Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldവിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്ക്, സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാകുന്നു |...

വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്ക്, സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാകുന്നു | International Airport Pajama Ban

🎙️ Latest Podcast

വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നുവെന്ന തരത്തിൽ അമേരിക്കയിലെ ടാംപ ഇന്‍റർനാഷണൽ എയർപോർട്ട് പങ്കുവെച്ച സമൂഹ മാധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ, ഈ വാർത്തയിലെ സത്യാവസ്ഥയെന്തെന്ന് എയർപോർട്ട് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. (International Airport Pajama Ban)

വിമാനത്താവളത്തിനുള്ളിൽ പ്രശസ്തമായ ‘ക്രോക്സ്’ പാദരക്ഷകൾ നിരോധിച്ചുവെന്ന തമാശ പോസ്റ്റിന് പിന്നാലെയാണ്, പൈജാമയും നിരോധിക്കുമെന്ന് ടാംപ എയർപോർട്ട് ‘എക്സ്’ (ട്വിറ്റർ) വഴി പ്രഖ്യാപിച്ചത്. “ഞങ്ങൾ കണ്ടു മടുത്തു, ഈ ഭ്രാന്ത് ഇന്ന് അവസാനിക്കുന്നു” എന്ന രീതിയിലുള്ള പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി.

ഈ വാർത്ത വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. യാത്രക്കാരോട് വിമാനക്കമ്പനികൾ വേണ്ടത്ര മര്യാദ കാണിക്കുന്നില്ലെന്നും, അങ്ങനെയാണെങ്കിൽ തങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ യാത്ര ചെയ്യുമെന്നും ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. അതേസമയം, “സ്വെറ്റ് പാന്‍റുകൾ പൈജാമയുടെ കൂട്ടത്തിൽപ്പെടുമോ?” എന്ന് മറ്റുചിലർ സംശയം ഉന്നയിച്ചു. ഈ പോസ്റ്റിനോടുള്ള പ്രതിഷേധ സൂചകമായി പൈജാമ ധരിച്ച് യാത്ര ചെയ്യുമെന്ന് ഒരു യാത്രക്കാരൻ കുറിക്കുകയും ചെയ്തു.

ചർച്ചകൾ വലിയ രീതിയിൽ ഉയർന്നതോടെ ടാംപ എയർപോർട്ട് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ഫോളോവേഴ്‌സുമായി സംവദിക്കുന്നതിന്‍റെ ഭാഗമായി പതിവായി പങ്കുവെക്കാറുള്ള തമാശരൂപേണയുള്ള ഒരു പോസ്റ്റ് മാത്രമായിരുന്നു ഇതെന്നും, അത്തരത്തിലുള്ള യാതൊരുവിധത്തിലുള്ള ഔദ്യോഗിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. യാത്രക്കാർക്ക് പൈജാമ ഉൾപ്പെടെ തങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിച്ച് യാത്ര ചെയ്യാമെന്നും ഒപ്പം ഓൺലൈൻ തമാശകളെ പിന്തുണയ്ക്കുന്നവർക്ക് നന്ദി അറിയിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.