കുവൈത്ത് സിറ്റി: രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച, ഐആർജിസി ബന്ധമുള്ള നാല് പേരെ പിടികൂടിയ സംഭവത്തിന് പിന്നാലെ കുവൈത്തും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. മെയ് ഒന്നിന് കുവൈത്തിന്റെ ഏറ്റവും വലിയ ദ്വീപായ ബുബിയാനിൽ വെച്ചാണ് ആറംഗ സംഘം പിടിയിലായത്. ഇവരെ ഉടൻ വിട്ടയക്കണമെന്നും അല്ലാത്തപക്ഷം തിരിച്ചടിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയതോടെ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിച്ചിരിക്കുകയാണ്.(Kuwait Iran Diplomatic Tensions Escalate After Arrest)
മത്സ്യബന്ധന ബോട്ടിലെത്തിയ ആറംഗ സംഘം ബുബിയാൻ ദ്വീപിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു. കുവൈത്ത് സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ നാലുപേർ പിടിയിലായപ്പോൾ രണ്ടുപേർ രക്ഷപ്പെട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് അട്ടിമറി ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്നാണ് കുവൈത്തിന്റെ നിലപാട്.
തുടക്കത്തിൽ, നാവിഗേഷൻ തകരാറിനെ തുടർന്ന് വഴിതെറ്റി എത്തിയവരാണ് സംഘമെന്നാണ് ഇറാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഭാഷ കടുപ്പിച്ച ഇറാൻ വിദേശകാര്യ മന്ത്രി, കുവൈത്ത് നടപടിയെ ശക്തമായി വിമർശിച്ചു. തങ്ങളുടെ പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.
Story Summary
Tensions between Kuwait and Iran have escalated following the arrest of four individuals with links to the IRGC who attempted to infiltrate Kuwait’s Bubiyan Island on May 1. While Kuwait maintains that the group intended to commit hostile acts, Iran has threatened retaliation if their citizens are not immediately released, further heightening regional instability.

