Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala
HomeWorldപശ്ചിമേഷ്യയിൽ നിർണ്ണായക നീക്കം; ഇറാൻ-യുഎസ് ചർച്ചകൾക്കായി പ്രതിനിധികൾ ഇസ്ലാമാബാദിൽ; ഭീഷണിയുമായി ട്രംപ്...

പശ്ചിമേഷ്യയിൽ നിർണ്ണായക നീക്കം; ഇറാൻ-യുഎസ് ചർച്ചകൾക്കായി പ്രതിനിധികൾ ഇസ്ലാമാബാദിൽ; ഭീഷണിയുമായി ട്രംപ് | Iran US Peace Talks 2026

🎙️ Latest Podcast

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇറാൻ, യുഎസ് പ്രതിനിധികൾ പാകിസ്താനിലെത്തുന്നു (Iran US Peace Talks 2026). ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും സംഘവും വെള്ളിയാഴ്ച രാത്രിയോടെ ഇസ്ലാമാബാദിലെത്തി. അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ശനിയാഴ്ച പാകിസ്താനിലെത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പാകിസ്താനിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ മാസം 11, 12 തീയതികളിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ഉടമ്പടികളില്ലാതെ പരാജയപ്പെട്ടിരുന്നു.

അതേസമയം , സമാധാന ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ ഇറാനെതിരെ കർശന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ സമയം അവസാനിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് ധൃതിയൊന്നുമില്ലെന്നും ട്രംപ് പരിഹസിച്ചു. ഇതിന്റെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് ‘യുഎസ്എസ് ജോർജ് ഡബ്ല്യു എച്ച് ബുഷ്’ എന്ന വിമാനവാഹിനിക്കപ്പൽ കൂടി അയച്ചു. ഇതോടെ മേഖലയിലെ ആകെ യുഎസ് വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി.

ഹോർമുസ് കടലിടുക്കിൽ മൈനുകളിടുന്ന ഇറാൻ കപ്പലുകളെ ആക്രമിക്കുമെന്നും ആവശ്യമെങ്കിൽ അതിലുള്ളവരെ വധിക്കുമെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ലെന്നും മൂന്ന് ദിവസത്തിനുള്ളിൽ സമാധാന ചർച്ചകൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ , ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ, സമാധാന കരാർ നടക്കാത്ത സ്വപ്നമാണെന്ന് യുഎസിലെ ഇസ്രയേൽ അംബാസിഡർ യെച്ചീൽ ലെയ്റ്റർ പ്രതികരിച്ചു. ഹിസ്‌ബുള്ളയെ ഇല്ലാതാക്കുന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെയും തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്.

Story Summary: Iranian and US representatives are convening in Islamabad for a second round of peace talks. While Iranian FM Abbas Araghchi has arrived, US officials Steve Witkoff and Jared Kushner are expected on Saturday. Meanwhile, President Trump has escalated tensions by deploying a third aircraft carrier to the region and issuing stern warnings to Iran, despite announcing a 3-week extension of the Israel-Lebanon ceasefire.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.