Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം: ചരിത്രപരമായ പ്രതിരോധ കരാറിലേക്ക് ഇന്ത്യ; പുതിയ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം: ചരിത്രപരമായ പ്രതിരോധ കരാറിലേക്ക് ഇന്ത്യ; പുതിയ സുരക്ഷാ സഖ്യത്തിൽ ഭാഗമാകുമോ? | PM Modi

🎙️ Latest Podcast

ജെറൂസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിൽ അതിനിർണ്ണായകമായ പ്രതിരോധ കരാറുകളിൽ ഒപ്പിടുമെന്ന് റിപ്പോർട്ട്. ഏകദേശം 8 മുതൽ 10 ബില്യൺ ഡോളർ വരെ മൂല്യം വരുന്ന കരാറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.(PM Modi’s visit to Israel, India to sign historic defense deal)

ഇസ്ലാമിക മതമൗലികവാദത്തെയും ഭീകരവാദത്തെയും സംയുക്തമായി നേരിടുന്നതിനായി ഇസ്രയേൽ മുൻകൈയെടുക്കുന്ന പുതിയ സുരക്ഷാ സഖ്യത്തിൽ ഇന്ത്യയും ഭാഗമായേക്കും. ഇസ്രയേലിന്റെ വിഖ്യാതമായ മിസൈൽ പ്രതിരോധ സംവിധാനമായ ‘അയൺ ഡോം’, ലേസർ അധിഷ്ഠിത പ്രതിരോധ സംവിധാനമായ ‘അയൺ ബീം’ എന്നിവയുടെ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും.

അഡ്വാൻസ്ഡ് മിസൈലുകൾ, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈനിക സാങ്കേതികവിദ്യ എന്നിവയും ഈ കരാറിന്റെ ഭാഗമാണ്. ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ കോൺഗ്രസ് രൂക്ഷമായ വിമർശനമുയർത്തി. പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പരമ്പരാഗത നയം മോദി പൂർണ്ണമായും ഉപേക്ഷിച്ചുവെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് കുറ്റപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.