Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

Kerala

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും: കുടുംബത്തിൻ്റെ ആവശ്യം തള്ളി CPIM സംസ്ഥാന സെക്രട്ടറിയേറ്റ് | Veena George

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും. മത്സരരംഗത്തുനിന്ന് വീണയെ ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നിരസിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ തീരുമാനമെടുത്തത്. ഇതോടെ ആറന്മുളയിൽ വീണയ്ക്ക് ഇത് മൂന്നാം ഊഴമാകും.(Veena George to contest from Aranmula, CPIM State Secretariat...

തൃശൂരിൽ സ്പാ നടത്തിപ്പുകാരിയുടെ വീടു കയറിയുള്ള ആക്രമണവും മോഷണവും: മുൻ ജീവനക്കാരിയും സംഘവും പിടിയിൽ | Spa

തൃശൂർ: കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെയും സഹപ്രവർത്തകരെയും ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് യുവതികളും രണ്ട് ട്രാൻസ്‌ജെൻഡർമാരും രണ്ട് പുരുഷന്മാരും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലും ബൈക്കിലുമായി എത്തിയ സംഘത്തെ പട്ടിക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്.(Attack and theft at spa operator's house in Thrissur,...

KK ശൈലജ പേരാവൂർ പിടിക്കാനിറങ്ങുന്നു: തീരുമാനമെടുത്ത് CPM സംസ്ഥാന സെക്രട്ടറിയേറ്റ്, തളിപ്പറമ്പിൽ PK ശ്യാമള, പേരാമ്പ്രയിൽ TP രാമകൃഷ്ണൻ, ആറന്മുളയിൽ വീണ ജോർജ് | KK Shailaja

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ പേരാവൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ ശൈലജ നേരത്തെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി തീരുമാനം പേരാവൂരിന് അനുകൂലമാകുകയായിരുന്നു. സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സമിതി അന്തിമ അംഗീകാരം നൽകും.(KK Shailaja will contest in Peravoor, CPM...

‘അച്ഛനെ വരെ ആക്ഷേപിച്ചു, സംസ്ഥാന സെക്രട്ടറി തന്നെ കളിയാക്കി ചിരിച്ചു, പത്രക്കാരെല്ലാം പൊട്ടിച്ചിരിച്ചു, മെമ്പർഷിപ്പ് പുതുക്കില്ല’: G സുധാകരനെ അനുനയിപ്പിക്കാൻ പ്രാദേശിക നേതൃത്വം | G Sudhakaran

തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചാണ് ജി. സുധാകരൻ രംഗത്തെത്തിയത്. 2026-ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലയളവിൽ അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയില്ലെന്നും അതിനാൽ ലെവിയും വരിസംഖ്യയും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ താൻ ഇനി യാതൊരു പരിഗണനയും അർഹിക്കുന്നില്ലെന്ന രീതിയിലുള്ള സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അദ്ദേഹതെ അനുനയിപ്പിക്കാൻ പ്രദേശിക നേതൃത്വം ശ്രമിച്ചെങ്കിലും...

‘SITക്ക് ഇനി പ്രസക്തിയില്ല, കേസ് എങ്ങുമെത്താതെ അവസാനിക്കും’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുന്നതിലൂടെ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് നീക്കം. എസ്.ഐ.ടിക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(SIT is no longer relevant, VD Satheesan on Sabarimala gold theft case) കൃത്യസമയത്ത് പ്രാഥമിക കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിന്...

‘നന്ദി’: മെമ്പർഷിപ്പ് പുതുക്കില്ലെന്ന് തുറന്നടിച്ച് 63 വർഷത്തെ CPM പാരമ്പര്യമുള്ള G സുധാകരൻ, MV ഗോവിന്ദനെതിരെയും പരാമർശം | CPM

ആലപ്പുഴ: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ച് ജി. സുധാകരൻ. 2026-ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലയളവിൽ അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയില്ലെന്നും അതിനാൽ ലെവിയും വരിസംഖ്യയും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ താൻ ഇനി യാതൊരു പരിഗണനയും അർഹിക്കുന്നില്ലെന്ന രീതിയിലുള്ള സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്.(G Sudhakaran, who has a 63-year experience...

ജാസ്ലിയയുടെ മരണം: ഇടിച്ചിട്ട വാഹനം കണ്ടെടുത്തു; പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് പ്രതിഷേധം | Jaslia’s death

കൊച്ചി: ജാസ്ലിയ ജോൺസനെ ഇടിച്ചുതെറിപ്പിച്ച വാഹനം പോലീസ് കണ്ടെടുത്തു. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് കാറെന്ന് പോലീസ് സ്ഥിരീകരിച്ചു. തുറവൂരിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്.(Jaslia's death, Vehicle recovered, Protests allege police delaying arrest) അങ്കമാലിയിൽ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജാസ്ലിയ, പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ഫെബ്രുവരി 28-ന്...

തൃത്താല കോൺഗ്രസിൽ ഭിന്നത: VT ബൽറാമിനെതിരെ പടയൊരുക്കം | VT Balram

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പാലക്കാട് തൃത്താലയിൽ കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക്. വി.ടി. ബൽറാമിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.(Clashes in Thrithala Congress against VT Balram) ബൽറാമിന്റെ 'ഏകാധിപത്യ' രീതികളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിലും പ്രതിഷേധിച്ചാണ് നേതാക്കൾ യോഗം ചേർന്നത്. മുപ്പതോളം പ്രമുഖ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു. തനിക്കെതിരെ ഉയർന്ന...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിന് രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം; ജയിലിൽ നിന്ന് പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന  എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ പത്മകുമാർ ജയിൽ മോചിതനാകും.(Sabarimala gold theft case, A Padmakumar granted...

ബത്തേരിയിലെ കർഷകൻ്റെ മരണം കാട്ടാന ആക്രമണം മൂലം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി | Wild elephant

വയനാട്: വയനാട്ടിലെ കർഷകൻ രജീവിന്റെ മരണം കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.(Farmer in Bathery dies due to wild elephant attack, Postmortem completed) ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. കാട്ടാനയുടെ ആക്രമണത്തിൽ രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും പൂർണ്ണമായും തകർന്നു. ആന്തരിക...
- Advertisement -spot_img

Latest News

അക്ബർ റോഡിലെ ഓഫീസ് ശനിയാഴ്ചയ്ക്കകം ഒഴിയണം; കോൺഗ്രസിന് കേന്ദ്രത്തിന്റെ നോട്ടീസ് | Congress Akbar Road Office

  ന്യൂഡൽഹി: കഴിഞ്ഞ 48 വർഷമായി കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24, അക്ബർ റോഡിലെ ബംഗ്ലാവ് ശനിയാഴ്ചയ്ക്കകം (മാർച്ച് 28) ഒഴിയണമെന്ന് കേന്ദ്ര സർക്കാർ (...
- Advertisement -spot_img