Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldഅമേരിക്കൻ പടക്കപ്പലുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തി ഇറാൻ: പുതിയ നീക്കം | US...

അമേരിക്കൻ പടക്കപ്പലുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തി ഇറാൻ: പുതിയ നീക്കം | US warships

🎙️ Latest Podcast

ടെഹ്റാൻ: തങ്ങളെ ലക്ഷ്യമിട്ട് കടലിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ പടക്കപ്പൽ വ്യൂഹത്തിന്റെ കൃത്യമായ സ്ഥാനവും വിവരങ്ങളും ഇറാൻ പരസ്യപ്പെടുത്തി. അമേരിക്കൻ പടക്കപ്പലുകൾക്ക് തൊട്ടുമുകളിൽ നിരീക്ഷണ ഡ്രോണുകൾ പറത്തിയാണ് ഇറാൻ ഈ വിവരങ്ങൾ ശേഖരിച്ചത്.(Iran publishes details of US warships)

യു.എസ് വിമാനവാഹിനി കപ്പലായ ‘എബ്രഹാം ലിങ്കൺ’ കൂടാതെ മറ്റ് മൂന്ന് പടക്കപ്പലുകൾ കൂടി മേഖലയിലുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഇറാനിലെ ചബഹർ തുറമുഖത്തിന് 1400 കിലോമീറ്റർ അകലെയായി മറ്റ് 12 യുദ്ധക്കപ്പലുകൾ കൂടി സജ്ജമാണെന്നും ഇറാൻ അവകാശപ്പെട്ടു.

അമേരിക്കൻ കപ്പലുകൾക്ക് മുകളിലൂടെ പറന്ന ഇറാന്റെ ഡ്രോൺ അമേരിക്ക വെടിവെച്ചിട്ടിരുന്നു. എന്നാൽ ഡ്രോൺ വീഴ്ത്തുന്നതിന് മുൻപ് തന്നെ കപ്പലുകളുടെ വിവരങ്ങളും ദൃശ്യങ്ങളും പൂർണ്ണമായി ശേഖരിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇറാനെതിരെ വൻ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.