HomeWorldഒരു രാജ്യത്തിന്റെ രക്ഷകനായി മാറിയ എലി ! ചരിത്രത്തിൽ ആദ്യമായി ഗോൾഡ്...

ഒരു രാജ്യത്തിന്റെ രക്ഷകനായി മാറിയ എലി ! ചരിത്രത്തിൽ ആദ്യമായി ഗോൾഡ് മെഡൽ നേടിയ എലി; അറിയാം കംബോഡിയക്കാരുടെ ജീവൻ രക്ഷിച്ച ‘മഗാവ’ എന്ന എലിയെ കുറിച്ച് | Magawa

മണ്ണിനടിയിൽ കുഴിച്ചിടുന്ന ബോംബുകളാണ് മൈലുകൾ അഥവാ കുഴിബോംബുകൾ. മണ്ണിനടിയിൽ കുഴിച്ചിട്ട മൈലുകളിൽ ചവിട്ടിയാൽ മതി കഥ കഴിഞ്ഞു. മൈലുകളിൽ ചവിട്ടിയതിനു ശേഷം കാലെടുത്താൽ ഉടനെ അവ പൊട്ടിത്തെറിക്കും, പിന്നെ പറയണ്ടല്ലോ ഒരു പൊടി പോലുമില്ലാതേ മനുഷ്യ ശരീരം ചിന്നഭിന്നമാകും. അങ്ങനെയെങ്കിൽ ഒരു രാജ്യം ഒട്ടാകെ മൈനുകൾ കൊണ്ട് നിറഞ്ഞതാണെങ്കിലോ? കംബോഡിയ എന്ന ചെറു രാജ്യത്താണ് എങ്ങോട്ടു കാലെടുത്തു വച്ചാലും മൈനുകൾ ഉള്ളത്. കുഴിബോംബുകൾക്ക് ഏറെ പ്രസിദ്ധമാണ് കംബോഡിയ. രാജ്യത്ത് ഉടനീളം കുഴിച്ചിട്ടിരിക്കുന്നത് ലക്ഷകണക്കിന് കുഴിബോംബുകളായിരുന്നു. കംബോഡിയയെ ഒന്നിന് പിറകെ ഒന്നായി പിടിച്ചു കുലുക്കിയ യുദ്ധങ്ങളുടെ അനന്തരഫലമാണ് ആ മണ്ണിൽ നിറഞ്ഞ് കുഴിബോംബുകൾ. 65,000 തിലധികം മനുഷ്യരാണ് കുഴിബോംബുകൾ പൊട്ടി മരിച്ചത്.

മൈനുകൾ നീക്കം ചെയ്യുവാൻ പല മാർഗ്ഗങ്ങൾ സ്വീകരിച്ചുവെങ്കിലും പരാജയം മാത്രമായിരുന്നു ഫലം. ഒരു ഘട്ടത്തിൽ നായകളെ മൈനുകൾ കണ്ടെത്തുവാൻ ഉപയോഗിക്കുന്നു. നായകൾ കൃത്യമായി മൈനുകൾ മണത്തു കണ്ടുപിടിച്ചു, എന്നാൽ പലപ്പോഴും നായകൾ മൈനുകളിൽ അറിയാതെ ചവിട്ടും. അതോടെ നായകളുടെ കാര്യം പറയണ്ടല്ലോ, നായകളും ചിന്നഭിന്നമായി. ഭാരമുള്ള ജീവികളെ കൊണ്ട് മൈനുകൾ കണ്ടെത്തുക എന്നത് ശാശ്വത പരിഹാരമല്ല എന്ന് കംബോഡിയയിലെ സർക്കാർ തിരിച്ചറിയുന്നു. അപ്പോൾ അധികം ഭാരം ഇല്ലാത്ത ജീവികളെ വേണം മൈനുകൾ കണ്ടെത്തുവാൻ ഉപയോഗിക്കാൻ. ഒടുവിൽ മൈനുകൾ കണ്ടെത്തുവാൻ അവർ തിരഞ്ഞെടുത്തതോ ഒരു എലിയെ.

ഇന്ന് കമ്പോഡിയയിലെ ജനങ്ങൾക്ക് ഭയക്കാതെ ഉറങ്ങാൻ സാധിക്കുന്നു എങ്കിൽ അതിന്റെ പ്രധാന കാരണം മഗവ (Magawa) എന്ന എലിയാണ്. ടാൻസാനിയയിൽ ജനിച്ച ആഫ്രിക്കൻ ഭീമൻ സഞ്ചി എലിയാണ് മഗവ. വളരെ ശ്രദ്ധയേറിയ പരിശീലനങ്ങൾ കൊണ്ട് ലാൻഡ് മൈനുകൾ തിരിച്ചറിയാനും അവ കൈകാര്യം ചെയ്യുന്ന മനുഷ്യർക്ക് മുന്നറിയിപ്പ് നൽകാനും മിടുക്കനായിരുന്നു മഗവ. കുഴിച്ചെടുക്കുന്ന മൈനുകൾ സുരക്ഷിതമായി നീക്കം ചെയ്യാനും മഗവ സഹായിച്ചിരുന്നു.

വെറും നാലു വർഷത്തിനുള്ളിൽ 2.4 ദശലക്ഷം ചതുരശ്ര അടിയിലധികം ഭൂമി വെട്ടിമാറ്റാൻ മഗവ സഹായിച്ചു. 71 കുഴിബോംബുകളും 38 പൊട്ടാത്ത വെടിക്കോപ്പുകളുമാണ് ഈ കുഞ്ഞൻ എലി കണ്ടെത്തിയത്. കംബോഡിയയിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി തീർത്ത മൈനുകളെ നീക്കം ചെയുവാൻ മഗവ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന മൃഗ ബഹുമതിയായ പിഡിഎസ്എ ഗോൾഡ് മെഡൽ (PDSA Gold Medal) 2020 ൽ മഗാവയെ തേടിയെത്തി. വളരെ കൃത്യമായ മൈനുകൾ കണ്ടെത്തി ധാരാളം ജീവനുകളാണ് മഗവ രക്ഷിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് മൈനുകൾ കണ്ടെത്തുവാൻ എലികളെ ഉപയോഗിക്കുന്നത്? ഈ ആശയത്തിന്റെ പ്രധാന കാരണം എലികളുടെ വേഗതയാണ്.

2014-ൽ ടാൻസാനിയയിലാണ് മഗാവയുടെ ജനനം. ബോംബുകൾ മണത്തു കണ്ടെത്തുവാൻ കൃത്യമായ പരിശീലനം കിട്ടിയ മഗാവ 2016 ലാണ് കംബോഡിയയിൽ എത്തുന്നത്. മണം പിടിക്കാനുള്ള എലികളുടെ കഴിവ് തന്നെയാണ് മഗാവയെ മൈനുകൾ കണ്ടെത്തുവാൻ സഹായിച്ചത്. കാഴ്ചമോശമാണെങ്കിലും മണം പിടിക്കുന്നതിനുള്ള കഴിവ് ഏറെയാണ് ഇവയ്ക്ക്. മൈൻ കണ്ടെത്തുമ്പോൾ, അവ അതിന് മുകളിൽ ലഘുവായി മാന്തികുഴിയുണ്ടാക്കുകയും, അവർ കണ്ടെത്തിയ കാര്യം കൈകാര്യം ചെയ്യുന്നയാൾക്ക് സൂചന നൽകുകയും ചെയ്യുന്നു. മൈനുകൾ കണ്ടെത്തി കഴിഞ്ഞാൽ മഗാവക്ക് പ്രതിഫലമായി നൽകുന്നത് ഒരു പഴമാണ്.

ചെറു ജീവി എന്ന് വിളിച്ച് പലരും കൊച്ചാക്കുന്ന ഒന്നാണ് എലി. ആ എലിയാണ് നിരവധി മനുഷ്യരുടെ ജീവൻ കമ്പോഡിയയിൽ രക്ഷിച്ചത്. ഒരു ജീവിയും ചെറുതല്ല. എല്ലാവർക്കും അവരെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മനുഷ്യരും നായകളും മുട്ട് കുത്തിയിടത്താണ് ഒരു കുഞ്ഞൻ എലി ഒരു രാജ്യത്തെ തന്നെ രക്ഷിച്ചത്. പ്രായാധിക്യം കാരണം 2021 ജൂണിൽ മഗവ വിരമിച്ചു. 2022 ജനുവരിയിൽ എട്ടാം വയസ്സിൽ മഗവ ലോകത്തോട് വിട പറഞ്ഞു. അങ്ങനെ ഒരു രാജ്യത്തെ രക്ഷിച്ച എലിയുടെ വീരഗാഥക്ക് വിരാമമായി.

Summary: Magawa, an African giant pouched rat, became a national hero in Cambodia by saving countless lives from landmines. Unlike heavy sniffer dogs that often triggered explosions, Magawa’s lightweight frame and exceptional sense of smell allowed him to detect over 70 landmines and 38 unexploded ordnance safely. In 2020, he was awarded the PDSA Gold Medal, the highest civilian honor for animal bravery in the UK. After retiring in 2021 due to old age, Magawa passed away in January 2022, leaving behind a remarkable legacy of heroism.

WhatsApp Channel Banner

Latest updates

ട്രോൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, ഇന്ത്യൻ ടീം ലോകകപ്പ്...

ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ പരാജയത്തെക്കുറിച്ചും തുടർന്നുണ്ടായ ട്രോളുകളെക്കുറിച്ചും തുറന്നുപറഞ്ഞ് അർജന്റീന ഫാനും നടനുമായ നിയാസ് ബക്കർ (Niyas Backer On Argentina Defeat). തോൽവി വലിയ വിഷമമുണ്ടാക്കിയെന്നും എന്നാൽ ഇതൊരു...

ദിയയെ ‘കൈ’വിട്ട് പാലാ: നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ...

കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന്...

‘ലീഗിനെ മുഖ്യമന്ത്രി പൂട്ടിയിരിക്കുകയാണ്, BJP അടുക്കളയിൽ ബീഫ് ഉണ്ടോയെന്ന്...

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട വികസന ഫണ്ടുകൾ ബോധപൂർവം തടഞ്ഞുവെച്ച് യു.ഡി.എഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് എം.ബി. രാജേഷ് ആരോപിച്ചു. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(MB Rajesh Accuses...

ഖലീൽ അൽ-ഹയ ഹമാസിന്റെ പുതിയ നേതാവ്; ഗാസയിലെ പുതിയ...

ഹമാസിന്റെ പുതിയ രാഷ്ട്രീയ മേധാവിയായി ഖലീൽ അൽ-ഹയ തെരഞ്ഞെടുക്കപ്പെട്ടു (Khalil al-Hayya Elected New Hamas Leader). ഏകദേശം രണ്ട് വർഷത്തോളമായി നേതൃത്വമില്ലാതെ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനത്തിനാണ് ഇപ്പോൾ പുതിയ അധ്യക്ഷനെ ലഭിച്ചിരിക്കുന്നത്. ഹമാസിന്റെ...

‘കുട്ടിയുടെ ഭാവി അപകടത്തിലാക്കാനാവില്ല’: വിദ്യാർഥിയുടെ തെറ്റായ ജനനത്തീയതി നൽകിയ...

ന്യൂഡൽഹി: മാതാപിതാക്കൾ വരുത്തുന്ന വീഴ്ചകളുടെയോ തെറ്റുകളുടെയോ പേരിൽ കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. പ്ലസ് ടു വിദ്യാർഥിയുടെ സ്കൂൾ, സി.ബി.എസ്.ഇ രേഖകളിലെ ജനനത്തീയതി തിരുത്താൻ സ്കൂളിനും സി.ബി.എസ്.ഇക്കും ഹൈക്കോടതി...

DON'T MISS

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...