ആ നിർണ്ണായക തീരുമാനം...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ രണ്ടാം ഘട്ട ചർച്ച പൂർത്തിയായി. ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങളിൽ ആഭ്യന്തര കൂടിയാലോചനകൾ നടത്തിയ ശേഷം ശനിയാഴ്ച...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....