തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ‘ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi vijayan). ദുരിതമനുഭവിക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന ജനോപകാരപ്രദമായ സന്നദ്ധ പ്രവർത്തനം നിരോധിക്കുന്നതിലൂടെ യുഡിഎഫ് സർക്കാരും ആരോഗ്യമന്ത്രിയും എന്ത് നേട്ടമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ വൈരമല്ല, മറിച്ച്...