HomeWorld32 നിലകളുള്ള കെട്ടിടത്തിൽ 34-ാം നിലയിലെ ഫ്ലാറ്റ് വാങ്ങി ചൈനീസ് സ്വദേശി;...

32 നിലകളുള്ള കെട്ടിടത്തിൽ 34-ാം നിലയിലെ ഫ്ലാറ്റ് വാങ്ങി ചൈനീസ് സ്വദേശി; ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടും നഷ്ടപരിഹാരമില്ലാതെ നിയമപോരാട്ടത്തിൽ | Chinese Homebuyer Fraud

ബെയ്‌ജിംഗ്: ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ 32 നിലകൾ മാത്രമുള്ള പുതിയ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ 34-ാം നിലയിലെ ഫ്ലാറ്റ് വാങ്ങി വഞ്ചിതനായ മധ്യവയസ്കൻ തുക തിരികെ കിട്ടാതെ കടുത്ത നിയമപോരാട്ടത്തിൽ (Chinese Homebuyer Fraud). ഷെൻ എന്ന് പേരുള്ള വ്യക്തിയാണ് 2013-ൽ പ്രവിശ്യാ തലസ്ഥാനമായ സിയാന് സമീപമുള്ള ഗ്രാമത്തിൽ നിർമ്മിച്ച ഭവന സമുച്ചയത്തിൽ 90 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഫ്ലാറ്റ് വാങ്ങിയത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ ശരാശരി വിലയുടെ മൂന്നിലൊന്ന് മാത്രം വിലയുള്ളതിനാലാണ് ഇദ്ദേഹം ഈ ഫ്ലാറ്റ് തിരഞ്ഞെടുത്തത്. എന്നാൽ നിർമ്മാണം പൂർത്തിയായപ്പോൾ താൻ വാങ്ങിയ ഫ്ലാറ്റ് സ്ഥിതി ചെയ്യേണ്ട 34-ാം നില കെട്ടിടത്തിന് ഇല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇദ്ദേഹം അറിഞ്ഞത്.

ചൈനയിൽ ഗ്രാമീണ കൂട്ടായ്മകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മിക്കുന്ന ‘ലിമിറ്റഡ് പ്രോപ്പർട്ടി റൈറ്റ്സ്’ വിഭാഗത്തിൽപ്പെട്ട ഫ്ലാറ്റാണ് ഷെൻ വാങ്ങിയത്. ചൈനീസ് നിയമപ്രകാരം ഇത്തരം അനധികൃത നിർമ്മാണങ്ങൾക്ക് നിയമപരിരക്ഷയോ മറ്റ് സർട്ടിഫിക്കറ്റുകളോ ലഭിക്കാറില്ല. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാൽ നിരവധി സാധാരണക്കാരാണ് ഇത്തരം ഫ്ലാറ്റുകൾ വാങ്ങാറുള്ളത്. 2013-ൽ കരാർ ഒപ്പിടുമ്പോൾ ആവശ്യമായ രേഖകൾ പിന്നീട് ശരിയാക്കി നൽകാമെന്ന് ബിൽഡർ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് 1,17,700 യുവാൻ ഡൗൺ പേയ്മെന്റായി നൽകി.

2017-ൽ കെട്ടിടം പൂർത്തിയായപ്പോഴാണ് 32 നിലകൾ മാത്രമേ ഉള്ളൂവെന്ന് ബിൽഡർ വെളിപ്പെടുത്തിയത്. പകരം 32-ാം നിലയിൽ ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അത് മറ്റൊരാൾക്ക് മറിച്ചുവിറ്റു. പണം തിരികെ ചോദിച്ചപ്പോൾ പലതവണയായി പകുതി തുക നൽകിയ ശേഷം ബിൽഡർ ഫോൺ എടുക്കാതായി. തുടർന്ന് ഷെൻ സിയാൻ അധികൃതരെ സമീപിച്ച് ആർബിട്രേഷൻ ഉത്തരവ് സമ്പാദിച്ചെങ്കിലും ബിൽഡറുടെ ബാങ്ക് അക്കൗണ്ടുകളിലോ പേിലോ യാതൊരു സമ്പാദ്യവും ഇല്ലാത്തതിനാൽ കോടതി ഉപഭോഗ നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ബാക്കി തുകയോ നഷ്ടപരിഹരം വരെയും ഷെന്നിന് ലഭിച്ചിട്ടില്ല.

Summary: A Chinese homebuyer surnamed Shen has been left propertyless and mired in a complex legal battle after discovering that the 34th-floor flat he purchased in 2013 was inside a building that only had 32 floors. Located in northwestern China’s Shaanxi province, the apartment was sold under the “limited property rights” category—a grey market real estate format illegally developed on rural collective land without government certification.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...