Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeEducationചരിത്രത്തിൽ ആദ്യം: സ്കൂൾ തുറക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പാഠപുസ്തക വിതരണം...

ചരിത്രത്തിൽ ആദ്യം: സ്കൂൾ തുറക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് മന്ത്രി V ശിവൻകുട്ടി | Textbook distribution

🎙️ Latest Podcast

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സാധാരണയായി മെയ് മാസത്തിൽ നടക്കാറുള്ള പാഠപുസ്തക വിതരണം ഇതാദ്യമായാണ് മൂന്ന് മാസം മുമ്പേ തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവ്വഹിക്കും.(With months left to open schools, textbook distribution will begin on February 12, says Minister V Sivankutty)

ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ കുട്ടികളുടെ കൈകളിൽ പുസ്തകങ്ങൾ എത്തുമെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാഠപുസ്തകങ്ങൾക്ക് പുറമെ, സംസ്ഥാനത്തെ 8,00,193 കുട്ടികൾക്കായി കൈത്തറി യൂണിഫോം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെയാണ് പുസ്തക വിതരണം ആരംഭിച്ച് മെയിൽ അവസാനിച്ചിരുന്നു. ഇത്തവണ ഫെബ്രുവരിയിൽ തന്നെ ആരംഭിച്ച് എല്ലാ കുട്ടികളിലും പുസ്തകങ്ങൾ എത്തിക്കാനാണ് സർക്കാർ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.