Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldഅറബിക്കടലിൽ US-ഇറാൻ പോര് മുറുകുന്നു: ഇറാൻ്റെ ചാര ഡ്രോൺ അമേരിക്ക വെടിവെച്ചിട്ടു...

അറബിക്കടലിൽ US-ഇറാൻ പോര് മുറുകുന്നു: ഇറാൻ്റെ ചാര ഡ്രോൺ അമേരിക്ക വെടിവെച്ചിട്ടു | US-Iran war

🎙️ Latest Podcast

ടെഹ്‌റാൻ: അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ നീങ്ങിയ ഇറാനിയൻ ഡ്രോൺ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ യുഎസ് സെൻട്രൽ കമാൻഡാണ് പുറത്തുവിട്ടത്.(US-Iran war intensifies in the Arabian Sea, US shoots down Iranian spy drone)

ഇറാന്റെ ഷാഹിദ്-139 വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് അമേരിക്ക തകർത്തത്. എബ്രഹാം ലിങ്കണിൽ നിന്ന് പറന്നുയർന്ന അത്യാധുനിക എഫ്-35 സി സ്റ്റെൽത്ത് യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു നടപടി.

കപ്പലിനും അതിലെ സൈനികർക്കും ഭീഷണിയാണെന്ന് കണ്ടതിനാലാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി. ഇറാൻ തീരത്തുനിന്ന് ഏകദേശം 500 മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലായിരുന്നു കപ്പൽ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.