Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala

digitalvoiceofkerala

വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്ക്, സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാകുന്നു | International Airport Pajama Ban

വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നുവെന്ന തരത്തിൽ അമേരിക്കയിലെ ടാംപ ഇന്‍റർനാഷണൽ എയർപോർട്ട് പങ്കുവെച്ച സമൂഹ മാധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ, ഈ വാർത്തയിലെ സത്യാവസ്ഥയെന്തെന്ന് എയർപോർട്ട് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. (International Airport Pajama Ban) വിമാനത്താവളത്തിനുള്ളിൽ പ്രശസ്തമായ 'ക്രോക്സ്' പാദരക്ഷകൾ നിരോധിച്ചുവെന്ന തമാശ പോസ്റ്റിന് പിന്നാലെയാണ്, പൈജാമയും...

സ്വർണ്ണവില വീണ്ടും 1.2 ലക്ഷം കടന്നു; പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 2,320 രൂപ; യുഎസ് – ഇറാൻ തർക്കം വില ഇനിയും കൂടിയേക്കാം | Gold Price Hike

തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു (Gold Price Hike). ഒറ്റദിവസം കൊണ്ട് പവന് 2,320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,20,800 രൂപയായി. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കം സൈനിക നീക്കങ്ങളിലേക്ക് നീങ്ങുമെന്ന ഭീതിയാണ് സ്വർണ്ണവില രണ്ട് ശതമാനത്തോളം വർദ്ധിക്കാൻ കാരണമായത്. സംസ്ഥാനത്ത്...

ഇറാൻ ചർച്ചകളിൽ തൃപ്തനല്ലെന്ന് ട്രംപ്; യുദ്ധം വേണ്ടിവന്നേക്കാമെന്ന് മുന്നറിയിപ്പ്; വലിയ നേട്ടമെന്ന് ഒമാൻ | Donald Trump Iran Nuclear Talks

വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾ പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി (Donald Trump Iran Nuclear Talks). ജനീവയിൽ നടന്ന സമാധാന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. താൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അത് ഒഴിവാക്കാൻ കഴിയില്ലെന്ന സൂചനയും ട്രംപ് നൽകി. ഇറാൻ തങ്ങളുടെ ആണവശേഷി പൂർണ്ണമായും...

നവജാത ശിശുവിന് ഭാരം 5.9 കിലോഗ്രം, അസാധാരണ വലുപ്പവും ഭാരവും; കുട്ടിയെ കണ്ട അമ്പരന്ന് അച്ഛനുമമ്മയും | New York 13 pound baby

തങ്ങൾക്ക് ജനിക്കുന്ന കുട്ടി നല്ല ആരോഗ്യമുള്ള കുട്ടി ആയിരിക്കണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. എന്നാൽ അങ്ങ് ന്യൂയോർക്കിലെ ഒരു അസാധാരണ പ്രസവം കുട്ടിയുടെ അച്ഛനുമമ്മയെയും എന്ന പോലെ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. ജനുവരി 31 -നാണ് ഷോൺ ജൂനിയർ എന്ന് പേരുള്ള ആൺകുട്ടി ന്യൂയോർക്കിലെ കയുഗ മെഡിക്കൽ സെന്‍ററിൽ ജനിച്ചത്. കുട്ടിക്ക് ഭാര...

വി. ജോയ് വർക്കലയിൽ മത്സരിക്കുന്നതിൽ എതിർപ്പ്; എം.വി. ഗോവിന്ദൻ നിലപാട് കടുപ്പിച്ചു; പുതിയ സെക്രട്ടറിയെ കണ്ടെത്തുക പ്രയാസമെന്ന് സിപിഐഎം | V Joy Varkala Candidacy

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് വർക്കലയിൽ മത്സരിക്കുന്നതിനെതിരെ പാർട്ടിയുടെ സംസ്ഥാന നേതൃത്വം രംഗത്തെത്തി (V Joy Varkala Candidacy). സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. സംഘടനാപരമായ സങ്കീർണ്ണതകൾ നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ, വി. ജോയിയെപ്പോലെ പരിചയസമ്പന്നനായ ഒരു നേതാവിനെ ജില്ലാ...

എടപ്പാളിൽ വെടിക്കെട്ട് അപകടം; ഒരാൾക്ക് പരിക്ക്; അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് രണ്ടുപേർക്കെതിരെ കേസ് | Edappal Temple Fireworks Accident

മലപ്പുറം: എടപ്പാൾ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു (Edappal Temple Fireworks Accident). അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ സജീവന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. കൃത്യമായ...

സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ കോൺഗ്രസ്; നേതാക്കൾ നാളെ ഡൽഹിയിലേക്ക് | Congress Candidate Selection Kerala

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡൽഹിയിലേക്ക് തിരിക്കും (Congress Candidate Selection Kerala). എഐസിസി സ്‌ക്രീനിങ്ങ് കമ്മിറ്റിയുമായി ഇവർ ചർച്ച നടത്തും. ആദ്യഘട്ടത്തിൽ 35 മുതൽ 40 വരെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ്...

വിശ്വാസികളുടെയും എണ്ണത്തിൽ തുടർച്ചയായ കുറവ്, ആശ്വാസമായി റോബോട്ട് സന്യാസി; വീഡിയോ | Japan AI Robot Monk

മനുഷ്യനെ എല്ലാ മേഖലകളിലും റോബോട്ടുകൾ പിന്നിലാക്കുമെന്ന് പറഞ്ഞപ്പോൾ ഒരിക്കലും സന്യസവും വിശ്വാസവുമൊന്നും നമ്മൾ അത് ആലോചിച്ചു പോലും കാണില്ല. എന്നാൽ അതും ഇപ്പോൾ റോബോട്ടിന്റെ കോൺട്രോളിലാണ്. (Japan AI Robot Monk) സന്യാസിമാരുടെയും വിശ്വാസികളുടെയും എണ്ണത്തിൽ തുടർച്ചയായ കുറവ് നേരിടുന്ന ജപ്പാനിലെ ബുദ്ധക്ഷേത്രങ്ങൾക്ക് ആശ്വാസമായി ഗവേഷകർ നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് സന്യാസിയെ അവതരിപ്പിച്ചു. ടോക്കിയോ...

‘ദി കേരള സ്റ്റോറി 2’ ഇന്ന് തീയറ്ററുകളിലേക്ക്; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി; കൊച്ചിയിൽ  ന്യൂണ്‍ ഷോ മുതല്‍ സിനിമയെത്തും | The Kerala Story 2 Release

കൊച്ചി: കനത്ത നിയമപോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി ലഭിച്ചതോടെ 'ദി കേരള സ്റ്റോറി 2' ഇന്ന് പ്രദർശനം ആരംഭിക്കുന്നു (The Kerala Story 2 Release). കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ സിനിമ പ്രദർശിപ്പിച്ചു തുടങ്ങും. നേരത്തെ ചിത്രത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കിയാണ് ജസ്റ്റിസ് ശുശ്രൂദ് ധർമ്മാധികാരി അധ്യക്ഷനായ...

രക്തസാക്ഷി ഫണ്ട് ക്രമക്കേട്: പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ കടുത്ത തർക്കം; കണക്ക് ആവശ്യപ്പെട്ട് അംഗങ്ങൾ; യോഗം അലസിപ്പിരിഞ്ഞു | Payyannur CPM Martyr Fund Controversy

കണ്ണൂർ: രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണത്തെത്തുടർന്ന് പയ്യന്നൂർ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം (Payyannur CPM Martyr Fund Controversy). ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം അംഗങ്ങൾ കർശനമായി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ,...
- Advertisement -spot_img

Latest News

സമാധാന ചർച്ചക്കില്ല ; ഇറാൻ സംഘം മസ്കറ്റിലേക്ക്; യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം ട്രംപ് റദ്ദാക്കി | Iran US Peace Talks

ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി...
- Advertisement -spot_img