Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

Kerala

‘സതീശൻ ധിക്കാരിയും അഹങ്കാരിയും, വൃത്തികെട്ട പ്രതിപക്ഷ നേതാവ്’: VD സതീശനെതിരെ ആഞ്ഞടിച്ച് MM മണി | VD Satheesan

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സി.പി.എം നേതാവ് എം.എം. മണി. ഇത്രയും വൃത്തികെട്ട വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണെന്നും മണി കുറ്റപ്പെടുത്തി.(VD Satheesan is impudent and arrogant, MM Mani lashes out) വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ...

കൊച്ചിയിൽ പോലീസുകാരനെ കാറിടിപ്പിച്ച കേസ്: കാറിൽ ഉണ്ടായിരുന്ന യുവതിയിലേക്കും അന്വേഷണം നീളുന്നു | Police

കൊച്ചി: നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം കൊല്ലം സ്വദേശിനിയായ യുവതിയിലേക്കും. സംഭവസമയത്ത് കാറിനുള്ളിൽ ഒരു യുവതി ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. പ്രതികൾക്ക് രാസലഹരി സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.(Police officer hit by car in Kochi, Investigation extends to...

അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതി: R ശ്രീലേഖയ്ക്ക് കുരുക്കായി പോക്സോ കേസ്, നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് R ശ്രീലേഖ | POCSO

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ അന്വേഷണം ഊർജിതമാക്കി മ്യൂസിയം പൊലീസ്. കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശ്രീലേഖയുടെ യൂട്യൂബ് വീഡിയോകൾ പൊലീസ് വിശദമായി പരിശോധിക്കും. ഇതിനായി വീഡിയോകൾ ലഭ്യമാക്കാൻ യൂട്യൂബിന് പൊലീസ് കത്ത് നൽകും.(Complaint over disclosure of names...

‘മന്ത്രിക്ക് ചികിത്സ നൽകിയതിൻ്റെ പൂർണ്ണ വിവരങ്ങൾ പുറത്ത് വിടണം, കേസെടുക്കണം, ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനം?’: വീണ ജോർജിനെതിരെ അലോഷ്യസ് സേവ്യർ | Veena George

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന പോലീസ് റിപ്പോർട്ടും മന്ത്രിയുടെ പ്രസ്താവനകളും പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിക്ക് നൽകിയ ചികിത്സ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Case...

‘മുഖ്യമന്ത്രി എക്സിക്യൂട്ടീവിൻ്റെ തലവൻ, അയച്ചത് ഭരണപരമായ സന്ദേശം, വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ല’: ഡാറ്റ ചോർച്ച വിവാദത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി സംസ്ഥാന സർക്കാർ | Data leak controversy

കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി നൽകി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും അയച്ച സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.(Chief Minister is the head of Executive, State government files affidavit in High Court...

ഫോർട്ട് സ്റ്റേഷനിലെ മൂന്നാംമുറ: 4 പൊലീസുകാർക്ക് സസ്പെൻഷൻ; പ്രതിയുടെ വൃക്കകൾ തകരാറിലായി | Police brutality

തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷനുള്ളിൽ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണർ നടപടിയെടുത്തത്.(Police brutality at Fort station, 4 policemen suspended) മർദ്ദനമേറ്റ പ്രതി ജിനു ബേബി ഗുരുതരാവസ്ഥയിൽ മെഡിക്കൽ...

മലബാറിന് 2 പുതിയ ട്രെയിനുകൾ കൂടി: മംഗളൂരു – രാമേശ്വരം, മംഗളുരു-താംബരം എക്സ്‌പ്രസുകൾ മാർച്ച് ഒന്നിന് സർവ്വീസ് തുടങ്ങും | Trains

കോഴിക്കോട്: ഉത്തരകേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി തമിഴ്‌നാട്ടിലേക്ക് രണ്ട് പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ കൂടി വരുന്നു. മംഗളൂരു - രാമേശ്വരം എക്സ്പ്രസ്, മംഗളൂരു - താംബരം അമൃത് ഭാരത് സ്ലീപ്പർ എക്സ്പ്രസ് എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്. മാർച്ച് ഒന്നിന് മധുരയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും.(2 more...

കോട്ടയത്ത് CPM സ്ഥാനാർത്ഥി സാധ്യതാ പട്ടിക തയ്യാർ: VN വാസവൻ ഏറ്റുമാനൂരിൽ മത്സരിക്കും | CPM

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ സിപിഎം മത്സരിക്കുന്ന ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കി. മന്ത്രി വി.എൻ. വാസവൻ തന്നെ ഏറ്റുമാനൂരിൽ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്.(CPM candidate list in Kottayam, VN Vasavan will contest from Ettumanoor) ഏറ്റുമാനൂരിൽ മന്ത്രി വി.എൻ....

20 സിറ്റിംഗ് സീറ്റുകളിൽ MLAമാരെത്തന്നെ മത്സരിപ്പിക്കും: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി VD സതീശനും സണ്ണി ജോസഫും ഡൽഹിയിലേക്ക് | Assembly Elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഞായറാഴ്ച ഡൽഹിയിലേക്ക് തിരിക്കും. എ.ഐ.സി.സി നേതൃത്വവുമായി നടത്തുന്ന ചർച്ചയിൽ സിറ്റിംഗ് എം.എൽ.എമാരുടെയും തർക്കമില്ലാത്ത മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകും.(MLAs will contest in 20 sitting seats in Assembly...

‘ദ കേരള സ്റ്റോറി 2’: ബുക്കിങ് തുക റീഫണ്ട് ചെയ്ത്‌ നിർമ്മാതാക്കൾ; കോടതിയലക്ഷ്യ ഹർജി നൽകില്ല, സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും DGPക്കും പരാതി | The Kerala Story 2

കൊച്ചി: കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്ന് 'ദ കേരള സ്റ്റോറി 2' സിനിമയ്ക്കായി നടത്തിയ ടിക്കറ്റ് ബുക്കിങ് തുക നിർമ്മാതാക്കൾ തിരികെ നൽകി. നിർമ്മാതാക്കൾ പണം തിരികെ നൽകിയ പശ്ചാത്തലത്തിൽ, അവർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകില്ല.(The Kerala Story 2, Producers refund ticket booking charge) കേരളത്തിന്റെ മതേതര പ്രതിച്ഛായയെ വികൃതമാക്കുന്നു എന്ന്...
- Advertisement -spot_img

Latest News

2019 ഈസ്റ്റർ സ്‌ഫോടനങ്ങൾക്ക് മുൻ ഇന്റലിജൻസ് മേധാവിയുടെ നിർദേശം? ശ്രീലങ്കൻ പാർലമെന്റിൽ ഗുരുതര വെളിപ്പെടുത്തൽ | Sri Lanka Easter Bombing Investigation

കൊളംബോ: 2019-ൽ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ സൺഡേ ഭീകരാക്രമണങ്ങൾക്ക് രാജ്യത്തെ മുൻ രഹസ്യാന്വേഷണ മേധാവി നേരിട്ട് നിർദേശം നൽകിയിരുന്നുവെന്ന ഗുരുതര ആരോപണവുമായി ശ്രീലങ്കൻ സർക്കാർ (Sri...
- Advertisement -spot_img