Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorld'മേഖലയെ വിഴുങ്ങുന്ന വൻ യുദ്ധമുണ്ടാകും': അമേരിക്കയ്ക്ക് ഇറാൻ്റെ മുന്നറിയിപ്പ്; തിരിച്ചടിച്ച് ട്രംപ്...

‘മേഖലയെ വിഴുങ്ങുന്ന വൻ യുദ്ധമുണ്ടാകും’: അമേരിക്കയ്ക്ക് ഇറാൻ്റെ മുന്നറിയിപ്പ്; തിരിച്ചടിച്ച് ട്രംപ് | Iran warns US

🎙️ Latest Podcast

ടെഹ്‌റാൻ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ അത് പശ്ചിമേഷ്യയെയാകെ വിഴുങ്ങുന്ന വൻ യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. എന്നാൽ, വാക്കുകൾ കൊണ്ട് യുദ്ധം ജയിക്കാമെന്ന് ആരും കരുതേണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചടിച്ചു.(There will be a massive war, Iran warns US, Trump retaliates)

ഇറാൻ ഒരിക്കലും ഒരു രാജ്യത്തെയും ആദ്യം ആക്രമിക്കില്ലെന്ന് വ്യക്തമാക്കിയ ഖമേനി, എന്നാൽ തങ്ങളെ ആക്രമിക്കാൻ വന്നാൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയൻ നടപടിക്ക് മറുപടിയായി, യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളെ ഇറാനും ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി.

ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഉടൻ ലൈവ് ഫയർ ഡ്രിൽ ഉൾപ്പെടെയുള്ള സൈനികാഭ്യാസം ആരംഭിക്കും. ഇതുവഴി കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് ഇറാൻ നിർദ്ദേശിച്ചു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ കപ്പൽ പട ഇറാൻ തീരത്തുണ്ടെന്ന് ട്രംപ് ഓർമ്മിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.