HomeWorldസ്വന്തം ഛര്‍ദ്ദിലും മലവും നിറഞ്ഞ മുറിയില്‍ ചങ്ങലക്കിട്ടനിലയില്‍ എല്ലുംതോലുമായി നഗ്നയായ ഒരു...

സ്വന്തം ഛര്‍ദ്ദിലും മലവും നിറഞ്ഞ മുറിയില്‍ ചങ്ങലക്കിട്ടനിലയില്‍ എല്ലുംതോലുമായി നഗ്നയായ ഒരു സ്ത്രീ; സാധാരണക്കാരനെ പ്രണയിച്ചതിന്റെ പേരിൽ തടവിൽ അടയ്ക്കപ്പെട്ടത് 25 വർഷം!.. ബ്ലഞ്ച് മോണിയറുടെ ജീവിത കഥ | Blanche Monnier

1901 മെയ് 23, പാരിസ് അറ്റോര്‍ണി ജനറലിന് ഒരു അജ്ഞാത കത്ത് ലഭിക്കുന്നു. പരാതിയാക്കും എന്ന് കരുതി ആ മനുഷ്യൻ ആ കത്ത് പൊട്ടിച്ചു വായിക്കുന്നു. ആ കത്ത് വായിച്ചതും അയാൾ ഏറെ അസ്വസ്ഥനായി.

” വളരെ ഗുരുതരമായ ഒരു സംഭവത്തെക്കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി പകുതി പട്ടിണി കിടന്ന് ചീഞ്ഞളിഞ്ഞ മാലിന്യം തിന്ന് ജീവിക്കുന്ന, മാഡം മോണിയറുടെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്ന ഒരു സ്ത്രീയെ കുറിച്ചാണ് ഞാൻ പറയുന്നത്, സ്വന്തം മലമൂത്ര വിസര്‍ജ്ജനത്തിനിടയിലാണ് ആ സ്ത്രീ ജീവിക്കുന്നത്”

ഇതായിരുന്നു ആ കത്തിന്റെ ഉള്ളകടം. കാര്യം ഗുരുതരമാണ്. കത്തിൽ പരാമർശിക്കുന്ന മാഡം മോണിയർ (Madam Monnier) ഒരു സമ്പന്നനായ പ്രഭ്വിയാണ്. അവർക്ക് ഒരു മകൻ ഉണ്ട്. സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ധനിക കുടുംബം. ഒരു നിമിഷം ആ കത്തിൽ എഴുതിയിരുന്നത് സത്യമാണോ എന്ന് പോലും അയാൾ സംശയിച്ചു. എന്നിരുന്നാലും അന്വേഷിക്കാതിരിക്കാൻ കഴിയില്ല. കത്തും കത്തിലെ വിവരങ്ങളും ഉടൻ തന്നെ പോലീസിനെ അറിയിക്കുന്നു. അന്ന് വൈകുന്നേരം തന്നെ പോലീസ് മാഡം മോണിയറുടെ വീട്ടിൽ എത്തുന്നു.

വീട്ടിൽ എത്തി കതകിൽ മുട്ടിയ പോലീസുകാരെ സ്വീകരിച്ചത് വീട്ടുജോലിക്കാരനായിരുന്നു. തങ്ങളുടെ വരവിന്റെ ലക്ഷ്യം എന്താണ് എന്ന് പറഞ്ഞതോടെ കിടപ്പിലായ യജമാനത്തിയെ വിവരം അറിയിക്കുന്നു. എന്നാൽ പോലീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് മാഡം മോണിയറുടെ മകൻ മാർസെലയിരുന്നു (Marcel Monnier). തങ്ങൾ എന്തിനാണ് അവിടേക്ക് എത്തിയെതെന്ന് പോലീസ് വ്യക്തമാക്കി. അതോടെ വീട് പരിശോധിക്കുവാൻ മാർസെൽ സമ്മതം മൂളി. എന്നാൽ അസ്വാഭാവികമായി ഒന്നും തന്നെ അവർക്ക് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല.

അങ്ങനെ, മടങ്ങാൻ ഒരുങ്ങവെയാണ് പോലീസുകാരുടെ ശ്രദ്ധയിൽ അത് പതിയുന്നത് . മുകളിലത്തെ മുറിയിൽ നിന്നും അസഹനീയമായി ദുർഗന്ധം വമിക്കുന്നു. കാര്യം പോലീസുകാർ തിരക്കിയപ്പോൾ ഒന്നുമില്ലെന്നായിരുന്നു മാർസെലിന്റെ മറുപടി. ആ മറുപടിയിൽ പോലീസ് ഒട്ടും തൃപ്തരല്ലായിരുന്നു. മുകളിലത്തെ നിലയിൽ പ്രവേശിച്ച പോലീസുകാർ കണ്ടത് പുറത്തുനിന്നും പൂട്ടിയ നിലയിൽ ഒരു മുറിയാണ്. മുറിയുടെ അടുത്തേക്ക് നടന്ന് നീങ്ങുംതോറും ദുർഗന്ധം അസഹനീയമായി തുടങ്ങി. ഒടുവിൽ മുറിയുടെ പൂട്ടു പൊളിക്കുന്നു. കുറ്റാക്കൂരിരുട്ട്, മുറിക്കുള്ളില്‍ എന്താണ് എന്ന് കാണുവാൻ പോലും കഴിയാത്ത രീതിയിലായിരുന്നു ഇരുട്ട് ആ മുറിയ ആവരണം ചെയ്തിരുന്നത്. എന്നാൽ മിന്നായം പോലെ അവരുടെ കണ്ണിൽ അത് പതിഞ്ഞു, ജീർണിച്ച ഒരു മെത്തയിൽ കിടക്കുന്ന ഒരു ദുർബലവും മെലിഞ്ഞതുമായ രൂപം. ഒരു പൊലീസുകാരന്‍ ആ മുറിയുടെ ജനാല തുറന്നു, 25 വർഷങ്ങൾക്ക് ശേഷം ആദ്യമായി സൂര്യകിരണങ്ങൾ ആ മുറിക്കുള്ളിൽ പതിയുന്നു. പ്രകാശം പതിച്ചതോടെ ആ മുറിയിലെ കാഴ്ച വ്യക്തമാക്കാൻ തുടങ്ങി.

‘കണങ്കാലുകളോളം എത്തുന്ന നീളമുള്ള മുടി, കട്ടിയുള്ള നഖങ്ങൾ, സ്വന്തം അവശിഷ്ടങ്ങൾക്കിടയിൽ ശാപമോചനവും കാത്തിരിക്കുന്ന മനുഷ്യ രൂപം. സ്വന്തം ഛര്‍ദ്ദിലും മലവും നിറഞ്ഞ മുറിയില്‍ ചങ്ങലക്കിട്ടനിലയില്‍ എല്ലുംതോലുമായി നഗ്നയായ ഒരു സ്ത്രീ’. ജീവനുള്ള മനുഷ്യന് എങ്ങനെയൊക്കെ വികൃതമാകുമോ അങ്ങനെയൊക്കെയും ആ ശരീരം ഇല്ലാതെയായിരുന്നു. ആ സ്ത്രീ, ബ്ലഞ്ച് മോണിയർ (Blanche Monnier), മാഡം മോണിയറുടെ ഇളയ മകൾ.

ആ സ്ത്രീയുടെ ദയനീയ അവസ്ഥ കണ്ട് പോലീസ് അവരെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ബ്ലഞ്ച് അവൾ അനുഭവിക്കേണ്ടി വന്ന കാരാഗൃഹ വാസത്തിന് പിന്നിലെ കഥ പറഞ്ഞു. 1849, മാര്‍ച്ച് ഒന്നിനാണ് ബ്ലഞ്ചിന്റെ ജനനം. ഫ്രാന്‍സിലെ സമ്പന്ന ബൂര്‍ഷ്വാ കുടുംബത്തിലായിരുന്നു ബ്ലഞ്ച് ജനിച്ചത്. ബ്ലഞ്ചിന്റെ അമ്മ മാഡം മോണിയർ സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെട്ട് സ്ത്രീയായിരുന്നു. തലയ്ക്ക് മീതെ പണം മാത്രം കറങ്ങുന്നത് കൊണ്ട് തന്നെ ആ സ്ത്രീക്ക് പാവപ്പെട്ടവരോട് വല്ലാത്ത ചതുർത്ഥിയായിരുന്നു. തനിക്ക് ചുറ്റും ഉള്ളവർ അടിമക്കൾ എന്നതായിരുന്നു അവരുടെ ഭാവവും പെരുമാറ്റവും. മൂത്ത മകനും ഏറെക്കുറെ അമ്മയെ പോലെ തന്നെയായിരുന്നു. എന്നാൽ ബ്ലഞ്ച് അവരിൽ നിന്നും ഏറെ വ്യത്യസ്തയും. ബ്ലഞ്ച് അതീവ സുന്ദരിയായിരുന്നു. അതു കൊണ്ട് തന്നെ നിരവധി സമ്പന്ന കുടുംബങ്ങളിൽ നിന്നും വിവാഹ ആലോചനകൾ അവളെ തേടിയെത്തി. എന്നാൽ തനിക്ക് വരുന്ന എല്ലാ ആലോചനകളും ബ്ലഞ്ച് നിരസിക്കുമായിരുന്നു. അതിന് പ്രധാന കാരണം, അവളുടെ പ്രണയമായിരുന്നു.

ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അവള്‍ ഒരു അഭിഭാഷകനുമായി പ്രണയത്തിലായി. ബ്ലഞ്ചിന്റേതു പോലെ പറയത്തക്കവണ്ണം പണമോ പേരോ പ്രശ്ത്തിയോ ഇല്ലാത്ത ഒരു കുടുംബമായിരുന്ന കാമുകന്റേത്. എന്നാൽ, മാഡം മോണിയര്‍ അവളുടെ പ്രണയത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇനി എന്ത് തന്നെ സംഭവിച്ചാലും ഇരുവരും തമ്മിൽ ഒന്നിക്കാൻ അനുവദിക്കില്ല എന്ന് അവർ ഉറപ്പിച്ചു. എന്നാല്‍, ബ്ലഞ്ച് തന്‍റെ പ്രണയത്തില്‍നിന്നും പിന്നോട്ട് പോകാന്‍ തയാറായിരുന്നില്ല. അതോടെ മാഡം മോണിയര്‍ വീട്ടിനുള്ളിൽ ഒരു മുറിക്കുള്ളിൽ അവളെ പൂട്ടിയിട്ടു. കാലിൽ ചങ്ങലകൾ കൊണ്ട് ബന്ധിച്ച്, മുറിയിലെ വാതിലും ജനാലകളും എല്ലാം അടച്ചിട്ടു. കൃത്യ സമയങ്ങളിൽ ഭക്ഷണം മാത്രം നൽകി, മലമൂത്രവിസര്‍ജ്ജനവും അതെ മുറിയിൽ തന്നെ.

അങ്ങനെ ഒന്നോ രണ്ടോ ദിവസമല്ല ബ്ലഞ്ചിന് ആ മുറിയിൽ ഇരുട്ടിൽ കഴിയേണ്ടി വന്നത്. ഇരുപത്തിയഞ്ചാം വയസ്സിൽ തടവിൽ അടക്കപ്പെട്ട ആ യുവതി വെളിച്ചം കാണുന്നത് 25 വർഷങ്ങ്ൾക്ക് ശേഷമാണ്. അമ്മയും സഹോദരനും അവരുടെ നിത്യ ജീവിതം പഴയപടി തന്നെ തുടർന്നു. അവളെ പറ്റി അന്വേഷിച്ച് എത്തുന്നതവരോട് മകളെ കാണ്മാൻ ഇല്ല എന്ന മറുപടിയാണ് മാഡം മോണിയര്‍ നൽകിയത്. 1885 -ല്‍ ബ്ലഞ്ചിന്റെ കാമുകൻ മരണപ്പെട്ടു, എന്നിട്ട് പോലും അവള്‍ക്ക് തടവില്‍ നിന്ന് മോചനം ലഭിച്ചില്ല.

ഒടുവിൽ അറ്റോര്‍ണി ജനറലിന് ലഭിച്ച കത്താണ് ഈ ദുഷ്ടത പുറം ലോകത്തെ അറിയിച്ചത്. ഇന്നും ആരാണ് ആ കത്തിന് പിന്നിൽ എന്ന് അറിയില്ല. ഒരുപക്ഷെ ആ വീട്ടിലെ ജോലിക്കാർ ആരെങ്കിലും ആകും എന്നും പറയപ്പെടുന്നു. മാഡം മോര്‍ണിയറിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്യതു. ബ്ലഞ്ചിന്‍റെ വേദനിപ്പിക്കുന്ന കഥയറിഞ്ഞ ജനങ്ങള്‍ കോപം കൊണ്ടു. അവര്‍ പ്രതിഷേധവുമായി മാഡം മോര്‍ണിയറുടെ വീടിനു മുന്നില്‍ തടിച്ചുകൂടി. അറസ്റ്റിലായി പതിനഞ്ചാം ദിനം ഹൃദായാഘാതം മൂലം മാഡം മോര്‍ണിയർ മരണപ്പെട്ടു. ആഹാരവും വെള്ളവും ചികിത്സയും കിട്ടിയെങ്കിലും ബ്ലഞ്ചിന്‍റെ അവസ്ഥ ദയനീയമായിരുന്നു.  നിരവധി മാനസികാരോഗ്യപ്രശ്‍നങ്ങൾ അവളെ വേട്ടയാടി. ഒടുവിൽ അവളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് 1913 ബ്ലഞ്ച് മരണപ്പെട്ടു. ഒരു പക്ഷെ ആ അജ്ഞാത കത്ത് അറ്റോര്‍ണിയെ തേടിയെത്തിയിരുന്നില്ല എങ്കിൽ ഇരുട്ട് വിഴുങ്ങിയ ആ മുറി അവളുടെ ജീവൻ കവർന്നേനെ.

Summary: Blanche Monnier, a young French woman from a wealthy family, was held captive by her mother in a dark, chain-bound room for 25 years as punishment for falling in love with a man of lower social status. Discovered in 1901 following an anonymous letter sent to the Attorney General, she was found living in squalor, emaciated and traumatized, after decades of starvation and neglect. While her mother and brother faced legal consequences for this horrific abuse, the tragedy permanently scarred Blanche, who spent her remaining years in psychiatric care until her death in 1913, leaving behind an indelible mark on history as a symbol of parental cruelty and the fight for freedom.

WhatsApp Channel Banner

Latest updates

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

കോഴിക്കോട് എട്ടാമത് ‘മീം’ കവിയരങ്ങ്: കവിതകൾ ക്ഷണിച്ചു; മികച്ച...

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന എട്ടാമത് 'മീം' കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു (Meem kavirangu). മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ വിവർത്തനമല്ലാത്ത കവിതകളാണ് മത്സരത്തിനായി അയക്കേണ്ടത്. തിഞ്ഞെടുക്കപ്പെടുന്ന മികച്ച കവിതയ്ക്ക് പതിനായിരം രൂപയും...

വോൾട്ടാസ് പുതിയ ആധുനിക വാട്ടർ ഹീറ്റർ ശ്രേണി വിപണിയിലിറക്കി;...

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വോൾട്ടാസ് (Voltas water heater) ഉയർന്ന സുരക്ഷയും മികച്ച വൈദ്യുതി ലാഭവും ഉറപ്പുനൽകുന്ന പുതിയ വാട്ടർ ഹീറ്റർ ശ്രേണി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇൻസ്റ്റന്റ്, സ്റ്റോറേജ്...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...