പെരുമ്പാവൂർ: വോട്ടർപട്ടികയിലെ അപാകതയെത്തുടർന്ന് നടി ലക്ഷ്മി പ്രിയയെ മാറ്റി പെരുമ്പാവൂരിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻ.ഡി.എ. മുമ്പ് കോൺഗ്രസ് സഹയാത്രികനും നിലവിൽ ട്വന്റി 20 പ്രവർത്തകനുമായ ജിബി പാത്തിക്കൽ (Jibi Pathickal) ആണ് പെരുമ്പാവൂരിലെ പുതിയ എൻ.ഡി.എ സ്ഥാനാർത്ഥി.
യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖല ഭാരവാഹിയുമാണ് ജിബി പാത്തിക്കൽ....
പറവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ( V.D. Satheesan) ഔദ്യോഗികമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പറവൂർ തനിക്ക് കേവലം ഒരു മണ്ഡലമല്ലെന്നും ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ...
തിരുവനന്തപുരം: ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതും, അതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനയും വലിയ വിവാദമാകുന്നു (Mohamed Riyas excluded from NH inauguration). റിയാസിനെ വെറും 'മുഖ്യമന്ത്രിയുടെ മരുമകൻ' എന്ന് വിശേഷിപ്പിക്കുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടി...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ അമരക്കാരനായി പിണറായി വിജയൻ തന്നെ തുടരും (Pinarayi Vijayan LDF Leader). തിരഞ്ഞെടുപ്പിനെ നേരിടുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. പിണറായി വിജയൻ വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ പോളിറ്റ്ബ്യൂറോയിൽ ധാരണയായിട്ടുണ്ട്.
സർക്കാരിന്റെ ഭരണനേട്ടങ്ങൾ മുൻനിർത്തി പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെ എൽ.ഡി.എഫ് ജനവിധി തേടും....
ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ആലപ്പുഴ ജില്ലാ നേതൃത്വം (CPM Alappuzha Candidate List 2026). ജില്ലാ സെക്രട്ടറി ആർ. നാസറിനെ കായംകുളത്തോ അരൂരിലോ മത്സരിപ്പിക്കാനാണ് സെക്രട്ടേറിയറ്റിൽ ഉയർന്ന പ്രധാന നിർദ്ദേശം. അതേസമയം, മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന മുൻ മന്ത്രിമാരായ ജി. സുധാകരനെയും തോമസ് ഐസക്കിനെയും പട്ടികയിൽ...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ സിറ്റിങ് സീറ്റുകൾ നിലനിർത്താൻ കരുത്തുറ്റ നീക്കവുമായി സി.പി.എം (CPM Ernakulam Candidate List 2026). വ്യാഴാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലയിലെ അഞ്ച് സിറ്റിങ് എം.എൽ.എമാരെയും വീണ്ടും മത്സരിപ്പിക്കാൻ പ്രാഥമിക ധാരണയായി. മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളാണ് വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്.
പി. രാജീവ്...
തൊടുപുഴ: രാഷ്ട്രീയ കടുപ്പമേറിയ ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പോരാട്ടത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു (Idukki Assembly Election 2026). കുടിയേറ്റ കർഷകരും തോട്ടം തൊഴിലാളികളും വിധിയെഴുതുന്ന ജില്ലയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണികൾക്കുള്ളിൽ തർക്കം മുറുകുകയാണ്.
കഴിഞ്ഞ അരനൂറ്റാണ്ടായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടില്ലാത്ത ഇടുക്കി സീറ്റിനായി ഇത്തവണ കൈപ്പത്തി പക്ഷം ശക്തമായ വാദമുയർത്തുന്നു. എന്നാൽ, കേരള കോൺഗ്രസ്...
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന ചടങ്ങിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി (V Sivankutty Facebook Post). ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ഒളിയമ്പെയ്തത്.
"ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു. ഒന്നര കൊല്ലം രാഹുലിനേയും. വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ" - വി. ശിവൻകുട്ടി...
തിരുവനന്തപുരം: 'കേരള സ്റ്റോറി 2' സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെയും സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ ആരോപണങ്ങളിലൂടെയും ചർച്ചകൾക്ക് തുടക്കമിട്ട് ബിജെപി നേതാവ് എം.ടി. രമേശ് (M.T. Ramesh BJP). സിനിമ കാണേണ്ടവർ കണ്ടാൽ മതിയെന്നും കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് തീറ്റിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്ത് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പോർക്കളത്തിലേക്ക് (Rajeev Chandrasekhar Nemom). മുൻപ് ബിജെപി വിജയിച്ച നേമം മണ്ഡലത്തിൽ 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിന് തുടക്കമിട്ടത്. നേമത്ത് മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി...
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...