Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalഡൽഹി 'ഇന്ദ്രപ്രസ്ഥ'യാകുമോ?: പേരുമാറ്റത്തിന് കേന്ദ്രത്തിന് കത്തയച്ച് BJP എംപി | Delhi

ഡൽഹി ‘ഇന്ദ്രപ്രസ്ഥ’യാകുമോ?: പേരുമാറ്റത്തിന് കേന്ദ്രത്തിന് കത്തയച്ച് BJP എംപി | Delhi

🎙️ Latest Podcast

ന്യൂഡൽഹി: ഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് അദ്ദേഹം. ഇന്ദ്രപ്രസ്ഥത്തിന്റെ പൈതൃകം വീണ്ടെടുക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.(Will Delhi become Indraprastha? BJP MP writes to Centre for name change)

ഡൽഹി നഗരത്തിന്റെ പൗരാണിക ചരിത്രവും സംസ്കാരവും മഹാഭാരതത്തിലെ ഇന്ദ്രപ്രസ്ഥവുമായി ആഴത്തിൽ ബന്ധപ്പെട്ടതാണെന്ന് ഖണ്ഡേൽവാൾ ചൂണ്ടിക്കാട്ടുന്നു. പുരാവസ്തു ഗവേഷണങ്ങളിലെ കണ്ടെത്തലുകളും അദ്ദേഹം കത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാനം ഏറ്റവും പഴക്കമുള്ള സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കണം. പേരുമാറ്റം കേവലം പ്രതീകാത്മകമല്ല, മറിച്ച് ഭാരതീയ പാരമ്പര്യത്തോടുള്ള ആദരവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റണമെന്ന കേരള നിയമസഭയുടെ ആവശ്യം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്ന് രേഖപ്പെടുത്തിയത് മാറ്റി ‘കേരളം’ എന്നാക്കും. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് തന്നെ രേഖപ്പെടുത്താനാണ് തീരുമാനം. ഇതിനായി ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരമുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.