HomeNational'റെസ്റ്റോറന്റിന്റെ പകുതി ഷെയർ കൂടി ചോദിക്കാമായിരുന്നു', ഓർഡറിനൊപ്പമുള്ള  കസ്റ്റമറുടെ ആവശ്യങ്ങൾ; കുറിപ്പ്...

‘റെസ്റ്റോറന്റിന്റെ പകുതി ഷെയർ കൂടി ചോദിക്കാമായിരുന്നു’, ഓർഡറിനൊപ്പമുള്ള  കസ്റ്റമറുടെ ആവശ്യങ്ങൾ; കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ | Viral customer note

ചിരാഗ് എന്ന സ്ഥിരം ഉപഭോക്താവ് ‘മലായ് സോയ ചാപ്പ്’ ഓർഡർ ചെയ്തപ്പോൾ നൽകിയ ആവശ്യങ്ങളുടെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് (Viral customer note). റെസ്റ്റോറന്റ് ഉടമ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ പ്രശസ്തമായ ‘ഖഡക് സിംഗ് ദാ ധാബ’ എന്ന റെസ്റ്റോറന്റിലാണ് സംഭവം നടക്കുന്നത്.

മലായ് സോയ ചാപ്പിന്റെ ചെറിയ പോർഷനാണ് (Small) ചിരാ​ഗ് ഓർഡർ ചെയ്തത്. ഒപ്പം അവൻ റെസ്റ്റോറന്റിന് അയച്ച സന്ദേശം ഇതായിരുന്നു, ‘ഹായ്, ഞാൻ നിങ്ങളുടെ സ്ഥിരം കസ്റ്റമറായ ചിരാഗ് ആണ്. ഇന്നത്തെ നിങ്ങളുടെ അവസാനത്തെ ഓർഡറാണ് ഇതെന്ന് എനിക്കറിയാം. അതുകൊണ്ട് ഇത് നന്നായി പാകം ചെയ്യണം. സോയ ചാപ്പിന്റെ അളവ് കുറച്ച് കൂട്ടി നൽകണം, പറ്റുമെങ്കിൽ വലിയ സൈസ് തന്നെ അയക്കണം. കൂടെ റുമാലി റൊട്ടിയോ നാനോ കൂടി തരാൻ പറ്റുമെങ്കിൽ അതും നൽകണം.’

ചെറിയ പൈസയ്ക്ക് ഭക്ഷണം ഓർഡർ ചെയ്ത് റെസ്റ്റോറന്റിൽ നിന്ന് ഇത്രയധികം സൗജന്യങ്ങൾ പ്രതീക്ഷിച്ച ചിരാഗിനെ സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല. “എന്താ മുഖ്വാസ് (ഭക്ഷണത്തിന് ശേഷം കഴിക്കുന്ന മിഠായി) കൂടുതൽ ചോദിച്ചില്ലേ? റെസ്റ്റോറന്റിന്റെ പകുതി ഷെയർ കൂടി ചോദിക്കാമായിരുന്നു’ എന്നായിരുന്നു ഒരാളുടെ പരിഹാസം. ‘ചെറിയ പോർഷൻ ഓർഡർ ചെയ്തിട്ട് വലിയ പീസും കൂടെ റൊട്ടിയും ചോദിക്കുന്നു. ഇതെന്താ സൗജന്യ ഭക്ഷണം നൽകുന്ന ഇടം ആണെന്നാണോ ഇവർ വിചാരിച്ചിരിക്കുന്നത്’ എന്നാണ് മറ്റൊരാൾ കുറിച്ചത്.

ഇത്തരത്തിലുള്ള വിചിത്രമായ ആവശ്യങ്ങൾ ഇതാദ്യമായല്ല സോഷ്യൽ‌ മീഡിയയിൽ വൈറലാകുന്നത്. മുൻപ് ഡൽഹിയിൽ നിന്നുള്ള ഒരാൾ ഉള്ളിക്ക് വില കൂടിയ സമയത്ത് റെസ്റ്റോറന്റിന് അയച്ച സന്ദേശവും ഇതുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഭയ്യാ, ദയവായി വട്ടത്തിൽ മുറിച്ച ഉള്ളി കൂടെ അയക്കണം. ഉള്ളിക്ക് ഭയങ്കര വിലയാണ്, എനിക്ക് വാങ്ങാൻ കഴിയില്ല. അതുകൊണ്ട് കുറച്ച് ഉള്ളി അയക്കണേ’ എന്നായിരുന്നു അന്നത്തെ ആ ഉപഭോക്താവിന്റെ ദയനീയമായ അപേക്ഷ.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...