Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeT20 World Cup 2026'ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ': സഞ്ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

‘ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ’: സഞ്ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Sanju Samson

🎙️ Latest Podcast

തിരുവനന്തപുരം: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രശംസകൾ ചൊരിഞ്ഞത്.(Chief Minister Pinarayi Vijayan congratulates Sanju Samson on his great innings)

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ കരീബിയൻ കരുത്തിനെ മറികടന്നത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം നാല് പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ അടിച്ചെടുത്തു. ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചു.

മത്സരത്തിലുടനീളം ഇന്ത്യയുടെ നട്ടെല്ലായി നിന്നത് ഓപ്പണർ സഞ്ജു സാംസണാണ്. സെഞ്ച്വറിയോളം മൂല്യമുള്ള പ്രകടനം കാഴ്ചവെച്ച സഞ്ജു 50 പന്തിൽ നിന്ന് 97 റൺസുമായി പുറത്താകാതെ നിന്നു. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ബാറ്റ് വീശിയ സഞ്ജുവിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്, ആർക്കും ആരെയും തളർത്താനാകില്ല. രാജ്യത്തിനായി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി കുറിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.