Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeSportsടി20 ലോകകപ്പ് സന്നാഹ മത്സരം: ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിൽ ഇന്ത്യ വച്ചത് റൺമല!...

ടി20 ലോകകപ്പ് സന്നാഹ മത്സരം: ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിൽ ഇന്ത്യ വച്ചത് റൺമല! ഒടുവിൽ തകർപ്പൻ ജയം | T20 World Cup warm-up match

🎙️ Latest Podcast

നവി മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആവേശകരമായ സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുക്കാനേ സാധിച്ചുള്ളൂ.(T20 World Cup warm-up match, India beat South Africa)

ക്രീസിലിറങ്ങിയ ബാറ്റർമാരെല്ലാം തകർത്തടിച്ച മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് നിര ആധിപത്യം സ്ഥാപിച്ചു. ഓപ്പണറായി ഇറങ്ങി 20 പന്തിൽ നിന്ന് 7 സിക്സറുകളും 2 ഫോറുമടക്കം 53 റൺസെടുത്ത കിഷനാണ് ടോപ് സ്കോറർ. ആൻറിച്ച് നോർക്യ എറിഞ്ഞ അഞ്ചാം ഓവറിൽ 29 റൺസാണ് കിഷൻ അടിച്ചുകൂട്ടിയത്.

പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ തിലക് വർമ്മ (19 പന്തിൽ 45), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 30), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (16 പന്തിൽ 30), അക്ഷർ പട്ടേൽ (18 പന്തിൽ 29) എന്നിവരും മികച്ച രീതിയിൽ ബാറ്റ് വീശി. വെടിക്കെട്ട് ബാറ്റിങ്ങിനിടെ കിഷനും അഭിഷേക് ശർമ്മയും (24) റിട്ടയേർഡ് ഔട്ടായി മടങ്ങുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.