കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുൻ എംഎൽഎ എം. സ്വരാജ് മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സ്വരാജിനെ വീണ്ടും രംഗത്തിറക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയതായാണ് വിവരം. പകരം വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.(M Swaraj will not contest in Thrippunithura,...
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഗൾഫ് മേഖലയിലേക്കുള്ള 50 സർവീസുകളിൽ 44 എണ്ണവും ഇന്ന് റദ്ദാക്കിയതായി സിയാൽ അധികൃതർ അറിയിച്ചു. (West Asian conflict, 44 flight services canceled in Kochi)
സാധാരണയായി ഗൾഫിലേക്ക് നിശ്ചയിച്ചിട്ടുള്ള 50 വിമാനങ്ങളിൽ വെറും 6 സർവീസുകൾ...
ഇടുക്കി: ഭാര്യ നൽകിയ പോക്സോ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വെറുതെ വിട്ടു. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിൽ നൽകിയ പരാതിയാണെന്ന് കണ്ടെത്തിയാണ് കോടതി വിധി.(4 years after marriage, Court acquits husband in POCSO case filed by...
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.(Sexual assault case against director Chidambaram, Woman files complaint)
2022-ൽ ഫ്ലാറ്റിൽ വെച്ച് നടന്ന സംഭവത്തെ മുൻനിർത്തിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഫ്ലാറ്റിൽ അതിക്രമിച്ചു...
തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി സർവ്വസജ്ജമായി. നാളെ ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദ്യം സമർപ്പിക്കും. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെക്കൊണ്ട് നിറയും.(Divinity permeates in Trivandrum, Attukal Pongala 2026 tomorrow)
നാളെ രാവിലെ 9.15-ന് നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകളോടെയാണ് പൊങ്കാലാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് പണ്ടാരയടുപ്പിൽ തീ പകരുകയും ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് അഗ്നി...
തിരുവനന്തപുരം: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രശംസകൾ ചൊരിഞ്ഞത്.(Chief Minister Pinarayi Vijayan congratulates Sanju Samson on his great innings)
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ്...
കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Husband kills wife by tying shawl around her neck in hotel)
കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ദാരുണമായ ഈ...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ചുടുകല്ലുകൾ ഇത്തവണയും നഗരസഭ ശേഖരിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. ശേഖരിക്കുന്ന കല്ലുകൾ വീട് നിർമ്മാണത്തിനായി ഉപയോഗിക്കും. അതേസമയം, നഗരത്തിലെ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ വസതിക്ക് മുന്നിൽ ബിജെപി കുത്തിയിരിപ്പ് സമരം നടത്തി.(Attukal Pongala, Mayor VV Rajesh says that bricks will be...
വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ മുഴുവൻ പേർക്കും വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Wayanad Township dedicated to...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്കായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്ന പാളയം ഇമാം വി.പി. സുഹൈബ് മൗലവിയുടെ ആഹ്വാനത്തെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇമാമിന്റെ വാക്കുകൾ കേരളത്തിലെ അമ്മമാർ ഹൃദയത്തോട് ചേർത്തുനിർത്തുന്നുവെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. (Sobha Surendran praises Palayam Imam for statement regarding Attukal Pongala)
കഴിഞ്ഞ ദിവസം...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....