HomeTaste Of Timesചായയോടൊപ്പം കഴിക്കാൻ മസാല ഡയമണ്ട് കട്ട്സ് | Masala Diamond Cuts

ചായയോടൊപ്പം കഴിക്കാൻ മസാല ഡയമണ്ട് കട്ട്സ് | Masala Diamond Cuts

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചായയോടൊപ്പം കഴിക്കുന്നതിനുള്ള ഒരു ചെറിയ തരം പലഹാരമാണിത്. ഇത് രണ്ടുതരത്തിൽ ഉണ്ടാക്കാം. എരിവ് ചേർത്തും മധുരമുള്ളതും. രുചികരമായ ക്രിസ്പി മസാല ഡയമണ്ട് കട്ട്സ്  (Masala Diamond Cuts) എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
3 വെളുത്തുള്ളി
1 ടീസ്പൂൺ ജീരകം
1 ടീസ്പൂൺ കുരുമുളക്
2 കപ്പ് മൈദ (250 ഗ്രാം)
2 ടീസ്പൂൺ റവ
1 ടീസ്പൂൺ എള്ള്
1 ടീസ്പൂൺ മുളകുപൊടി
ഒരു നുള്ള് കായം
കുറച്ച് കറിവേപ്പില
1 ടീസ്പൂൺ നെയ്യ്
1 ടീസ്പൂൺ ഉപ്പ്
വെള്ളം
വറുക്കാൻ എണ്ണ

തയ്യാറാക്കുന്ന വിധം
ആദ്യം വെളുത്തുള്ളി, ജീരകം, കുരുമുളക് എന്നിവ നന്നായി പൊടിക്കുക.
ഒരു പാത്രത്തിലേക്ക് മൈദ, റവ, നെയ്യ്, കായം, മുളകുപൊടി, അരിഞ്ഞ കറിവേപ്പില, എള്ള്, മുകളിൽ പറഞ്ഞ മസാല പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം കുറച്ചേ വെള്ളം ചേർത്ത് കട്ടിയുള്ള പരുവത്തിൽ മാവ് കുഴച്ച്, 15 മിനിറ്റ് നേരം വയ്ക്കുക.
ശേഷം മാവ് കുറച്ചേ എടുത്ത് വളരെ നേർത്ത രീതിയിൽ പരത്തി അതിനെ ഡയമണ്ട് ആകൃതിയിൽ മുറിക്കണം. ഒരു പാൻ അടുപ്പത്ത് വച്ച് എണ്ണ ചൂടാക്കി അതിലിട്ട് വറുത്തെടുക്കുക.

 

Clickable Info Box