HomeFact Checkആറളം ഫാമിലെ പുഴയോരത്ത് പട്ടികവർഗ കുടുംബങ്ങൾ ഭൂമിയില്ലാതെ കഴിയുന്നെന്ന വാർത്ത വസ്തുതാവിരുദ്ധം

ആറളം ഫാമിലെ പുഴയോരത്ത് പട്ടികവർഗ കുടുംബങ്ങൾ ഭൂമിയില്ലാതെ കഴിയുന്നെന്ന വാർത്ത വസ്തുതാവിരുദ്ധം

കണ്ണൂർ ആറളം ഫാമിലെ ബ്ലോക്ക് 13-ൽ 55 പ്രദേശത്ത് പുഴയോരത്തായി പണിയ വിഭാഗത്തിൽപ്പെട്ട 28 കുടുംബങ്ങൾ ഭൂമിയും വീടുമില്ലാതെ താൽക്കാലിക ഷെഡുകളിൽ ദുരിതത്തിൽ കഴിയുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധം.ഈ പ്രദേശത്ത് കഴിയുന്ന മിക്ക കുടുംബങ്ങൾക്കും ആറളം പുനരധിവാസ മേഖലയിലോ സമീപത്തെ ഉന്നതികളിലോ സ്വന്തമായി ഭൂമിയും വീടുമുണ്ട്. ഇവരുടെ ജീവിതശൈലിയുടെ ഭാഗമായി മീൻപിടുത്തത്തിനും മറ്റുമായി മഴക്കാലം കഴിയുമ്പോൾ പുഴയോരത്ത് താൽക്കാലികമായി താമസിക്കുന്നതാണിവർ. ഇവർക്ക് ഭൂമിയില്ലെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

നിലവിൽ 28 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 10 കുടുംബങ്ങൾ ആറളം ഫാമിൽ ഭൂമിയും വീടുമുള്ളവരുടെ മക്കളോ കൊച്ചുമക്കളോ ആണ്. 3 കുടുംബങ്ങൾക്ക് ബ്ലോക്ക് 13-ൽ തന്നെ മുൻപ് ഭൂമി അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 15 കുടുംബങ്ങൾ ചതിരൂർ 110 ഉന്നതിയിൽ നിന്നും എത്തിയവരാണ്. ആറളം ഫാമിലും സമീപത്തും മികച്ച വീടുകൾ ഉള്ളവർ പോലും ഓരോ വർഷവും മഴക്കാലം കഴിയുന്നതോടെ മീൻ പിടിക്കുന്നതിനും പുഴയോരത്തെ വിഭവങ്ങൾ ശേഖരിക്കുന്നതിനുമായി താൽക്കാലിക ഷെഡുകൾ കെട്ടി ഇവിടെ താമസിക്കാറുണ്ട്. ഇത് അവരുടെ പാരമ്പര്യമായ ജീവിതരീതിയുടെ ഭാഗമാണ്.

പുഴയോരത്ത് കഴിയുന്നവരുടെ പ്രശ്നങ്ങൾ പഠിക്കാൻ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ നേരത്തെ തന്നെ സ്ഥലത്തെത്തുകയും ഡിസംബർ 29-ന് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ ചതിരൂരിൽ താമസിക്കാൻ താൽപ്പര്യപ്പെട്ട 13 കുടുംബങ്ങൾക്ക് അവിടെ ഭൂമി നൽകാൻ തീരുമാനിക്കുകയും അതിന്റെ അളന്നു തിരിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, നവജീവൻ നഗറിലേക്ക് മാറാൻ താൽപ്പര്യമുള്ള 9 പേർക്ക് അവിടെയുള്ള ഒഴിഞ്ഞ വീടുകൾ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നു.

പാരമ്പര്യമായി ഭൂമി ലഭിച്ചവരുടെ പിൻഗാമികളായ ഉപകുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിന് നയപരമായ തീരുമാനം ആവശ്യമാണ്. എങ്കിലും, നിലവിലെ 28 കുടുംബങ്ങളിൽ ഭൂമി ലഭിക്കാത്തവർക്ക് അവരുടെ ജീവിതരീതികൾ പരിഗണിച്ച് പുഴയോരത്തിന് സമീപം തന്നെ ഭൂമി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

ആറളം ഫാമിലെ പുഴയോരത്ത് കഴിയുന്നവർ ഭൂരഹിതരാണെന്നും സർക്കാർ അവരെ അവഗണിക്കുന്നുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. അർഹരായവർക്ക് ഭൂമിയും വീടും നൽകുന്നതിനുള്ള നടപടികൾ സർക്കാർ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുത്.

WhatsApp Channel Banner

Latest updates

മുഖ്യമന്ത്രി VD സതീശൻ ഡൽഹിയിൽ: ഖാർഗെയും സോണിയ ഗാന്ധിയുമടക്കമുള്ളവരെ...

ന്യൂഡൽഹി: ഡൽഹിയിലെത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റ് മന്ദിരത്തിലെത്തി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി.(Kerala...

സിംഗപ്പൂരിൽ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വജ്രം കവർന്നു;...

സിംഗപ്പൂരിൽ ചൈനാടൗണിലെ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യഥാർത്ഥ വജ്രം കവർന്ന ഇന്ത്യൻ പൗരന് തടവുശിക്ഷ വിധിച്ചു (Indian National Jailed In Singapore For Diamond Theft). 1,54,000 ഡോളർ...

വിജയ് ആയിരുന്നില്ല ‘ജനനായകൻ’ ചിത്രത്തിന്റെ ആദ്യ ചോയ്സ്; വെളിപ്പെടുത്തലുമായി...

വിജയ് നായകനാകുന്ന പുതിയ ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങവെ ചിത്രത്തെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ് രംഗത്ത് (H Vinoth On Jana Nayagan). സിനിമയുടെ കഥ ആദ്യം ചർച്ച ചെയ്തത്...

‘ധർമ്മേന്ദ്ര പ്രധാന് രാജിക്കത്ത് എഴുതാൻ അറിയില്ലായിരിക്കും’: കടുത്ത വിമർശനവുമായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ഡൽഹി ജന്ദർ മന്ദറിൽ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി...

CJP പ്രക്ഷോഭം: ഡൽഹിയിലെ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണമെത്തിച്ച് ജനങ്ങൾ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന കർഷക-വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ. നേരിട്ട് സമരപ്പന്തലിൽ എത്താൻ കഴിയാത്തവർ...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...