Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Assembly elections

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും: ചുവരെഴുത്ത് തുടങ്ങി CPIM, H സലാം തന്നെ സ്ഥാനാർത്ഥി? | Assembly elections

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണത്തിന് തുടക്കമിട്ടു. എച്ച്. സലാമിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപമാണ് ആദ്യ ചുവരെഴുത്തുകൾ നടന്നത് എന്നത് ശ്രദ്ധേയമാണ്.(The fight will be tough in Ambalapuzha, CPIM has started writing on the walls...

‘തെരഞ്ഞെടുപ്പിന് UDF പൂർണ്ണ സജ്ജം, അമ്പലപ്പുഴയിലെ സ്ഥാനാർത്ഥി G സുധാകരൻ ആണോയെന്ന് പറയാൻ ഞാൻ ജോത്സ്യനല്ല’: KC വേണുഗോപാൽ | Assembly elections

ആലപ്പുഴ: പ്രധാനമന്ത്രിയുടെ ടൂർ പൂർത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കുന്നതിനെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.(UDF is fully prepared for the Assembly elections, says KC Venugopal) അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത്...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും | Assembly elections

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കി.(Assembly elections, dates in 5 states including Kerala to be announced soon) കേരളത്തിലടക്കം ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ ആലോചന. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ...

നിയമസഭാ തെരഞ്ഞെടുപ്പ്: കൊടുവള്ളിയിൽ സീറ്റിനായി മുസ്ലീം ലീഗിൽ പോര് | Assembly elections

കോഴിക്കോട്: മുതിർന്ന നേതാവ് ഡോ. എം.കെ. മുനീർ കൊടുവള്ളി സീറ്റ് ഒഴിഞ്ഞ് കോഴിക്കോട് സൗത്തിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ കൊടുവള്ളിയിൽ അവകാശവാദവുമായി പ്രാദേശിക-സംസ്ഥാന നേതാക്കൾ രംഗത്ത്. സിറ്റിങ് സീറ്റിൽ പിടിമുറുക്കാൻ ജില്ലാ നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയത് മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.(Assembly elections, fight in Muslim League for Koduvally seat) മണ്ഡലത്തിന് പുറത്തുള്ളവർ...

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ തീരുമാനിച്ച് BJP, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യപട്ടിക പുറത്തുവിടും | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.(Assembly elections, BJP decides candidates to contest ) തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ആദ്യഘട്ട പട്ടിക പുറത്തിറക്കാനാണ് പാർട്ടിയുടെ തീരുമാനം. സംസ്ഥാന നേതൃത്വം സമർപ്പിച്ച...

‘കണ്ണൂരിൽ ഞാൻ മത്സരിക്കും’: K സുധാകരൻ MP | Assembly Elections

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെ. സുധാകരൻ എംപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Will contest in Kannur, K Sudhakaran MP on Assembly Elections) നേരത്തെ പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുമെന്ന നിലപാടിലായിരുന്ന സുധാകരൻ, ഇപ്പോൾ മത്സരരംഗത്തുണ്ടാകുമെന്ന് നേരിട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എംപിമാർ നിയമസഭയിലേക്ക്...

‘മത്സരിക്കാനില്ല, ഇടതുസഹയാത്രികനായി തുടരും’: ജയരാജ് വാര്യർ | Assembly Elections

തൃശൂർ: തൃശൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ജയരാജ് വാര്യർ. താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ സംസ്ഥാന നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ തന്റെ നിലപാട് അവരെ അറിയിച്ചതായും ജയരാജ് വാര്യർ പറഞ്ഞു.(Will not contest in Assembly Elections in Thrissur,  says Jayaraj Warrier...

‘സ്ഥാനാർത്ഥിയാകാൻ മറ്റാരും ഇല്ലാത്തത് കൊണ്ടാണോ?’: V ജോയിയെ മത്സരിപ്പിക്കുന്നതിൽ ജില്ലാ കമ്മിറ്റിയിൽ വിമർശനം | Assembly elections

തിരുവനന്തപുരം: വർക്കല നിയമസഭാ മണ്ഡലത്തിൽ വി. ജോയിയെ മൂന്നാം തവണയും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വിമർശനം. ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നൽകി ജോയിയെ വീണ്ടും മത്സരിപ്പിക്കുന്നത് എന്തിനാണെന്നും സ്ഥാനാർത്ഥിയാക്കാൻ മറ്റാരും പാർട്ടിയിൽ ഇല്ലേ എന്നും അംഗങ്ങൾ യോഗത്തിൽ ചോദിച്ചു.(Criticism in the district committee over V Joy...

നിയമസഭാ തിരഞ്ഞെടുപ്പ്: പയ്യന്നൂരിൽ TI മധുസൂദനനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ CPM വിമതർ | Assembly elections

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലും പാലക്കാട്ടും സിപിഎമ്മിനുള്ളിൽ വിമത നീക്കം ശക്തമാകുന്നു. പയ്യന്നൂർ മണ്ഡലത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനെ നിർത്താനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. (Assembly elections, CPM rebels to field candidate in Payyanur) പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിനെതിരെയാണ് വിമത വിഭാഗം രംഗത്തെത്തിയിരിക്കുന്നത്....

എറണാകുളത്ത് ഇടത് പടയൊരുക്കം: ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും, തൃപ്പൂണിത്തുറയിൽ കെ.എൻ ഉണ്ണികൃഷ്ണൻ? | Assembly Elections

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചനയെങ്കിലും ചില മണ്ഡലങ്ങളിൽ തന്ത്രപരമായ മാറ്റങ്ങൾക്ക് പാർട്ടി ഒരുങ്ങുന്നു.(Assembly Elections, LDF preparing for fight in Ernakulam) ഏറ്റവും ശ്രദ്ധേയമായ നീക്കം തൃപ്പൂണിത്തുറ...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img