Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

timeskerala

അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരമായ പരാമർശം; മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവ് ശിക്ഷ | Journalist Ravi Nair

ഗാന്ധിനഗർ: അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ രവി നായർക്ക് (Journalist Ravi Nair) ഗുജറാത്തിലെ മാൻസ മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവും പിഴയും വിധിച്ചു. അദാനി ഗ്രൂപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. 2020-ൽ അദാനി ഗ്രൂപ്പിനെതിരെ രവി നായർ...

‘മിണ്ടാൻ ശ്രമിച്ചു, പക്ഷേ പുള്ളി മൈൻഡ് ചെയ്തില്ല’; അക്ഷയ് ഖന്നയെക്കുറിച്ച് കങ്കണയുടെ പഴയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു | Kangana Ranaut old interview

മുംബൈ: ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ അന്തർമുഖമായ സ്വഭാവത്തെക്കുറിച്ച് കങ്കണ റണാവത്ത് വർഷങ്ങൾക്ക് മുൻപ് നടത്തിയ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നു (Kangana Ranaut old interview). 'കോഫി വിത്ത് കൺ' എന്ന പരിപാടിയുടെ മൂന്നാം സീസണിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കങ്കണ തന്റെ അനുഭവം പങ്കുവെച്ചത്. താൻ ആരോടെങ്കിലും ഫ്ലർട്ട് ചെയ്യാൻ ശ്രമിച്ചിട്ട്...

‘ടോയ്‌ലറ്റ് പേപ്പറിനോളം വില പോലും നൽകിയില്ല, വലിയ തെറ്റായിപ്പോയി’: അമേരിക്കയ്‌ക്കെതിരെ പാക് പ്രതിരോധ മന്ത്രി | US

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ അമേരിക്കയുടെ പക്ഷം ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം ചരിത്രപരമായ വലിയ തെറ്റായിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ച ശേഷം അമേരിക്ക ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും നൽകാതെ വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം പാർലമെന്റിൽ ആഞ്ഞടിച്ചു.(US used Pakistan worse than toilet paper, Khawaja Asif...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: S ജയശ്രീക്ക് ജാമ്യം നൽകരുതെന്ന് സുപ്രീം കോടതിയിൽ SIT | Sabarimala

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീം കോടതിയിൽ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം. കേസിൽ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.(Sabarimala gold theft case, SIT tells Supreme Court not to grant bail to...

അഭിഷേക് ശർമ്മ ആശുപത്രിയിൽ; നമീബിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ താരം കളിച്ചേക്കില്ല | Abhishek Sharma

ന്യൂഡൽഹി: ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയെ (Abhishek Sharma) ഉദരസംബന്ധമായ അണുബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച അമേരിക്കയ്‌ക്കെതിരായ മത്സരത്തിന് മുൻപുതന്നെ താരത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കളിക്കളത്തിൽ ഇറങ്ങിയതോടെ സ്ഥിതി വഷളാവുകയുമായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. പനി കഠിനമായതിനെത്തുടർന്ന് അദ്ദേഹത്തിന് ഡ്രിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ചൊവ്വാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന...

സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു: ഇന്ന് പവന് കുറഞ്ഞത് എത്ര രൂപയെന്ന് അറിഞ്ഞാലോ? | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിലെ അസ്ഥിരത തുടരുന്നു. ഇന്നലെ വില വർധിച്ചതിന് പിന്നാലെ ഇന്ന് പവന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,16,240 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14,530 രൂപയായി.(Kerala Gold price lowered, know about today's rate) കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ്ണവില...

UPയിൽ ആൽബെൻഡസോൾ ഗുളിക കഴിച്ച 120-ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ: അന്വേഷണം | Albendazole

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫറുഖാബാദ്, മൈൻപൂരി ജില്ലകളിലെ സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളിക കഴിച്ചതിന് പിന്നാലെ 120-ലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഗുളിക കഴിച്ച വിദ്യാർത്ഥികൾക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു.(About 120 students hospitalized after consuming Albendazole pills in UP) ഫറുഖാബാദിലെ കമൽഗഞ്ച് ബ്ലോക്കിലുള്ള ജവഹർലാൽ പ്രേമാദേവി...

മധ്യപ്രദേശിൽ വടി കൊണ്ട് സ്ത്രീയെ അതിക്രൂരമായി മർദ്ദിച്ചു, ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്ന്, വീഡിയോ | Madhya Pradesh Woman Beaten

മധ്യപ്രദേശിലെ സിദ്ദ് ജില്ലയിൽ ഒരു സ്ത്രീയെ വടി കൊണ്ട് അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച രാവിലെ (ഫെബ്രുവരി 8) 10.30 ഓടെ ഭൻവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭൻവാർ ഗ്രാമത്തിലെ ഒരു പച്ചക്കറിക്കടയിലാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു (Madhya Pradesh Woman Beaten). മർദ്ദനത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ...

മുംബൈ ലോക്കൽ ട്രെയിനിൽ കയറിപ്പറ്റാനുള്ള അടവുകൾ, ഓടുന്ന ട്രെയിനിന്‍റെ കാമ്പിയിൽ സാഹസീകമായി തൂങ്ങിക്കിടന്ന് സ്ത്രീകൾ; വീഡിയോ | Mumbai Local Train Viral Video

ലോക്കൽ ട്രെയിനുകളിലെ യാത്ര ഇപ്പോൾ ജീവൻ മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജീവൻ കൈയിൽപ്പിടിച്ച് മുംബൈ ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന യാത്രക്കാരുടെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത് (Mumbai Local Train Viral Video). മുംബൈ ലോക്കൽ ട്രെയിനിലെ യാത്ര ഒരു തമാശയല്ലെന്ന കുറിപ്പോടെ റോസി എന്ന എക്സ് ഹാൻറിലിൽ നിന്നും...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത നിർമ്മാണത്തിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് | Road

പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30 കിലോമീറ്റർ ഭാഗം നിർമ്മിച്ചത് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് വിജിലൻസ് നടത്തിയ ഗുണനിലവാര പരിശോധനയിൽ വ്യക്തമായി.(Vigilance reports major irregularities in the construction of the Punalur-Muvattupuzha road) പാതയിലെ പത്തിടങ്ങളിൽ നിന്ന്...
- Advertisement -spot_img

Latest News

തിരൂരിൽ യുവതിയും ഒന്നര വയസ്സുകാരൻ മകനും കിണറ്റിൽ മരിച്ച നിലയിൽ: ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു | Suicide

മലപ്പുറം: തിരൂർ എഴൂരിൽ യുവതിയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി, മകൻ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരൂർ...
- Advertisement -spot_img