Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

Kerala

‘ട്രംപിനോട് മോദിക്കുള്ള വിധേയത്വം പോലെയാണ് BJPയോട് UDF കാണിക്കുന്ന വിധേയത്വം’: തുറന്നടിച്ച് ബിനോയ് വിശ്വം | UDF

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തോടുള്ള യുഡിഎഫിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിനെതിരായ പ്രമേയ ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് ബിജെപിയോടുള്ള വിധേയത്വത്തിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.(UDF's loyalty to BJP is like Modi's loyalty to Trump', says Binoy Viswam) അമേരിക്കൻ...

‘ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്’: ശ്രദ്ധ നേടി മന്ത്രി വി ശിവൻകുട്ടിയുടെ വെറൈറ്റി പിറന്നാൾ ആശംസ | Asif Ali

തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം ആസിഫ് അലിക്ക് ജന്മദിനാശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആസിഫിനും മകൻ ആദമിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശംസകൾ അറിയിച്ചത്.മന്ത്രിയുടെ കുറിപ്പിലെ 'രഹസ്യം' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.(Minister V Sivankutty's Variety Birthday Wishes for Asif Ali) ആസിഫിന്റെ മകൻ ആദം...

സ്വർണ്ണവില കുത്തനെ താഴേയ്ക്ക്: പവന് ഒറ്റയടിക്ക് 3,680 രൂപ കുറഞ്ഞു, വെള്ളിവിലയിലും ഇടിവ് | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ചാഞ്ചാട്ടത്തിന് പിന്നാലെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 3,680 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,13,240 രൂപയായി.(Kerala gold price lowered, know about today's rate) ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയായി. വെള്ളി...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം: നിയമ നടപടിയുമായി മുന്നോട്ട് | Headmistress

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാന അധ്യാപിക സിന്ധു എസ്. നായർ വ്യക്തമാക്കി. സ്കൂൾ മാനേജർ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും കുട്ടികൾക്ക് മുന്നിൽ വെച്ച് ഇത്തരമൊരു അനുഭവം ഉണ്ടായത് മാനസികമായി തളർത്തിയെന്നും അവർ...

ആർമി ടവറിലെ ഏക താമസക്കാരന് വാടകയും വീട് മാറ്റച്ചെലവും നൽകണം: ഉത്തരവിട്ട് ഹൈക്കോടതി | Army Tower

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അതീവ ദുർബലാവസ്ഥയിലായ ആർമി ടവറിലെ ഏക താമസക്കാരനായ റിട്ട. കേണൽ സിബി ജോർജിന് വാടകയും വീട് മാറ്റച്ചെലവും നൽകാൻ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിർദേശം പാലിച്ചില്ലെങ്കിൽ കലക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടു.(The sole resident of Army Tower must...

‘അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ’: നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം, രൂക്ഷ വിമർശനവുമായി VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിലെ പാളിച്ചകൾക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. "ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ" എന്ന പാരഡി ഗാനങ്ങൾ പാടിയും "അമ്പലം വിഴുങ്ങികൾ" എന്ന ബാനറുകൾ ഉയർത്തിയുമായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി ആണ് ഈ പ്രതിഷേധം നടന്നത്.(Opposition protests outside the Kerala Assembly regarding...

എലിവിഷം അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീണു: വെള്ളം കുടിച്ച സ്ത്രീക്ക് ദാരുണാന്ത്യം | Rat poison

കാസർഗോഡ്: എലിവിഷം അബദ്ധത്തിൽ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർഗോഡ് കോളിച്ചാൽ മൊട്ടയംകൊച്ചി സ്വദേശിനി ബി.പി. ശോഭന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.(Rat poison accidentally spilled into glass, Woman dies after drinking water) വീട്ടിൽ എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തിൽ വിഷം തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നുവെന്നാണ്...

പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി: കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല, അന്വേഷണം | Woman found dead

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയെയാണ് ലോഡ്ജ് മുറിക്കുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.(Woman found dead at lodge, Man with her is missing, investigation underway) സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന പുരുഷനെ കാണാതായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ചെറുകുന്ന് സ്വദേശിയായ കെ.പി. വിജയനെയാണ് കാണാതായത്....

നിയമസഭാ തിരഞ്ഞെടുപ്പ്: UDFൽ സീറ്റ് വിഭജനം ചൂടുപിടിക്കുന്നു, മണ്ഡലങ്ങളിൽ അനിശ്ചിതത്വം തുടരുന്നു | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് എന്നിവരുമായുള്ള സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്.(Assembly elections, Seat sharing heats up in UDF) കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകൾ...

‘പിന്നാലെ EDയോ CBIയോ ഇല്ല, പക്കൽ ആരുടേയും കള്ളപ്പണമില്ല, നിക്ഷേപകർക്ക് ആശങ്ക വേണ്ട, പ്രവർത്തനങ്ങളെ ബാധിക്കില്ല’: കോൺഫിഡൻ്റ് ഗ്രൂപ്പ് MD | Confident Group

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ നിര്യാണത്തിന് പിന്നാലെ കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി എം ഡി ടി.എ. ജോസഫ്. റോയിയുടെ മരണം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകർ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ. റോയിയുടെ മരണശേഷം ഇതാദ്യമായാണ് കമ്പനി ഔദ്യോഗികമായി വിശദീകരണവുമായി രംഗത്തെത്തുന്നത്.(Investors need not worry,...
- Advertisement -spot_img

Latest News

ചരിത്രനേട്ടവുമായി നരേന്ദ്ര മോദി; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തിയായി പ്രധാനമന്ത്രി | PM Modi Longest Serving Leader

ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി സേവനമനുഷ്ഠിച്ച...
- Advertisement -spot_img