Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

timeskerala

‘കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്, സർക്കാരിന് അധികാരമില്ല’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി VN വാസവൻ | Global Ayyappa Sangamam

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.(The Devaswom Board should be held accountable, Minister VN Vasavan...

‘സ്നേഹത്തള്ളലായാലും സ്നേഹത്തല്ലായാലും ദോഷം’: K മുരളീധരൻ | VD Satheesan

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥയുടെ വേദിയിൽ നേതാക്കൾ തമ്മിലുണ്ടായ ഉരസലിൽ കെ. മുരളീധരന്റെ രൂക്ഷവിമർശനം. ചാനലുകളിൽ മുഖം കാണിക്കാൻ വേണ്ടി നടത്തുന്ന തള്ളലുകൾ ജനമധ്യത്തിൽ പരിഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.(K Muraleedharan on the incident at Kuttiady during VD Satheesan's Kerala Tour) സ്നേഹത്തള്ളാണെങ്കിലും സ്നേഹത്തല്ലാണെങ്കിലും അത് ദോഷമാണ്. ഇത്തരം...

വിനോദ് ഖന്നയോട് ആശ്രമത്തിന്റെ ചുമതല ഏറ്റെടുക്കാൻ ഓഷോ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ഭാര്യ കവിത | Vinod Khanna

മുംബൈ: ബോളിവുഡ് ഇതിഹാസം വിനോദ് ഖന്നയുടെ (Vinod Khanna) ആത്മീയ ജീവിതത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭാര്യ കവിത ഖന്ന. അമേരിക്കയിലെ ഒറിഗണിലുള്ള ഓഷോ രജനീഷിന്റെ ആശ്രമത്തിൽ വെച്ച് വിനോദ് ഖന്നയ്ക്ക് വിഷം കലർന്ന വെള്ളം കുടിക്കേണ്ടി വന്നതായും അദ്ദേഹം രോഗബാധിതനായതായും കവിത വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിനോദ് ഖന്നയുടെ ജീവിതത്തിലെ ഈ നിർണ്ണായക...

ആലപ്പുഴ എസ്.ഡി. കോളേജിൽ വൻ വീഴ്ച: ചോദ്യപേപ്പർ മാറി നൽകി; വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു, SFI പ്രതിഷേധം | Question paper

ആലപ്പുഴ: ആലപ്പുഴ എസ്.ഡി. കോളേജിൽ നാലു വർഷ ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. റെഗുലർ, സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് പരസ്പരം ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് കേരള സർവ്വകലാശാല പരീക്ഷാഫലം തടഞ്ഞുവെച്ചു.(Major lapse in Alappuzha SD College, Question paper changed) സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ...

ചിക്കൻപോക്സ് പടരുന്നു: മലപ്പുറത്ത് 10 ദിവസത്തിനിടെ 285 പേർ ചികിത്സ തേടി; ജാഗ്രത വേണം | Chickenpox

മലപ്പുറം: സംസ്ഥാനത്ത് ചൂട് കഠിനമായതോടെ ചിക്കൻപോക്സ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറം ജില്ലയിൽ മാത്രം 285 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്.(Chickenpox spreading, 285 people sought treatment in Malappuram in 10 days) പാലക്കാട്...

എപ്‌സ്റ്റീൻ ഫയൽസ്: ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെൻ്റിൽ പ്രതിഷേധം | Epstein Files

ന്യൂഡൽഹി: വിവാദമായ എപ്‌സ്റ്റീൻ ഫയൽ സംബന്ധിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറ്റുപിടിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.(Epstein Files, Protest in Parliament demanding Hardeep Singh Puri's resignation) സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം...

കരീബിയൻ കടലിൽ US യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു: 2 നാവികർക്ക് പരിക്ക് | US warships

ന്യൂയോർക്ക്: കരീബിയൻ കടലിൽ വിന്യാസത്തിലായിരുന്ന അമേരിക്കൻ നാവികസേനാ കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഈ മേഖലയിൽ പട്രോളിംഗ് നടത്തിയിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.(US warships collide in the Caribbean Sea, 2 officials injured) മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ട്രക്സ്റ്റണും,...

കാട്ടുപന്നിയുടെ ആക്രമണം: പുനലൂരിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു | Wild boar

കൊല്ലം: പുനലൂർ ചാലിയക്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളിയായ രഘുനാഥൻ (55) ആണ് മരിച്ചത്.(Plantation worker killed in wild boar attack in Punalur) രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രഘുനാഥൻ കാട്ടുപന്നിയുടെ മുന്നിൽപ്പെട്ടത്. ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ...

വേനൽച്ചൂടിനൊപ്പം പഴവിലയും കുതിക്കുന്നു: റംസാൻ വിപണിയിൽ സാധാരണക്കാരന് തിരിച്ചടിയോ?| Ramadan 2026

തിരുവനന്തപുരം: വേനൽ കടുത്തതോടെ പഴവർഗ്ഗങ്ങൾക്ക് ആവശ്യക്കാർ ഏറിയെങ്കിലും വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു. റംസാൻ നോമ്പിന്റെ വരവും ഉത്തരേന്ത്യയിലെ വിവാഹ സീസണുമാണ് വില ഉയരാൻ പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഇഫ്താർ വിരുന്നുകളിലെ പ്രധാന വിഭവമായ പഴവർഗ്ഗങ്ങളുടെ വില വർദ്ധനവ് സാധാരണ കുടുംബങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്.(Fruit prices soar with the summer heat, setback...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ ഗോവർധൻ്റെ വീട്ടിൽ SITയുടെ പരിശോധന; ആഗോള അയ്യപ്പ സംഗമത്തിൽ ആകെ ചിലവഴിച്ചത് 3 കോടിയെന്ന് PS പ്രശാന്ത്, റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ എന്ന് ചോദ്യം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഗോവർധന്റെ വീട്ടിൽ അഞ്ചംഗ സംഘം ഇന്ന് രാവിലെ പരിശോധന നടത്തി. ഗോവർധന്റെ ബാങ്ക് പാസ്ബുക്കുകൾ ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ സംഘം ശേഖരിച്ചു. ഇയാളുടെ ബാങ്കിടപാടുകളിലൂടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ സാമ്പത്തിക വിവരങ്ങൾ കണ്ടെത്താനാണ് നീക്കം. ഇത് മൂന്നാം തവണയാണ്...
- Advertisement -spot_img

Latest News

ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് മൂന്ന് പുതിയ ഫണ്ടുകൾ അവതരിപ്പിച്ചു

ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളും ആഗോള തലത്തിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്ന മൂന്നു പുതിയ ഫണ്ടുകള്‍ ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു....
- Advertisement -spot_img