Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaPK ശശിക്കെതിരായ റോഡ് ഉപരോധം: ഡീൻ കുര്യാക്കോസ് MPക്ക് ജാമ്യം |...

PK ശശിക്കെതിരായ റോഡ് ഉപരോധം: ഡീൻ കുര്യാക്കോസ് MPക്ക് ജാമ്യം | Dean Kuriakose

🎙️ Latest Podcast

പാലക്കാട്: പി.കെ. ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസിൽ ഡീൻ കുര്യാക്കോസ് എം.പിക്ക് ജാമ്യം. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് അദ്ദേഹം ജാമ്യം എടുത്തത്. കേസിൽ നേരത്തെ കോടതി എം.പിക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം നേരിട്ട് ഹാജരായത്.(Road blockade against PK Sasi, Dean Kuriakose MP granted bail)

2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പി.കെ. ശശിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് അദ്ദേഹം രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു.

വഴിതടയൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് എം.പിക്കെതിരെ ചുമത്തിയിരുന്നത്. കേസിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.