Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeWorld'നിങ്ങൾ എനിക്ക് സഹോദരൻ': മോദിക്ക് സർപ്രൈസുമായി നെതന്യാഹു; ഇന്ത്യൻ വസ്ത്രമണിഞ്ഞു |...

‘നിങ്ങൾ എനിക്ക് സഹോദരൻ’: മോദിക്ക് സർപ്രൈസുമായി നെതന്യാഹു; ഇന്ത്യൻ വസ്ത്രമണിഞ്ഞു | Netanyahu

🎙️ Latest Podcast

ടെൽ അവീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രം കുറിക്കുന്നു. നയതന്ത്ര ചർച്ചകൾക്കപ്പുറം ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം വിളിച്ചോതുന്നതായിരുന്നു സന്ദർശനത്തിലെ ഓരോ നിമിഷവും.(Netanyahu surprises PM Modi by dressing up in Indian attire)

പ്രധാനമന്ത്രി മോദിയുമൊത്തുള്ള അത്താഴവിരുന്നിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയത് പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചാണ്. തന്റെ സുഹൃത്തിന് നൽകിയ സർപ്രൈസ് ആണിതെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ഞങ്ങളുടെ അത്താഴത്തിന് മുമ്പ്, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ ഞാൻ അത്ഭുതപ്പെടുത്തിയെന്ന് നെതന്യാഹു ഹിന്ദിയിൽ കുറിച്ചു.

ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് ഇന്ത്യ നൽകിയ ഉറച്ച പിന്തുണയെ നെതന്യാഹു പ്രസംഗത്തിൽ എടുത്തുപറഞ്ഞു. സുഹൃത്തിലുപരി നിങ്ങൾ എനിക്ക് സഹോദരനാണ് എന്നും നെതന്യാഹു പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.