Malayalam News

പൈകയിലും കായംകുളത്തും പാമ്പുകടി; പഞ്ചായത്ത് മെമ്പർക്കും 15 വയസ്സുകാരിക്കും പരിക്ക്; ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ് | Snake Bite Kerala

കോട്ടയം/ആലപ്പുഴ: സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു (Snake Bite Kerala). പാലാ കടനാട് പഞ്ചായത്ത് മെമ്പർക്കും കായംകുളത്ത് 15 വയസ്സുകാരിക്കും പാമ്പുകടിയേറ്റു. കടനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ കാവുംകണ്ടം വാർഡ് മെമ്പറുമായ ജിജി തമ്പിക്കാണ് വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേറ്റത്. അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പാണ് ഇദ്ദേഹത്തെ കടിച്ചത്. ജിജി തമ്പിയെ...

‘പവർകട്ട് ഇല്ലാത്ത കേരളമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചു’; അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ വി.ഡി. സതീശൻ | V.D. Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V.D. Satheesan). തിരഞ്ഞെടുപ്പ് കാലത്ത് പവർകട്ട് ഇല്ലാത്ത കേരളമെന്ന് അവകാശപ്പെട്ടവർ ഇപ്പോൾ ജനങ്ങളെ കൊടുംചൂടിൽ വലയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.സർക്കാരിലെയും കെഎസ്ഇബിയിലെയും ഉന്നതർ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് കേരളത്തെ ഈ വൈദ്യുതി പ്രതിസന്ധിയിലേക്ക് എത്തിച്ചത്. അഴിമതി ലക്ഷ്യമിട്ടാണ് കുറഞ്ഞ...

വിദ്യാഭ്യാസം കാലത്തിനനുസരിച്ച് മാറണം; ജെയിൻ യൂണിവേഴ്‌സിറ്റി സമ്മർ സ്കൂൾ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു | Jain University Kochi

കൊച്ചി: മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് ( Jain University Kochi). ജെയിൻ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മർ സ്കൂൾ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ അറിവാണ് ഏറ്റവും വലിയ മൂലധനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ കേവലം...

ഉഷ്ണതരംഗം: നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു | Kerala Heatwave 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾ നേരിടാൻ വിപുലമായ കർമ്മപദ്ധതിയുമായി സർക്കാർ (Kerala Heatwave 2026). മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനും തീരുമാനിച്ചു. പ്രധാന തീരുമാനങ്ങളും നിർദ്ദേശങ്ങളും: ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പകൽ സമയത്തെ പൊതു പരിപാടികൾ,...

ഡൽഹിയിൽ കാർ ഇ-റിക്ഷയിൽ ഇടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക് | Delhi Road Accident

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മോഡൽ ടൗണിൽ അമിതവേഗതയിലെത്തിയ കാർ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു (Delhi Road Accident). ബിഹാർ സ്വദേശിയായ നാഗേന്ദർ ചൗരസ്യ (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒരു ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന കാർ ഇ-റിക്ഷയിൽ ഇടിച്ചതോടെ റിക്ഷ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്കും...

നിതിൻരാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചു | Nithin Raj Death

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും ഓറൽ പാത്തോളജി വിഭാഗം മേധാവിയുമായ ഡോ. എം.കെ. റാമിന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു (Nithin Raj Death). പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങളും തെളിവുകളും അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. അതേസമയം, കേസിലെ...

കമ്പത്ത് പടക്കനിർമ്മാണശാലയിൽ സ്ഫോടനം; രണ്ട് മരണം, രണ്ട് പേർക്ക് പരിക്ക്; കെട്ടിടം പൂർണ്ണമായും തകർന്നു | Cumbum Fireworks Blast

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള കമ്പത്ത് പടക്കനിർമ്മാണശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് മരണം (Cumbum Fireworks Blast). തേനി കുംഭനഗരത്തിലെ ലക്ഷ്മി പടക്കനിർമ്മാണശാലയിലാണ് ശനിയാഴ്ച രാവിലെ അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടം പൂർണ്ണമായും തകർന്നു. തിരഞ്ഞെടുപ്പ് അവധിക്ക് ശേഷം ശനിയാഴ്ച രാവിലെ പടക്കനിർമ്മാണശാല തുറക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടർ തുറക്കുന്നതിനിടെ...

കൊല്ലത്ത് യുഡിഎഫിനെ ചതിച്ചോ? ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി-സിപിഎം രഹസ്യ കൂടിക്കാഴ്ച; ദൃശ്യങ്ങൾ പുറത്ത് | Bindhu Krishna Kollam

കൊല്ലം: ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർ.എസ്.പി. പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപണം (Bindhu Krishna Kollam). കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ച് ആർഎസ്പി ലോക്കൽ സെക്രട്ടറിയും സിപിഎം ജില്ലാ നേതാക്കളും കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്. കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഈ രഹസ്യ ചർച്ച നടന്നതെന്നാണ്...

ലോഡ് ഷെഡ്ഡിങ് ഇല്ല, ഉപഭോഗം സ്വയം നിയന്ത്രിക്കണം; വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി | Kerala Power Crisis 2026

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി (Kerala Power Crisis 2026). ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് മൂലമല്ല, മറിച്ച് ഓവർ ലോഡ് കാരണം ട്രാൻസ്‌ഫോമറുകൾ ഡ്രിപ്പ് ആകുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ട്രാൻസ്‌ഫോമറിനും നിശ്ചിത കപ്പാസിറ്റിയുണ്ട്. വേനൽ കടുത്തതോടെ വൈദ്യുതി...

തൃശൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; ദാരുണാന്ത്യം വെങ്ങാനൂർ സ്വദേശി അച്ചുവിന് | Thrissur Drowning Accident

തൃശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത് വി (Thrissur Drowning Accident). തൃശൂർ വല്ലക്കുന്നിലെ ചെമ്മീൻചാലിന് അരികിലുള്ള കുളത്തിൽ വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ബാച്ചിലർ ഓഫ് പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് (BPO) ഒന്നാം വർഷ വിദ്യാർത്ഥിയായ അച്ചു പഠനാവശ്യാർത്ഥം...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img