ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ. മേഖലയുടെ യഥാർത്ഥ 'കാവലാൾ' അമേരിക്കയല്ല, ഇറാനാണെന്ന് വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ട്രംപിനുള്ള അരാഗ്ചിയുടെ മറുപടി.(Iran Mocks Donald Trump Over Strait Of...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ ആക്രമിക്കുമെന്ന ഇറാന്റെ അന്ത്യശാസനത്തിന് പിന്നാലെ കപ്പൽ തിരിച്ചുപോയതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാധാന ചർച്ചകൾക്കിടയിലുണ്ടായ ഈ നീക്കം നയതന്ത്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഇറാന്റെ നടപടിക്ക് പിന്നാലെ...
ടെഹ്‌റാൻ: ഇറാനെ ആക്രമിച്ച് 'ശിലായുഗത്തിലേക്ക്' (Stone Age) തിരിച്ചയക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെയും ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ (Iran US Conflict 2026). വെറും 250 വർഷത്തെ മാത്രം ചരിത്രമുള്ള അമേരിക്ക, 6,000 വർഷത്തിലധികം പഴക്കമുള്ള ഒരു നാഗരികതയെ ഭീഷണിപ്പെടുത്തുന്നത് ഹോളിവുഡ് സിനിമകളിലെ...
ടെഹ്‌റാൻ: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പുമായി ഇറാൻ (Iran US conflict 2026). തങ്ങളെ ആക്രമിക്കാൻ വരുന്നവരെ തിരിച്ചും ആക്രമിക്കുമെന്നും സ്വയം പ്രതിരോധിക്കാൻ ഒട്ടും മടിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ...
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് (US sinks Iranian warship IRIS Dena). ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ 'ഐആർഐഎസ് ഡെന'യെ (IRIS Dena) അമേരിക്കൻ മുങ്ങിക്കപ്പൽ ആക്രമിച്ചു മുക്കി. അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് നടന്ന സൈനിക നടപടിയുടെ ദൃശ്യങ്ങൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയം...
ടെൽ അവീവ്/വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിലെ തങ്ങളുടെ അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു (US Embassy Israel Evacuation). "മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് തന്നെ അത് ചെയ്യണം" എന്ന് ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഇറാനെതിരായ നീക്കത്തിന്റെ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...