Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഎസുമായി രഹസ്യ വ്യാപാരക്കരാർ: ബംഗ്ലാദേശിൽ പ്രതിഷേധം ഇരമ്പുന്നു |...

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഎസുമായി രഹസ്യ വ്യാപാരക്കരാർ: ബംഗ്ലാദേശിൽ പ്രതിഷേധം ഇരമ്പുന്നു | Secret trade deal

🎙️ Latest Podcast

ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് മുൻപായി അമേരിക്കയുമായി ധൃതിപിടിച്ച് വ്യാപാരക്കരാറിൽ ഒപ്പിടാനുള്ള മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നീക്കം വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നു. ഫെബ്രുവരി 12-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി 9-ന് കരാർ ഒപ്പിടാനാണ് സർക്കാർ തീരുമാനം.(Secret trade deal with US just before election, Protests erupt in Bangladesh)

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് 18 ശതമാനമായി കുറച്ചിരുന്നു. ഇത് അമേരിക്കൻ വിപണിയിൽ ബംഗ്ലാദേശിന്റെ വസ്ത്രവ്യാപാര മേഖലയ്ക്ക് വലിയ ഭീഷണിയായി.

ബംഗ്ലാദേശിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ സ്വാധീനിക്കുന്ന ഈ മേഖലയിലെ മത്സരക്ഷമത നിലനിർത്താൻ, ഇന്ത്യയെക്കാൾ കുറഞ്ഞ നികുതി നിരക്ക് നേടിയെടുക്കുകയാണ് ഈ തിരക്കിട്ട നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 20 ശതമാനമാണ്. കരാറിലെ നിബന്ധനകൾ പുറത്തുവിടില്ലെന്ന നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റ് പ്രകാരമാണ് നീക്കങ്ങൾ നടക്കുന്നത്. പാർലമെന്റിലോ വ്യവസായ പ്രമുഖരുമായോ കരാറിന്റെ കരട് ചർച്ച ചെയ്തിട്ടില്ലെന്നത് പ്രതിഷേധം വർദ്ധിപ്പിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.