Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala

Kerala

വിപണിയെ ഞെട്ടിച്ച് സ്വർണവില: പവന് ഒറ്റയടിക്ക് 8,640 രൂപ വർദ്ധിച്ചു, വില 1.30 ലക്ഷം കടന്നു | Gold price

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയെ സ്തംഭിപ്പിച്ചുകൊണ്ട് ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലവർദ്ധനവ് രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് പവന് 8,640 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവൻ വില ചരിത്രത്തിലാദ്യമായി 1,31,000 രൂപയും കടന്ന് മുന്നേറുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,31,160 രൂപയാണ്.(Kerala Gold price on record height today) സ്വർണവില...

സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു: ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമായി KN ബാലഗോപാൽ, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു, DA-DR കുടിശ്ശിക പൂർണ്ണമായും നൽകും, ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതി, USന് വിമർശനം,...

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ പ്രസിഡന്‍റിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമര്‍ശിച്ചു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ...

തലസ്ഥാനത്ത് ‘വിഎസ് സെൻ്റർ’: ബജറ്റിൽ 20 കോടി വകയിരുത്തി | Kerala Budget 2026

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വിപുലമായ കേന്ദ്രം ഒരുങ്ങുന്നു. വിഎസ് സെന്ററിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണിത്.(VS Center in Trivandrum, 20 crores allocated...

കേരളത്തിൽ ഇനി ബിരുദ പഠനവും സൗജന്യം: വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്| Kerala Budget 2026

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആർട്സ് ആൻഡ് സയൻസ് ബിരുദ പഠനം സൗജന്യമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസം കോളേജ് തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണകരമാകും. ആരോഗ്യ രംഗത്ത് റോഡ് അപകടബാധിതർക്ക് സൗജന്യ ചികിത്സയും വിദ്യാർത്ഥികൾക്ക് ഇൻഷുറൻസും പ്രഖ്യാപിച്ചു.(Undergraduate education will now...

കേരള ബജറ്റ് 2026: തൊഴിലുറപ്പ് പദ്ധതിക്കും വിഴിഞ്ഞത്തിനും 1000 കോടി, മെഡിസെപ്പ് 2.0 ഫെബ്രുവരി 1 മുതൽ, കെ ഫോണിന് 112.44 കോടി, SIR ആശങ്കയകറ്റാൻ നേറ്റിവിറ്റി കാര്‍ഡ്, റോഡ് ഡിസൈൻ നിലവാരം...

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും പുറമെ പൊതുമേഖല, സഹകരണ മേഖലകളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി വിപുലമായ ഇൻഷുറൻസ് പദ്ധതികളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്.(Kerala Budget 2026 presentation in Assembly) നിലവിലുള്ള മെഡിസെപ്പ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് ഫെബ്രുവരി 1 മുതൽ നിലവിൽ വരും. ചികിത്സാ പരിരക്ഷയിൽ വലിയ വർദ്ധനവ്. മികച്ച സ്വകാര്യ-സർക്കാർ ആശുപത്രികളെ പദ്ധതിയുടെ...

ആരോഗ്യ കേരളത്തിന് സുരക്ഷാ കവചം: വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ്, റോഡ് അപകട ബാധിതർക്ക് 5 ദിവസം സൗജന്യ ചികിത്സ | Health field

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വൻ മുൻഗണന നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സ്‌കൂൾ കുട്ടികൾ മുതൽ റോഡ് അപകടത്തിൽപ്പെടുന്നവർക്ക് വരെ ആശ്വാസമേകുന്ന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.(Priority to Kerala's Health field, Insurance for students) സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ...

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് ഇന്ന്: ‘സ്വപ്ന ബജറ്റല്ല, ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റ്’ എന്ന് ധനമന്ത്രി, KN ബാലഗോപാൽ നിയമസഭയിൽ, ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ ? ഉറ്റുനോക്കി കേരളം|...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിർണ്ണായകമായ ആറാം ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ഒരു 'ബാലൻസിംഗ് ആക്ട്' ആയിരിക്കും ഇത്തവണത്തെ ബജറ്റെന്നാണ് സൂചന.(Kerala Budget 2026, The second Pinarayi government's final budget today, Will there be...

പാലക്കാട് ട്വന്‍റി20യിൽ കൂട്ടരാജി: NDA സഖ്യത്തിൽ പ്രതിഷേധിച്ച് മുതലമടയിൽ പാർട്ടിയിൽ വിള്ളൽ | Twenty20

പാലക്കാട്: ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് പാലക്കാട് മുതലമടയിൽ പ്രവർത്തകരുടെ കൂട്ടരാജി. നേരത്തെ ട്വന്റി20യിൽ ലയിച്ചിരുന്ന 'ജനകീയ വികസന മുന്നണി'യുടെ പ്രവർത്തകരാണ് ഒന്നടങ്കം പാർട്ടി വിട്ടത്. സഖ്യരൂപീകരണത്തിൽ പ്രതിഷേധിച്ചുള്ള ഈ നീക്കം പാലക്കാട് ജില്ലയിൽ പാർട്ടിക്കുണ്ടായ വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.(Collective resignation in Palakkad Twenty20) പാർട്ടിയുമായി ആലോചിക്കാതെയാണ് സാബു എം. ജേക്കബ്...

‘RRTS അതിവേഗ റെയിൽ പാതയ്ക്ക് 100 കോടി, MC റോഡ് വികസനത്തിന് 5317 കോടി, പദ്ധതി വിഹിതത്തിന്‍റെ 28.5% തദ്ദേശ സ്ഥാപനങ്ങള്‍ക്ക്, മതമല്ല എരിയുന്ന വയറിലെ തീയാണ് പ്രശ്നം, വയനാട്ടിൽ ഫെബ്രുവരി മൂന്നാം...

തിരുവനന്തപുരം: നഗര-ഗ്രാമ ശുചിത്വത്തിന് മുൻഗണന നൽകുന്നതിനൊപ്പം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേരള ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.(Kerala Budget 2026 presentation in Assembly) കേരളത്തിന്റെ വികസന നേട്ടങ്ങളെ ആഗോള നിലവാരത്തോട് താരതമ്യം ചെയ്തും രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകിയും ധനമന്ത്രി സഭയിൽ ആവേശം നിറച്ചു. മതമല്ല, സാധാരണക്കാരന്റെ വിശപ്പാണ്...

കുമ്പള ടോൾ പ്ലാസയിൽ പോലീസ് അതിക്രമം: കുടുംബത്തിന് മുന്നിലിട്ട് യുവാവിനെ വലിച്ചിഴച്ചു | Kumbla Toll plaza

കാസർഗോഡ്: കുമ്പള ടോൾ പ്ലാസയിൽ ടോൾ ജീവനക്കാരുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബോവിക്കാനം സ്വദേശി റിയാസിനെയാണ് പോലീസ് കാറിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയത്. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളും വാഹനത്തിലിരിക്കെയായിരുന്നു പോലീസിന്റെ ഈ നടപടി.(Police brutality at Kumbla toll plaza, Youth dragged in front of...
- Advertisement -spot_img

Latest News

അജിത് പവാർ വിമാനാപകടം: 30 ദിവസമായിട്ടും പ്രാഥമിക റിപ്പോർട്ടില്ല; ഐസിഎഒ നിബന്ധന ലംഘിച്ചു; അന്വേഷണം പ്രതിസന്ധിയിൽ | Ajit Pawar Plane Crash Investigation Report

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ, അന്താരാഷ്ട്ര നിയമങ്ങൾ നിഷ്‌കർഷിക്കുന്ന സമയപരിധിക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാതെ എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB)...
- Advertisement -spot_img