HomeWorld'പ്ലാസ്റ്റിക് ഈറ്റിംഗ്' അഥവാ 'ക്ലിങ് റാപ്പ് ഡയറ്റ്', വിചിത്രമായ ഭാരം കുറയ്ക്കൽ...

‘പ്ലാസ്റ്റിക് ഈറ്റിംഗ്’ അഥവാ ‘ക്ലിങ് റാപ്പ് ഡയറ്റ്’, വിചിത്രമായ ഭാരം കുറയ്ക്കൽ രീതി, അങ്ങേയറ്റം അപകടകരമെന്ന് വിദഗ്ദർ; വീഡിയോ | Plastic Wrap Weight Loss Trend

ഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്ന തലമുറയുടെ മുന്നിലേക്ക് അവതരിക്കപ്പെട്ട ഒരു ഡിറ്റിങ് രീതിയാണ് ‘പ്ലാസ്റ്റിക് ഈറ്റിംഗ്’ അഥവാ ‘ക്ലിങ് റാപ്പ് ഡയറ്റ്. അങ്ങ് ചൈനയിൽ ഇന്ന് ട്രെന്‍റിംഗാണ് ഈ രീതിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. (Plastic Wrap Weight Loss Trend)

ചൈനയിലെ പ്രധാന സമൂഹ മാധ്യമങ്ങളായ ഡൂയിൻ, ടിക് ടോക്ക്, എക്സ് തുടങ്ങിയവയിലെല്ലാം ഈ വിചിത്രമായ ഭാരം കുറയ്ക്കൽ രീതി പരീക്ഷിക്കുന്ന യുവാക്കളുടെ വീഡിയോകൾ പങ്കുവയ്ക്കപ്പെടുന്നു. ഇത് ആരോഗ്യ വിദഗ്ദരുടെ ആശങ്ക കൂട്ടി. വായിൽ പ്ലാസ്റ്റിക് കവർ വച്ച് അതിനുള്ളിൽ ഭക്ഷണം നിറയ്ക്കുന്നു. പിന്നാലെ കവറോട് കൂട്ടി ഭക്ഷണം ചവയ്ക്കുകയും ശേഷം തുപ്പിക്കളയുകയും ചെയ്യുന്നതാണ് ‘പ്ലാസ്റ്റിക് ഈറ്റിംഗ്’ അഥവാ ‘ക്ലിങ് റാപ്പ് ഡയറ്റ്’. ഭക്ഷണം ചവയ്ക്കുന്നത് തലച്ചോറിനെ വയറു നിറയാൻ പ്രേരിപ്പിക്കുന്നു. അതേസമയം ശരീരത്തിലേക്ക് അധിക കലോറി കയറുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ആസക്തികളെ നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പുതിയ ഭക്ഷണ രീതിയുടെ വക്താക്കൾ അവകാശപ്പെടുന്നത്. എന്നാൽ. ഈ രീതി യഥാർത്ഥത്തിൽ പ്രവർത്തകമാണെന്നതിന് ഒരു തെളിവുമില്ലെന്നും ശാസ്ത്രീയമല്ലെന്നും വിദഗ്ദ‍ർ മുന്നറിയിപ്പ് നൽകുന്നു.

മൈക്രോപ്ലാസ്റ്റിക് ശരീരത്തിന് എങ്ങനെ ദോഷം ചെയ്യുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വിശദമായി പ്രതിപാദിക്കുന്നു. മൈക്രോപ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ എത്തിയാൽ ആമാശയത്തെയും കുടലിനെയും പ്രശ്നത്തിലാക്കും ഇത് വയറ് വേദന, വയറ് വീർക്കൽ, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ദഹനപ്രവർത്തനങ്ങളെ തകിടം മറിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ചെറിയ പ്ലാസ്റ്റിക് കണികകൾ ശ്വസിച്ചാൽ ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും നേരിടും. പ്ലാസ്റ്റിക്കിലെ ബിപിഎ പോലുള്ള രാസവസ്തുക്കൾ ഹോർമോൺ സന്തുലിതാവസ്ഥയെയും മെറ്റബോളിസത്തെയും ബാധിക്കും. ദീർഘകാല എക്സ്പോഷർ കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിൽ വീക്കം വർദ്ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. തീർന്നില്ല, ചില മാനസീക പ്രശ്നങ്ങളും സൃഷ്ടിക്കപ്പെട്ടും. ഭക്ഷണവുമായുള്ള അനാരോഗ്യകരമായ ഒരു ബന്ധമായിരിക്കും ഇത് സൃഷ്ടിക്കുക. വൈറൽ ട്രെൻഡുകൾ കാണുന്നത് ഉത്കണ്ഠയും ആത്മാഭിമാനക്കുറവും വർദ്ധിപ്പിക്കാൻ കാരണമാകും. കലോറിയെക്കുറിച്ചുള്ള നിരന്തര ചിന്ത ദൈനംദിന ജീവിതത്തെ തന്നെ തടസ്സപ്പെടുത്താമെന്നും മുന്നറിയിപ്പിൽ പറയുന്നു.

‘പ്ലാസ്റ്റിക് ഈറ്റിംഗ്’ രീതിയ്ക്ക് രീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതിന് ശാസ്ത്രീയ തെളിവൊന്നുമില്ല. ശരിയായ പോഷകാഹാരം അവഗണിക്കുന്നത് പിന്നീട് വിശപ്പ് വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാവുകയും ചെയ്യും. ഇത് ഭാവിയിൽ അമിത വണ്ണത്തിലേക്കോ ചിലപ്പോൾ കടുത്ത മെലിച്ചിലിനോ കാരണമാകും. ഇത്തരെ പ്രരിഹാരങ്ങൾ ഒരിക്കലും ആരോഗ്യകരമല്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ പോഷകാഹാരത്തോടൊപ്പം സമീകൃതാഹാരം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ശ്രദ്ധാപൂർവ്വമായ ഭക്ഷണശീലങ്ങൾ പരിശീലിക്കുകയുമാണ് യഥാർത്ഥ പരിഹാരമാർഗമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ശരീര ഭാരം കുറയ്ക്കുന്നതിന് ഒരു ഡോക്ടറെയോ ഡയറ്റഷ്യനെയോ സമീപിക്കണമെന്നും വിദഗ്ദ‍ർ ചൂണ്ടിക്കാണിക്കുന്നു.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...