Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorld'ഉടൻ ഇറാൻ വിടണം': പൗരന്മാർക്ക് അമേരിക്കയുടെ കർശന നിർദ്ദേശം, ചർച്ചകൾക്ക് മുന്നോടിയായി...

‘ഉടൻ ഇറാൻ വിടണം’: പൗരന്മാർക്ക് അമേരിക്കയുടെ കർശന നിർദ്ദേശം, ചർച്ചകൾക്ക് മുന്നോടിയായി സമ്മർദ്ദ തന്ത്രം? | US

🎙️ Latest Podcast

ടെഹ്‌റാൻ: ഇറാനിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. ഉടൻ ഇറാൻ വിടണമെന്നാണ് നിർദേശം. ഇറാനിലെ വെർച്വൽ എംബസി വഴിയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.(Leave Iran immediately, US issues strict warning to citizens)

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ വന്ന ഇറാന്റെ ഡ്രോൺ യുഎസ് സൈന്യം വെടിവച്ചിട്ടിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ പതാകയുള്ള കെമിക്കൽ ടാങ്കർ പിടിച്ചെടുക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഭീഷണി മുഴക്കിയതും സ്ഥിതി വഷളാക്കി. ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നീക്കം നടത്തുമെന്ന് അമേരിക്ക നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

ആണവ കരാറിന് പുറമെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം, പ്രോക്സി സംഘടനകൾക്കുള്ള പിന്തുണ, ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ എന്നിവയും ചർച്ചയാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇത്രയും വലിയ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചർച്ചകൾക്ക് വഴിയൊരുക്കിയ ഒമാന് നന്ദി പറയുന്നതായി ഇറാന്റെ അബ്ബാസ് അരഘ്ചി പ്രതികരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.