Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Crime

തെലങ്കാനയിൽ തെരുവുനായ്ക്കളുടെ കൂട്ടക്കുരുതി തുടരുന്നു: ഇതുവരെ കൊല്ലപ്പെട്ടത് 1500 നായ്ക്കൾ, പ്രതിഷേധം | Stray dog ​​massacre

ഹൈദരാബാദ്: തെലങ്കാനയിൽ തെരുവുനായകളെ വിഷം നൽകി കൊന്നൊടുക്കുന്ന നടപടി വ്യാപകമാകുന്നു. നാഗർകുർനൂൽ, സിദ്ദിപേട് ജില്ലകളിലായി 150 നായകളെ കൂടി കൊലപ്പെടുത്തിയതോടെ സംസ്ഥാനത്ത് ആകെ കൊല്ലപ്പെട്ട തെരുവുനായകളുടെ എണ്ണം 1500 കടന്നു. സംഭവത്തിൽ മൃഗസ്നേഹി സംഘടനകളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Stray dog ​​massacre continues in Telangana, 1500 dogs killed so...

SFI നേതാവ് ഫാസിൽ വധക്കേസ്: RSS-BJP പ്രവർത്തകരായ 14 പ്രതികളെയും കോടതി വെറുതെവിട്ടു | Fazil murder case

തൃശ്ശൂർ: എസ്.എഫ്.ഐ നേതാവ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുരുവായൂർ ബ്രഹ്മകുളം സ്വദേശികളായ 14 ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെയുള്ള കുറ്റം സംശയത്തിന് അതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.(SFI leader Fazil murder case, Court acquits...

ബലൂചിസ്ഥാനിൽ ചാവേർ ആക്രമണവും വെടിവയ്പ്പും:120 മരണം | Suicide bomber attack

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ അതിശക്തമായ ആക്രമണ പരമ്പരകളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 120 പേർ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ ഏഴോളം കേന്ദ്രങ്ങളിലായി നടന്ന ചാവേർ ആക്രമണങ്ങളിലും വെടിവെപ്പിലുമാണ് വൻ നാശനഷ്ടമുണ്ടായത്.(Suicide bomber attack and shooting in Balochistan, 120 dead) പോലീസ് സ്റ്റേഷനുകൾ, ജയിലുകൾ, അർദ്ധസൈനിക കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുറമെ സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു അക്രമികളുടെ...

വാളയാർ ആൾക്കൂട്ടക്കൊല: 8 പ്രതികൾക്ക് ജാമ്യം | Walayar mob lynching

പാലക്കാട്: വാളയാറിൽ അതിഥിത്തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി./എസ്.ടി. ജില്ലാ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. ആറാം പ്രതി വിനോദ് കുമാറിന് ജാമ്യഹർജി വൈകിയതിനാൽ നിലവിൽ പുറത്തിറങ്ങാനായില്ല.(Walayar mob lynching case, 8 accused granted...

‘ഒരു അതിജീവിതയെയും അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല’: ഫെന്നി നൈനാന് മറുപടിയുമായി റിനി ആൻ ജോർജ്, സ്ക്രീൻഷോട്ട് പുറത്തുവിട്ടു | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാത്സംഗക്കേസിലെ മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് നടി റിനി ആൻ ജോർജ്. ഫെന്നി നൈനാന്റെ ആരോപണങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. താൻ ഒരു അതിജീവിതയെയും അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിനി വ്യക്തമാക്കി.(Rini Ann George...

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേർക്ക് വെടിവെയ്പ്പ്: പ്രത്യേക പോലീസ് സുരക്ഷ | Rohit Shetty

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. മുംബൈ പോലീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് തവണ വെടിയൊച്ച കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.(Gun shots fired at Bollywood director Rohit Shetty's house, Special police security) വെടിവെയ്പ്പിനെത്തുടർന്ന് രോഹിത് ഷെട്ടിയുടെ വീടിന്...

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും; ജയിലഴികളിൽ നിന്ന് പുറത്തേക്കോ ? | Sabarimala

തിരുവനന്തപുരം: ഏറെ വിവാദമായ കട്ടിളപ്പാളി കേസിൽ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിച്ചേക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിനായുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail plea likely to be considered tomorrow) ഉണ്ണികൃഷ്ണൻ...

സി ജെ റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പോലീസ്; സംസ്കാരം ഇന്ന് | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ഇൻകം ടാക്സ് ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അമിത സമ്മർദ്ദമാണ് റോയിയുടെ മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി.(CJ Roy's death, Police question...

കോട്ടാങ്ങൽ നഴ്‌സ് കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം; ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമായി | Kottangal Nurse Murder Verdict

പത്തനംതിട്ട: കോട്ടാങ്ങലിൽ 26-കാരിയായ നഴ്‌സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി നസീറിന് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു (Kottangal Nurse Murder Verdict). ബലാത്സംഗത്തിന് പത്ത് വർഷം തടവും അതിക്രമിച്ചു കയറിയതിന് ഏഴ് വർഷം തടവും ഇതിന് പുറമെ അനുഭവിക്കണം. 2019 ഡിസംബർ 15-നാണ്...

മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്ക് തിരിച്ചടി, ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി ശരിവച്ച് കോടതി; പ്രതികളുടെ അപ്പീൽ തള്ളി| Muttil tree-felling case

കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് കനത്ത തിരിച്ചടി (Muttil tree-felling case). മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. സർക്കാരിലേക്ക് കണ്ടുകെട്ടിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. 2021-ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടിയ...
- Advertisement -spot_img

Latest News

കുതിച്ചുയർന്ന് മെഴ്‌സിഡസ് ബെൻസ്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപനയുമായി ആഡംബര കാർ വിപണിയിൽ മുന്നേറ്റം | Mercedes-Benz India Sales 2026

കൊച്ചി: രാജ്യത്തെ ആഡംബര കാർ വിപണിയിൽ ആധിപത്യം തുടർന്ന് മെഴ്‌സിഡസ് ബെൻസ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) റെക്കോർഡ് വിൽപനയാണ് കമ്പനി കൈവരിച്ചത് (Mercedes-Benz India...
- Advertisement -spot_img