Sabarimala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന്, പുറത്തേക്കോ? | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത.(Sabarimala gold theft case, Verdict on A Padmakumar's bail plea today) ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ...

ശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി; N വാസുവിനെ ED ചോദ്യം ചെയ്യുന്നു | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യനടപടികളും ഇഡിയുടെ അന്വേഷണവും നിർണ്ണായക ഘട്ടത്തിലേക്ക്. എ. പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അതേസമയം, എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.(Sabarimala gold theft case, Verdict on A Padmakumar's bail plea tomorrow) ദ്വാരപാലക...

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ നിലപാട് തിരുത്താൻ ദേവസ്വം ബോർഡ്; വിശ്വാസികൾക്കൊപ്പമെന്ന് K ജയകുമാർ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.(Sabarimala women's entry, Devaswom Board to change its stand in Supreme Court) ശബരിമലയിലെ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന...

ശബരിമല സ്വർണക്കൊള്ള കേസ്: KP ശങ്കരദാസിന് ജാമ്യമില്ല, ഹർജികൾ തള്ളി കോടതി | Sabarimala

കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.(Sabarimala gold theft case, No bail for KP Sankaradas) ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് രണ്ട് ജാമ്യഹർജികൾ സമർപ്പിച്ചിരുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്; ഉദ്ഘാടനം ചെയ്ത് അനുരാഗ് താക്കൂർ | Sabarimala

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ആദ്യമായാണ് സ്വർണ്ണക്കൊള്ള വിഷയത്തിൽ കേരളത്തിന് പുറത്ത് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്. ബിജെപി നേതാവ് അനുരാഗ് താക്കൂർ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.(Sabarimala gold theft case, Yuva...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KS ബൈജുവിന് സ്വാഭാവിക ജാമ്യം, പുറത്തേയ്ക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ബൈജുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിള പാളി കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ അദ്ദേഹം ജയിൽ മോചിതനാകും.(Sabarimala gold theft case, KS Baiju granted bail) ശബരിമല സ്വർണ്ണക്കൊടിമര...

ശബരിമല കൊടിമര പുനർനിർമ്മാണം: മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാ താരങ്ങളായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണ്ണം സംഭാവന നൽകിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലൻസ് പ്രത്യേക സംഘം താരങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞത്.(Sabarimala flagpole reconstruction case, Vigilance records statements of Mohanlal and Dileep) കൊടിമരത്തിലേക്ക് സ്വർണ്ണം സംഭാവന നൽകണമെന്ന് തന്നോട്...

ഭൂമി തട്ടിപ്പ് പരാതി: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ SIT അന്വേഷണം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് പരാതി. കടം വാങ്ങിയ പണത്തിന് ഈടായി നൽകിയ ഭൂമി പോറ്റി മറിച്ചു വിറ്റെന്നാണ് പരാതി. ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ പരാതിയിൽ അന്വേഷണം ആരംഭിച്ചു.(Land fraud complaint against Sabarimala gold theft case accused...

‘അയ്യപ്പനോടും വിശ്വാസികളോടും സ്നേഹമുണ്ടെങ്കിൽ 3 കാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണം’: ആശുപത്രിയിലെത്തി തന്ത്രിയെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യാതൊരു തെളിവുമില്ലാതെയാണ് തന്ത്രിയെ പ്രതിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar visits Thantri in hospital in Sabarimala gold theft case) റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ പരാമർശങ്ങളൊന്നുമില്ല. വി.എൻ. വാസവന്റെയും...

ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി; KS ബൈജു നാളെ സ്വാഭാവിക ജാമ്യാപേക്ഷ നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്. ബൈജു നാളെ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിക്കും.(Sabarimala gold theft case, Remand period of 3 accused extended) റിമാൻഡ്...
- Advertisement -spot_img

Latest News

CJP പ്രതിഷേധവും പാർലമെന്റ് സമ്മേളനവും: ഡൽഹിയിൽ 2,000 CRPF ഭടന്മാരെക്കൂടി വിമാനമാർഗ്ഗം എത്തിക്കാൻ കേന്ദ്ര ഉത്തരവ് | CRPF Additional Companies

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധങ്ങളും പാർലമെന്റിന്റെ മൺസൂൺ സമ്മേളനവും തുടരുന്ന പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാൻ സി.ആർ.പി.എഫിന്റെ 20 കമ്പനികളെക്കൂടി അടിയന്തരമായി വിന്യസിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം...
- Advertisement -spot_img