HomeDon't Missവീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി, വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ...

വീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി, വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ തന്നെ വേണ്ടി വന്നു; വീഡിയോ| TV

വീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി. അത് കടയിൽ നിന്നും സുരക്ഷിതമായി നമ്മുടെ വീട്ടിലെ സ്വീകരണമുറിയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഇന്നുണ്ട്. എന്നാൽ, ഒരു ടിവി വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ തന്നെ വേണ്ടിവന്നാലോ, എന്താവും അവസ്ഥ? അതാണ് ഇവിടെയും നടന്നത്. ചൈനയിൽ നിന്നുള്ള അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്.(TV)

ഹുവാവേയുടെ 110 ഇഞ്ച് വലിപ്പമുള്ള ടിവിയാണ് ഉടമയ്ക്ക് ഈ പണി കൊടുത്തിരിക്കുന്നത്. വീടിൻ്റെ ലിഫ്റ്റിലൂടെയോ പടികളിലൂടെയോ അകത്തേക്ക് കയറ്റാൻ കഴിയാത്തത്ര വലുപ്പമുള്ളതിനാലാണത്രെ ടിവി വീടിനകത്ത് എത്തിക്കുന്നതിന് വേണ്ടി ക്രെയിൻ ഉപയോഗിക്കേണ്ടി വന്നത്. ഷു സെൻക്വിംഗ് എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) ഈ വീഡിയോ പങ്കുവെച്ചത്.

വീഡിയോ അധികം വൈകാതെ തന്നെ ശ്രദ്ധിക്കപ്പെട്ടു. വീഡിയോ വൈറലായതോടെ രസകരമായ കമൻ്റുകളുമായി ആളുകൾ രംഗത്തെത്തുകയും ചെയ്തു. ‘ഇതൊരു ടിവി അല്ല, ഇതൊരു വലിയ ഇവൻ്റ് തന്നെയാണ്’ എന്നാണ് ടിവി അകത്തെത്തിക്കാനുള്ള തത്രപ്പാടിനെ കുറിച്ച് ഒരാൾ കുറിച്ചത്. ‘ടിവി വാങ്ങിയപ്പോൾ ക്രെയിൻ കൂടെ ഫ്രീയായി കിട്ടിയതാണോ’ എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ‘പിയാനോകൾ ഇങ്ങനെ കയറ്റുന്നത് കണ്ടിട്ടുണ്ട്, പക്ഷെ ഒരു ടിവിക്ക് വേണ്ടി ഇതാദ്യമാണ് ക്രെയിൻ കൊണ്ടുവരുന്നത് കാണുന്നത്’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ‘ഇനി ഈ വീട് മാറി താമസിക്കേണ്ടി വന്നാൽ ടിവിയുടെ കാര്യം കഷ്ടത്തിലാകും’ എന്നായിരുന്നു മറ്റൊരു കമന്റ്.

അപ്പാർട്ട്മെൻ്റുകളുടെ നിർമ്മാണത്തെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു. വലിയ വീട്ടുപകരണങ്ങൾ എത്തിക്കാൻ സൗകര്യമില്ലാത്ത രീതിയിലാണോ കെട്ടിടങ്ങൾ പണിയുന്നത് എന്ന ചോദ്യമാണ് പലരും ഉയർത്തിയത്. കൂടാതെ, ടിവിയുടെ വിലയേക്കാൾ കൂടുതലാവുമല്ലോ അത് വീട്ടിലെത്തിക്കാനുള്ള ചെലവ് എന്നും ചിലർ കുറിച്ചു.

WhatsApp Channel Banner

Latest updates

‘സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് വിശ്വസിക്കുന്നത്, കാനഡയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ല’: ...

ഒട്ടാവ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 50 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് കാനഡ വിശ്വസിക്കുന്നതെന്നും രാജ്യത്തെ...

US – കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നു: കാനഡയ്ക്കു മേൽ...

വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യു.എസിൽ നിന്നുള്ള കാറുകൾ, മദ്യം, ക്ഷീര...

വയനാട്ടിൽ വീണ്ടും ഷിഗെല്ല ഭീതി: എൻജിനീയറിങ് വിദ്യാർഥിക്ക് രോഗബാധ...

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ഷിഗെല്ല സാന്നിധ്യം കണ്ടെത്തി. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.(Shigella confirmed in Wayanad engineering student) കഴിഞ്ഞ...

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...