Kozhikode

‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല’: മുല്ലപ്പള്ളി രാമചന്ദ്രൻ | Assembly Elections 

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡ് തനിക്ക് ഇഷ്ടമുള്ള സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പ്രസിഡൻ്റ് എന്ന നിലയിൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാൽ അന്ന് മത്സരിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Will contest if party asks, Mullappally Ramachandran about Assembly Elections ) തന്റെ ആവശ്യങ്ങളോട്...

ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം: ആഘാതം കൂട്ടിയത് വസ്ത്രങ്ങളുടെ അമിത ശേഖരമെന്ന് ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് | Jayalakshmi Silks

കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിട്ടും തീ അണയ്ക്കാൻ ബുദ്ധിമുട്ടിയത് വസ്ത്രങ്ങളുടെ അമിത ശേഖരം കാരണമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.(Fire at Jayalakshmi Silks, Fire officer's report says excessive stockpiling of clothes added to...

എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിലേക്ക് വീണു: പരിക്കേറ്റു | Scooter

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചുവീണു. ഒളവണ്ണ സ്വദേശി നിസാറിനാണ് അപകടത്തിൽ പരിക്കേറ്റത്. മാനാഞ്ചിറ - മലാപ്പറമ്പ് റോഡിൽ വെച്ചായിരുന്നു അപകടം.(Scooter overturns in Eranhipaalam, passenger falls into drain) സാഹചര്യം: റോഡരികിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന ഓടയിലേക്കാണ് സ്കൂട്ടർ മറിഞ്ഞതിനെത്തുടർന്ന് യാത്രക്കാരൻ വീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

‘ചെറിയൊരു അവധാനത ഉണ്ടായി, ഷാഫി നല്ല കുട്ടിയാണ്, പ്രതീക്ഷയുള്ള നേതാവാണ്’: കുറ്റ്യാടിയിലെ വിവാദത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Shafi Parambil

കോഴിക്കോട്: കുറ്റ്യാടിയിലെ വേദിയുണ്ടായ അസ്വാഭാവിക സംഭവങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിലുള്ള സ്വാഭാവികമായ വിഷമമാണ് ഷാഫി പ്രകടിപ്പിച്ചതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.(Shafi Parambil is a promising leader, Mullappally Ramachandran on the Kuttiady controversy) കുറ്റ്യാടി ഷാഫി പറമ്പിലിന്റെ മണ്ഡലത്തിന്റെ ഭാഗമാണ്....

കോഴിക്കോട് നഗരത്തിലെ തുടർച്ചയായ തീപിടിത്തം: പരാതിയുമായി വ്യാപാരി സംഘടന | Fire

കോഴിക്കോട്: ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ, കോഴിക്കോട് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ പ്രതിഷേധവുമായി വ്യാപാരി സംഘടനകൾ രംഗത്ത്. നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന അഗ്നിബാധകൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇവർ കുറ്റപ്പെടുത്തി.(Continuous fire incidents in Kozhikode, Traders' association with complaint) മുൻപ് മിഠായിത്തെരുവിലുണ്ടായ വലിയ തീപിടിത്തങ്ങൾക്ക് ശേഷം സർക്കാർ...

വിശ്വാസികൾ വ്രതപുണ്യത്തിലേക്ക്: കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം | Ramadan 2026

കോഴിക്കോട്: മാസപ്പിറവി കാണാത്തതിനെത്തുടർന്ന് കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം കുറിക്കും. ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുന്നത്. അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് റംസാൻ ഒന്ന് ആരംഭിച്ചു.(Ramadan 2026, holy month begins in Kerala tomorrow) ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബുധനാഴ്ച ശഅബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച...

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തം: ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും | Jayalakshmi Silks fire

കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. നിർണ്ണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകും. കെട്ടിടത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തീ ആദ്യം എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് തുടരന്വേഷണം നടത്തുക.(Jayalakshmi Silks fire, District Fire Officer to...

നിമിഷപ്രിയയുടെ വധശിക്ഷയിലെ ഇളവ്: ദൗത്യം അവസാനിച്ചെന്ന് അബ്ദുൽ ഹക്കീം അസ്ഹരി; വിട്ടുവീഴ്ചയില്ലാതെ തലാലിൻ്റെ കുടുംബം | Nimisha Priya

കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിച്ചതോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലുകൾ പൂർത്തിയായതായി മകനും എ.പി. വിഭാഗം നേതാവുമായ അബ്ദുൽ ഹക്കീം അസ്ഹരി. ഇനി നിമിഷപ്രിയയുടെ മോചനത്തിനായുള്ള നടപടികൾ സ്വീകരിക്കേണ്ടത് നയതന്ത്ര തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഈ വിഷയം ചർച്ചയായതായും...

‘ഭരണഘടനയ്ക്ക് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതർ ആണെന്നാണ് ഉദ്ദേശിച്ചത്’: കാന്തപുരത്തിൻ്റെ പരാമർശത്തിൽ വിശദീകരണവുമായി AP വിഭാഗം | Kanthapuram

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി എ.പി. വിഭാഗം നേതാക്കൾ രംഗത്തെത്തി.(AP faction clarifies Kanthapuram's remarks after meeting PM Modi) ഇന്ത്യയുടെ ഭരണഘടനയ്ക്ക് കീഴിൽ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്നാണ് കാന്തപുരം ഉദ്ദേശിച്ചതെന്ന്...

റോഡ് വികസനം വൈകുന്നു: പൊതുമരാമത്ത് വകുപ്പിനെതിരെ കോഴിക്കോട് കോർപ്പറേഷൻ പ്രമേയം പാസാക്കി | Kozhikode Corporation

കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസാക്കി കോഴിക്കോട് കോർപ്പറേഷൻ. എൽ.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനിൽ പ്രതിപക്ഷമായ കോൺഗ്രസ് അംഗം കെ.സി. ശോഭിത അവതരിപ്പിച്ച പ്രമേയമാണ് പാസാക്കിയത്.(Kozhikode Corporation passes resolution against Public Works Department) പുതുവത്സര സമ്മാനമായി റോഡ് ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img