Times Kerala

 പൂനെയില്‍ വനിതാ കബഡി താരത്തെ യുവാവ് കുത്തിക്കൊലപ്പെടുത്തി
 

 
knif killing
പുണൈ: വീട്ടുകാര്‍  പ്രണയാഭ്യര്‍ഥന എതിര്‍ത്തത്തിലുള്ള  പകയെ തുടര്‍ന്ന് 14 കാരിയായ കബഡി താരത്തെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. പുണൈയിലെ ബിബ്‌വേവാഡി പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് .കബഡി പരിശീലനത്തിനായി പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത് .സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതെസമയം ഒരാള്‍ ഒളിവിലാണ്.

ബിബ്‌വേവാഡി പ്രദേശത്തെ കബഡി പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ച്‌ നില്‍ക്കവേയാണ് പ്രതികള്‍ സ്ഥലത്ത്  എത്തിയത്. തുടര്‍ന്ന് 22-കാരനായ മുഖ്യപ്രതി ശുഭം ഭഗവതും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു .

Related Topics

Share this story