HomeWorldമകന് ഷൂസ് ധരിപ്പിച്ചപ്പോൾ മാറിപ്പോയി, പിന്നാലെ ഞെട്ടിക്കുന്ന തിരിച്ചറിവ്; ഭാര്യയുടെ ഉറച്ച പിന്തുണയോടെ...

മകന് ഷൂസ് ധരിപ്പിച്ചപ്പോൾ മാറിപ്പോയി, പിന്നാലെ ഞെട്ടിക്കുന്ന തിരിച്ചറിവ്; ഭാര്യയുടെ ഉറച്ച പിന്തുണയോടെ ആൻഡിയെ ജീവിതത്തിലേക്ക് മടങ്ങി വന്നു | Retinal dystrophy tunnel vision story

ഒരു ദിവസം സാധാരണ പോലെ മകനെ സ്കൂളിൽ വിടാൻ തയ്യാറാക്കുന്നതിനിടെ പിതാവിനുണ്ടായ ഒരു ചെറിയ അശ്രദ്ധ, അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച വലിയൊരു ആരോഗ്യപ്രശ്നത്തിന്റെ വെളിപ്പെടുത്തലായി മാറി (Retinal dystrophy tunnel vision story). 35 വയസ്സുകാരനായ ആൻഡി ജോൺസൺ എന്ന യുവാവിനാണ് തന്റെ കാഴ്ചശക്തി അതിവേഗം കുറയുകയാണ് എന്ന യാഥാർത്ഥ്യം ഒരു ജോഡി ഷൂസിലൂടെ തിരിച്ചറിയേണ്ടി വന്നത്.

മകൻ ഓക്‌ലനെ നഴ്‌സറി സ്കൂളിൽ കൊണ്ടുപോകാനായി തയ്യാറാക്കുകയായിരുന്നു ആൻഡി. എന്നാൽ ആൻഡി മകന് ഇട്ടുകൊടുത്തത് രണ്ട് വ്യത്യസ്ത നിറത്തിലും ആകൃതിയിലുമുള്ള ഷൂസുകളായിരുന്നു. മകന്റെ ഷൂസുകൾ തമ്മിലുള്ള ഈ വലിയ വ്യത്യാസം തിരിച്ചറിയാൻ ആൻഡിക്ക് സാധിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യ ഡാനി ജോൺസൺ ആണ് ഈ അബദ്ധം ശ്രദ്ധിച്ചത്. കുട്ടിക്കാലം മുതലേ ‘റെറ്റിനൽ ഡിസ്ട്രോഫി’ (Retinal Dystrophy) എന്ന ജനിതക രോഗബാധിതനായിരുന്നു ആൻഡി. വശങ്ങളിലെ കാഴ്ച പരിമിതമായിരുന്നെങ്കിലും (Tunnel Vision) നേരെ മുന്നിലുള്ള കാഴ്ചയ്ക്ക് അതുവരെ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഷൂസ് മാറിയ സംഭവം തന്റെ കാഴ്ചശക്തി അതിവേഗം കുറയുന്നതിന്റെ ലക്ഷണമാണെന്ന് ആൻഡി മനസ്സിലാക്കി.

കാഴ്ചശക്തി മോശമായതോടെ ആൻഡി മാനസികമായി തളർന്നു. വാട്ടർ സ്പോർട്സ് ബിസിനസ് നടത്തിയിരുന്ന അദ്ദേഹം പതിയെ സമൂഹത്തിൽ നിന്ന് ഉൾവലിയാൻ തുടങ്ങി. ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാനോ മക്കളെ സ്കൂളിൽ കൊണ്ടുവിടാനോ കഴിയാത്ത അവസ്ഥ അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി. അച്ഛന്റെ ഈ പെട്ടെന്നുള്ള മാറ്റം ഒൻപത് വയസ്സുകാരനായ മൂത്തമകൻ ഫിൻലിയെയും സാരമായി ബാധിച്ചു.

എന്നാൽ ഭാര്യ ഡാനിയുടെ ഉറച്ച പിന്തുണയോടെ ആൻഡി ജീവിതത്തിലേക്ക് മടങ്ങിവന്നു. കാഴ്ച പരിമിതിയോട് പൊരുത്തപ്പെടാൻ അവർ ജീവിതശൈലിയിലും ബിസ്സിനസ്സിലും മാറ്റങ്ങൾ വരുത്തി. ആൻഡി ബിസിനസിന്റെ മാനേജ്‌മെന്റ് കാര്യങ്ങളിലേക്ക് മാറുകയും, ഡാനി പരിശീലന പരിപാടികൾ ഏറ്റെടുക്കുകയും ചെയ്തു. നടക്കാൻ വടിയുടെ സഹായം തേടിയ ആൻഡിക്ക് പിന്നീട് ‘പേർളി’ എന്ന ഗൈഡ് ഡോഗിനെ ലഭിച്ചു. ഇത് അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നൽകി.

“മക്കളെ സ്കൂളിൽ വിടുന്നതോ കടയിൽ പോകുന്നതോ പോലുള്ള ചെറിയ കാര്യങ്ങൾ എത്രത്തോളം വലിയ സ്വാതന്ത്ര്യമാണെന്ന് പലരും മനസ്സിലാക്കുന്നില്ല” എന്ന് ആൻഡി പറയുന്നു. അത് ചെയ്യാൻ കഴിയാതെ വരുമ്പോൾ മാത്രമാണ് അതിന്റെ പ്രധാന്യം നാം തിരിച്ചറിയുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഇവർ തങ്ങളുടെ ദൈനംദിന ജീവിതം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. കാഴ്ച പരിമിതിയുള്ളവർ നേരിടുന്ന വെല്ലുവിളികൾ ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനൊപ്പം, ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കണമെന്ന സന്ദേശവും ഇവർ നൽകുന്നു. ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം തിരിച്ചറിഞ്ഞുവെന്നും ഈ ദമ്പതികൾ പറയുന്നു

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...