Home⁠Tamil Nadu Electionരാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചു: നടൻ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി...

രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചു: നടൻ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി | Vijay

ചെന്നൈ: രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് വിജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.(Child Rights Commission files complaint against actor Vijay for using children for political campaign)

ടിവികെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുൻനിരയിൽ കുട്ടികളെ നിർത്തിയത് രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള ചൂഷണമാണെന്ന് സംഘടന ആരോപിക്കുന്നു. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോഗ്യം തകർക്കും. പ്രചാരണത്തിന്റെ ഭാഗമാക്കിയ കുട്ടികൾക്ക് വിദഗ്ധ കൗൺസിലിംഗ് നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിജയ്‌യോടുള്ള അമിതാരാധന മൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടികളുടെ ഇത്തരം വൈകാരിക പ്രകടനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കിയതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിജയ് പരസ്യമായി മാപ്പ് പറയണമെന്നുമാണ് ചൈൽഡ് റൈറ്റ്‌സ് വാച്ചിന്റെ നിലപാട്.

WhatsApp Channel Banner

Latest updates

പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം...

പാലക്കാട്: പാലക്കാട് കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം (Palakkad infant death). പള്ളിക്കുറുപ്പ് സ്വദേശികളായ ഷെഫീഖ് - ഹസീന ദമ്പതികളുടെ 56 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്....

തിരുവനന്തപുരം ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്; പരാതിക്കാരൻ സ്വന്തം...

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ് (Thiruvananthapuram honeytrap case). കേസിൽ പരാതിക്കാരനായ തെലങ്കാന സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ...

കൊച്ചിയിൽ ക്രമിനൽ കേസുകളിലെ സ്ഥിരം കുറ്റവാളിക്ക് കാപ്പ; 30-കാരൻ...

കൊച്ചി: നിരന്തരം വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ കേസ് പ്രതിയെ കാപ്പ (KAPA - കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി നാടുകടത്തി എറണാകുളം റൂറൽ പോലീസ് (kochi kapa...

ഓണം കളറാക്കാൻ പൃഥ്വിരാജിന്റെ ‘ഖലീഫ’; തരംഗമായി സിദ് ശ്രീറാമിന്റെ...

കൊച്ചി: വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യിലെ (khalifa movie song) ആദ്യ പ്രണയഗാനം പുറത്തുവിട്ടു. 'അസലായവളേ..' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പുറത്തുവന്ന് നിമിഷങ്ങൾക്കകം...

അപൂർവ്വ രോഗാവസ്ഥ; സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവൻ പകർന്ന്...

അങ്കമാലി: കുടലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന അതീവ ഗുരുതരമായ പ്രകൃതത്തിലുള്ള അക്യൂട്ട് മിസെന്ററിക് ഇസ്കീമിയ (Acute Mesenteric Ischemia) ബാധിച്ച രോഗിയെ രണ്ട് സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...