തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്. ഇന്ന് വൈകുന്നേരം 6.05-ഓടെയാണ് സംഭവം.
ഭൂമിക്കടിയിൽ നിന്ന് വലിയൊരു മുഴക്കവും ഒപ്പം പ്രകമ്പനവും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. പെട്ടെന്ന് ഉണ്ടായ സംഭവത്തിൽ...