Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaകൊച്ചി ബിനാലെ കലാകാരിക്ക് നേരെ ലൈംഗികാതിക്രമം: മുംബൈ സ്വദേശിക്കെതിരെ കേസ് |...

കൊച്ചി ബിനാലെ കലാകാരിക്ക് നേരെ ലൈംഗികാതിക്രമം: മുംബൈ സ്വദേശിക്കെതിരെ കേസ് | Sexual assault

🎙️ Latest Podcast

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേർക്ക് ലൈംഗികാതിക്രമം നടത്തി മുംബൈ സ്വദേശി. തായ്‌വാൻ സ്വദേശിയായ കലാകാരിയുടെ പരാതിയിൽ സുമിത്തിനെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുൻപാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.(Sexual assault against Kochi Biennale artist, Case filed against Mumbai native)

ബിനാലെ വേദിക്കരികിൽ വെച്ചാണ് യുവതി സുമിത്തിനെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ചേർന്ന് നടത്തിയ ബോട്ട് യാത്രയ്ക്കിടെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ തന്നെ കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് യുവതി പരാതി സമർപ്പിച്ചത്.

കമ്മീഷണർ നിർദ്ദേശം നൽകിയതിനെ തുടർന്ന് ഫോർട്ട് കൊച്ചി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.