Sabarimala

‘ഇതു കൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം, UDFനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കേണ്ട’: KC വേണുഗോപാൽ | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് കെ.സി. വേണുഗോപാൽ. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണെന്നും, വിളിച്ച ഉടൻ തന്നെ അടൂർ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Questioning Adoor Prakash is politically motivated, KC Venugopal...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT അടൂർ പ്രകാശിനെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുന്നു, സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ, നിർണ്ണായക നീക്കം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ഉണ്ണിക്കൃഷ്ണൻ പൊട്ടിയെയും എസ് ഐ ടി ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹവും എത്തിയിട്ടുണ്ട് എന്നാണ് വിവരം.(Sabarimala gold theft case, SIT records...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED നടപടികൾ അടുത്ത ഘട്ടത്തിലേക്ക്; പൂർണ്ണ വിവര ശേഖരണം നടത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവരെ ചോദ്യം ചെയ്യും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരുടെ അറസ്റ്റ് ഉടൻ ഉണ്ടാവില്ലെന്നാണ് സൂചന. പൂർണ്ണമായ വിവരശേഖരണത്തിന് ശേഷം അടുത്തയാഴ്ചയോടെ ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.(Sabarimala gold theft case, ED proceedings move to next stage) ഉണ്ണികൃഷ്ണൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ED ഉടൻ സമൻസ് നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ സമൻസ് അയയ്ക്കും. അടുത്തയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകുക.(Sabarimala gold theft case, ED to summon Unnikrishnan Potty) 2017 മുതൽ 2025 വരെയുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: S ശ്രീകുമാർ EDക്ക് മുന്നിൽ ചോദ്യം ചെയ്യലിനെത്തി, ഉണ്ണിക്കൃഷ്ണൻ പോറ്റി SITക്ക് മുന്നിൽ ഹാജരായി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊർജിതമാക്കി. എസ്. ശ്രീകുമാർ ഇന്ന് ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ശ്രീകുമാർ പ്രതിയായിട്ടുള്ളത്. ഇ ഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെ പ്രതിയാണിയാൾ.(Sabarimala gold theft case, S Sreekumar appears before ED) അതേസമയം,...

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് SITക്ക് മുന്നിൽ ഹാജരാകും; നടപടി ജാമ്യ വ്യവസ്ഥ പ്രകാരം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഓരോ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് മുന്നിലെത്തണമെന്ന കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത്.(Sabarimala gold theft case, Unnikrishnan Potty to appear before SIT today) അതേസമയം, കേസിലെ തന്ത്രിയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ട്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി; തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ED റെയ്ഡ് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.(Sabarimala gold theft case, Thanthri's remand extended, ED raids financial institution) തന്ത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നതോടെ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

ശബരിമല സ്വർണ്ണക്കൊള്ള: നിയമസഭയിൽ ഫോട്ടോ പോര്; നടപടികൾ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു, ഭിന്നശേഷി സംവരണത്തിൽ ചട്ടം 300 പ്രകാരം സുപ്രധാന പ്രഖ്യാപനം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത ഏറ്റുമുട്ടൽ. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിയമസഭ പിരിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്വർണ്ണക്കൊള്ള വിഷയം രാഷ്ട്രീയ ആയുധമാക്കി ഇരുമുന്നണികളും സഭയ്ക്കകത്തും പുറത്തും വലിയ പോർവിളിയാണ് നടത്തിയത്.(Photo fight in the Assembly regarding Sabarimala gold theft, House adjourned) സാധാരണ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലഴികളിൽ നിന്ന് പുറത്തേക്ക്, തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി | Sabarimala

കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളിലും കട്ടിളപ്പാളികളിലും നടന്ന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.(Sabarimala gold theft case, Prime accused Unnikrishnan Potty granted bail) ദ്വാരപാലക ശില്പങ്ങളിലെ...

‘സ്വർണ്ണക്കൊള്ളയിൽ ജനങ്ങൾക്ക് അങ്ങേയറ്റം ആശങ്കയുണ്ട്, തെളിവുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടും’: നിയമസഭയിൽ വീണ്ടും ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ആഞ്ഞടിച്ച് VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ. നിശ്ചിത സമയത്തിനകം കുറ്റപത്രം നൽകാതെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'അമ്പലം വിഴുങ്ങികൾ' എന്ന ബാനർ ഉയർത്തി ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.(Evidence will be completely...
- Advertisement -spot_img

Latest News

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി | ED officials attack trivandrum

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...
- Advertisement -spot_img