വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ വിമാന ശാസ്ത്ര വിഭാഗത്തിൽ വായു ചോർച്ച വർദ്ധിച്ചതിനെത്തുടർന്ന് അഞ്ച് ബഹിരാകാശ സഞ്ചാരികൾക്ക് നൽകിയിരുന്ന അടിയന്തര ഒഴിപ്പിക്കൽ ജാഗ്രതാ നിർദ്ദേശം നാസ പിൻവലിച്ചു (ISS Air Leak Worsening). വെള്ളിയാഴ്ച ബഹിരാകാശ നിലയത്തിലെ റഷ്യയുടെ 'സ്വെസ്ദ' സർവീസ് മോഡ്യൂളിലെ വിള്ളൽ പരിഹരിക്കാൻ റഷ്യൻ ഏജൻസിയായ റോസ്‌കോസ്മോസ് (Roscosmos) ശ്രമിക്കുന്നതിനിടയിലാണ്...