Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

Kerala

ലോകമെങ്ങും ഈസ്റ്റർ ആഘോഷം: സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം, കേരളത്തിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും | Easter

തിരുവനന്തപുരം: മാനവരാശിക്ക് സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ശനിയാഴ്ച അർദ്ധരാത്രി മുതൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങുകളിൽ ഉന്നത സഭാ മേലധ്യക്ഷന്മാർ വിശ്വാസികൾക്ക് ഈസ്റ്റർ സന്ദേശം നൽകി.(Easter celebrations around the world, Call to pray for peace) തിരുവനന്തപുരം...

നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം തൂക്കുമന്ത്രിസഭയിലേക്ക്? രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന ‘മൂന്നാം ശക്തി’

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ 'തൂക്കുമന്ത്രിസഭ' എന്നത് അത്ര പരിചിതമായ വാക്കേയല്ല. കൃത്യമായ ഇടവേളകളിൽ മുന്നണികൾക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി അധികാരം ഏൽപ്പിക്കുന്നതാണ് കേരളീയ വോട്ടർമാരുടെ പതിവ്. എന്നാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ചരിത്രം വഴിമാറുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത ഒരു നിയമസഭയിലേക്കാണോ കേരളം നീങ്ങുന്നത്? 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ...

‘തിരുവല്ലയിൽ നിന്ന് തുടങ്ങും, അനൂപ് ആൻ്റണി എനിക്കൊപ്പം വർഷങ്ങളായി ഉണ്ട്, LDFന് വിട നൽകാൻ കേരളം തയ്യാറാണ്’: അയ്യപ്പനെ പ്രണമിച്ച് മോദി | PM Modi

പത്തനംതിട്ട: കേരളത്തിലെ ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും എൽഡിഎഫിന് വിട നൽകാൻ സംസ്ഥാനം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് മലയാളത്തിൽ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.(Kerala is ready to bid farewell...

തിരൂരിൽ പോരാട്ടം കനക്കുന്നു: കുറുക്കോളി മൊയ്തീനും V അബ്ദുറഹ്മാനും നേർക്കുനേർ | V Abdurahiman

മലപ്പുറം: മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂർ മണ്ഡലം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറുന്നു. ഇ.ടി. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻകുട്ടി ഹാജി തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താൻ യുഡിഎഫും, മന്ത്രി വി. അബ്ദുറഹിമാനിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫും കടുത്ത മത്സരത്തിലാണ്.(The fight in Tirur...

ആവേശം വിതറി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ: തിരുവല്ലയിൽ ആദ്യ പരിപാടി; തലസ്ഥാനത്ത് റോഡ് ഷോ | PM Modi

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രധാനമന്ത്രി, അവിടെനിന്നും എട്ട് കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്താണ് തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് തിരിച്ചത്.(PM Modi in Kerala, First event in Thiruvalla;...

‘ശ്രുതി ഉൾപ്പെടെയുള്ള ദുരിത ബാധിതരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്’: T സിദ്ദിഖ് MLA | T Siddique MLA

വയനാട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ടി. സിദ്ദിഖ് എംഎൽഎ. ശ്രുതിക്ക് 120 ദിവസത്തിനകം വീട് നൽകുമെന്ന് വാഗ്ദാനം നൽകി പറ്റിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.(Don't drag the victims into controversy, says T...

FCRA ഭേദഗതി: ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ BJP | FCRA

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ (FCRA) ക്രൈസ്തവ സഭകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അനുനയ നീക്കവുമായി ബിജെപി. സഭാ അധ്യക്ഷന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായങ്ങൾ തേടാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി. (FCRA Amendment, BJP to talk to Christian missionaries ) നിയമസഭാ തിരഞ്ഞെടുപ്പ്...

‘കേരളത്തിൻ്റെ ആരോഗ്യ മേഖല തകർന്നു, ഇടുക്കിയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പോലുമില്ല, മോദി പിണറായിയെ നിയന്ത്രിക്കുന്നു’: രാഹുൽ ഗാന്ധി | Rahul Gandhi

ഇടുക്കി: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടുക്കിയിലെ കട്ടപ്പനയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫ് ഇപ്പോൾ ഇടതുപക്ഷമല്ലാതായി മാറിയെന്നും ബിജെപിയെപ്പോലെ ഒരു കോർപ്പറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Kerala's health sector has collapsed, says Rahul Gandhi in Idukki) ഇടുക്കിയുടെ വികസന മുരടിപ്പിനെ...

‘കൊട്ടാരക്കര കോട്ടയാക്കിയ എന്നെ CPM ഒതുക്കി, വോട്ട് പിടിക്കാൻ മാത്രം വേണം, സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രി’: അയിഷ പോറ്റി | CPM

കൊല്ലം: മന്ത്രി കെ.എൻ. ബാലഗോപാലിനും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. കൊട്ടാരക്കരയെ പാർട്ടിയുടെ കോട്ടയാക്കി മാറ്റിയ തന്നെ പാർട്ടി ഒതുക്കിയെന്നും ഇതിന് പിന്നിൽ മന്ത്രി ബാലഗോപാലിന് കൃത്യമായ പങ്കുണ്ടെന്നും അവർ ആരോപിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു അയിഷ പോറ്റിയുടെ വെളിപ്പെടുത്തലുകൾ.(CPM has confined me, minister behind cyber-attack, says Aisha...

‘മോദി ദൈവത്തെപ്പോലും മറന്നു, അമ്പലങ്ങൾ കയറി ഇറങ്ങുന്നയാൾ ശബരിമലയെപ്പറ്റി ഒരക്ഷരം പോലും മിണ്ടുന്നില്ല’: രാഹുൽ ഗാന്ധി | PM Modi

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത് പോലെയാണ് മോദിയെ ട്രംപ് നിയന്ത്രിക്കുന്നതെന്നും രാഹുൽ...
- Advertisement -spot_img

Latest News

കാഫിർ സ്ക്രീൻഷോട്ട് കേസ്: DYFI നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി; 2 ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി | Kafir Screenshot Case

കോഴിക്കോട് : വടകരയിലെ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
- Advertisement -spot_img