alappuzha

UDFന് ആശ്വാസം: കുട്ടനാട്ടിലെ വിമതൻ സജി ജോസഫ് പത്രിക പിൻവലിച്ചു | Saji Joseph

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയായിരുന്ന വിമതർ പത്രിക പിൻവലിച്ചു. കുട്ടനാട് മണ്ഡലത്തിലെ വിമത സ്ഥാനാർത്ഥി സജി ജോസഫ് ആണ് മത്സരരംഗത്ത് നിന്ന് പിന്മാറിയത്. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് ഈ നിർണ്ണായക നീക്കം.(Relief for UDF, rebel Saji Joseph withdraws his nomination) കുട്ടനാട്ടിൽ സജി ജോസഫിന്റെ വിമത ഭീഷണി യുഡിഎഫിന്...

U പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇർഷാദിനെതിരെ പോലീസ് കേസെടുത്തു; നിയമം അതിൻ്റെ വഴിക്കെന്ന് MLA | U Prathibha

ആലപ്പുഴ: യു. പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽ യുഡിഎഫ് നേതാവ് ഇർഷാദിനെതിരെ കായംകുളം പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി നിയമപ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.(Misogynist remarks against U Prathibha, Police register case against UDF leader ) വിഷയത്തിൽ...

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: U പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തിൽ കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ | U Prathibha

ആലപ്പുഴ: യു. പ്രതിഭയെ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ലീഗ് നേതാവായ ഇർഷാദ് ആണ് വിവാദ പരാമർശം നടത്തിയത്. പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.(Model Code of Conduct Violation, Collector orders to file case against misogynist remarks against U Prathibha) ജില്ലാ...

‘UDF വനിതാ നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശം ഉണ്ടായപ്പോൾ CPM എന്ത് നടപടി എടുത്തു?’: M ലിജു | UDF

ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് നടത്തിയ അധിക്ഷേപ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടുകയും ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് നടപടി റിപ്പോർട്ട് ചെയ്യാൻ ആലപ്പുഴ കളക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.(What action did CPM take when abusive...

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: അടിയന്തര നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം, നിയമപരമായി നേരിടാൻ MLA | U Prathibha

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ഇടപെടൽ നടത്തി. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഉചിതമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.(Misogynist remarks against U Prathibha, Election Commission orders...

U പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശം: ഖേദം പ്രകടിപ്പിച്ച് UDF നേതാവ്, MLA നിയമ നടപടിയിലേക്ക്? | U Prathibha

ആലപ്പുഴ: എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ യുഡിഎഫ് നേതാവ് ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് ഇർഷാദിന്റെ വിശദീകരണം. (Misogynistic remark against U Prathibha, UDF Leader Expresses Regret) തന്റെ വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും...

U പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം: കായംകുളത്തെ മുസ്ലീം ലീഗ് നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ | U Prathibha

ആലപ്പുഴ: യു. പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുഡിഎഫ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം ലീഗ് നേതാവായ ഇർഷാദ് ആണ് വിവാദ പ്രസ്താവന നടത്തിയത്.(Misogynistic remarks against U Prathibha, Muslim League leader's speech in controversy) കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും യു. പ്രതിഭ നടത്തിയിട്ടില്ലെന്ന് ഇർഷാദ് ആരോപിച്ചു....

‘മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ട് വരേണ്ടതില്ല, നിർദേശിച്ച പലർക്കും സീറ്റ് ലഭിക്കാത്തതിൽ വേദനയുണ്ട്’: രമേശ് ചെന്നിത്തല | Chief Minister

ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് പരാജിതന്റെ കപട ആത്മവിശ്വാസം മാത്രമാണെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്നും പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(There is no need to raise the discussion about the Chief Minister's post now, says...

UDFനും റെജി ചെറിയാനും ആശ്വാസം: പത്രിക അംഗീകരിച്ചു | Reji Cherian

ആലപ്പുഴ: നാമനിർദ്ദേശ പത്രികയിലെ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന എൽഡിഎഫ് പരാതിയെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ പത്രിക വരണാധികാരി അംഗീകരിച്ചു. വിശദമായ പരിശോധനയ്ക്കും ഹിയറിംഗിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. (Relief for UDF and Reji Cherian, The nomination has been accepted) ഇതോടെ മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം തിരിച്ചെത്തി. റെജി...

ചൈനീസ് നിർമ്മിത നിരോധിത ഡ്രോൺ ഹരിപ്പാട് പിടിച്ചെടുത്തു | Drone

ആലപ്പുഴ: പള്ളിപ്പാട് വഴുതാനത്ത് പാടശേഖരത്തിൽ മരുന്ന് തളിക്കാനായി എത്തിച്ച കൂറ്റൻ ഡ്രോൺ പോലീസ് പിടിച്ചെടുത്തു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് നിർമ്മിത ഡ്രോൺ ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇത് കസ്റ്റഡിയിലെടുത്തു. (Chinese-made banned drone seized in Alappuzha ) കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് 20 കിലോയിലധികം ഭാരമുള്ള ഈ ഡ്രോൺ....
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img