HomeFact Checkമുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരും; തെറ്റായ വാർത്തകൾ വിശ്വസിക്കരുത് | Fact...

മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരും; തെറ്റായ വാർത്തകൾ വിശ്വസിക്കരുത് | Fact Check

മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ദിനബത്ത വൈകുന്നു എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ അടിസ്ഥാനമില്ല (Fact Check). ഡിസംബർ മാസം വരെയുള്ള തുക ഇതുവരെ കൃത്യമായി അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതു വരെ സഹായം തുടരുമെന്ന് സംസ്ഥാന സർക്കാർ മുന്‍പ് പ്രഖ്യാപിച്ചതാണ്. അത് തുടരുക തന്നെ ചെയ്യും.

പുതിയ വർഷത്തെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി , ഉടൻ തന്നെ 2026 ജനുവരി മാസത്തെ തുക നൽകും. ഈ ഇനത്തിൽ ഇതുവരെ ആകെ നൽകിയ തുക പതിനഞ്ച് കോടി അറുപത്തിനാല് ലക്ഷത്തി പതിനായിരം രൂപയാണ്. (Total amount: 15,64,10,000/-)

വീട് നഷ്ടമായി വാടകവീട്ടിൽ കഴിയുന്നവരെ സഹായിക്കുന്നതിനായി 2024 ആഗസ്തിൽ 813 പേർക്ക് 6000 രൂപ വീതം വാടകപ്പണം നൽകി. പിന്നീട് സ്വന്തം വീടുകളിലേക്ക് പലരും തിരിച്ചുപോയി. ബാക്കിയുണ്ടായിരുന്ന 425 പേർക്ക് ഡിസംബർ മാസവും വാടകപ്പണം കൊടുത്തു. ഇത്രയും കാലമായി ജനങ്ങളെ സഹായിക്കുന്നതിൽ ഒരു കുറവും സർക്കാർ വരുത്തിയിട്ടില്ല, ഇനി വരുത്തുകയുമില്ല. ധനസഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന മാധ്യമ പ്രചാരണം തെറ്റാണെന്നും ബോധപൂർവം ജനങ്ങൾക്കിടയിൽ ആശങ്കപരത്താനാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്.

ദുരന്തനിവാരണ പ്രവർ‌ത്തനങ്ങളിലും പുനർനിർമാണ പ്രവർത്തനങ്ങളിലും അതിവേഗത്തിൽ എല്ലാവരെയും കൂട്ടിയിണക്കിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. 289 വീടുകളിൽ വാർപ്പ് പൂർത്തീകരിച്ചു. 300 വീടുകളിലേക്ക് കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം പൂർത്തിയായി. 312 ഇടങ്ങളിൽ ഫൗണ്ടേഷൻ പൂർണമായി. ടൗൺഷിപ്പ് നിർമാണം അതിവേഗം പൂർത്തീകരിക്കും.

ദുരന്തബാധിതർക്ക് അവരുടെ ജീവനോപാധികൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ പ്രാഥമികമായി മൂന്നു മാസം വരെ ദുരന്തനിവാരണ ഫണ്ടിലെ പണം ഉപയോഗിച്ച്, ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന അംഗങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. 2024 ആഗസ്ത് മുതൽ ഈ പണം നൽകി വരുന്നുണ്ട്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി ഈ തുക നൽകി. ആദ്യം ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഈ തുക നൽകി. അതിനുശേഷം ജീവനോപാധിയില്ലാതെ കഷ്ടപ്പെടുന്ന അർഹരായവരെ കണ്ടെത്തുകയും അവർക്ക് കഴിഞ്ഞ ഡിസംബർ‌ വരെ തുക നൽകുകയും ചെയ്തു. 656 കുടുംബങ്ങളിലെ1185 ആളുകൾക്കാണ് പണം നൽകിയത്. ജനുവരി മാസത്തിൽ നൽകാനുള്ള തുകയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്‌ , ഉടൻ തുക നൽകുമെന്നും റവന്യു മന്ത്രി കെ. രാജൻ വ്യക്തമാക്കി.

WhatsApp Channel Banner

Latest updates

മുഖ്യമന്ത്രി VD സതീശൻ ഡൽഹിയിൽ: ഖാർഗെയും സോണിയ ഗാന്ധിയുമടക്കമുള്ളവരെ...

ന്യൂഡൽഹി: ഡൽഹിയിലെത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റ് മന്ദിരത്തിലെത്തി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി.(Kerala...

സിംഗപ്പൂരിൽ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വജ്രം കവർന്നു;...

സിംഗപ്പൂരിൽ ചൈനാടൗണിലെ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യഥാർത്ഥ വജ്രം കവർന്ന ഇന്ത്യൻ പൗരന് തടവുശിക്ഷ വിധിച്ചു (Indian National Jailed In Singapore For Diamond Theft). 1,54,000 ഡോളർ...

വിജയ് ആയിരുന്നില്ല ‘ജനനായകൻ’ ചിത്രത്തിന്റെ ആദ്യ ചോയ്സ്; വെളിപ്പെടുത്തലുമായി...

വിജയ് നായകനാകുന്ന പുതിയ ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങവെ ചിത്രത്തെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ് രംഗത്ത് (H Vinoth On Jana Nayagan). സിനിമയുടെ കഥ ആദ്യം ചർച്ച ചെയ്തത്...

‘ധർമ്മേന്ദ്ര പ്രധാന് രാജിക്കത്ത് എഴുതാൻ അറിയില്ലായിരിക്കും’: കടുത്ത വിമർശനവുമായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ഡൽഹി ജന്ദർ മന്ദറിൽ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി...

CJP പ്രക്ഷോഭം: ഡൽഹിയിലെ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണമെത്തിച്ച് ജനങ്ങൾ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന കർഷക-വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ. നേരിട്ട് സമരപ്പന്തലിൽ എത്താൻ കഴിയാത്തവർ...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...